Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഉള്ളംകൈയ്യിലെ രേഖയില്‍ തെളിയും പ്രണയവും ഭാവിയും, നിങ്ങളുടേത് എങ്ങനെ?
ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് ഹസ്തരേഖാശാസ്ത്രം. പലപ്പോഴും ഒരാള്‍ക്ക് അവരുടെ വിധി തീരുമാനിക്കുന്നത് പോലും കൈയ്യിലെ രേഖയാണ് എന്നൊരു ചൊല്ലുണ്ട്്. ഹസ്തരേഖാശാസ്ത്രം അനുസരിച്ച് ഈ വാദം ഏറെ ശരിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒരു വ്യക്തിയുടെ കൈകളിലെ രേഖകള്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങളെ പ്രദാനം ചെയ്യുന്നു. ഈ രേഖകള്‍ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് വളരെ സൂക്ഷ്മമായ പല കാര്യങ്ങളെക്കുറിച്ചും സൂചിപ്പിക്കും.
പ്രണയ രേഖകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഹൃദയരേഖ എന്നാണ് അറിയപ്പെടുന്നത്. ഇത് സ്നേഹവും പ്രണയവും ദാമ്പത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചന നല്കുന്നു. ഇത് വികാരങ്ങള്‍, വികാരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഒരു വ്യക്തിയുടെ സംവേദനക്ഷമത എന്നിവയെല്ലാം മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് വരെ ഈ രേഖ കാരണമാകുന്നു.

എന്താണ് പ്രണയരേഖ?
നിങ്ങളുടെ ചെറുവിരലിന് താഴെയായി കൈത്തണ്ടക്ക് അടുത്തായി കുറുകെ കാണുന്ന രേഖയെയാണ് പ്രണയ രേഖ അഥവാ ഹൃദയരേഖ എന്ന് പറയുന്നത്. ഇത് പ്രണയ ജീവിതത്തെക്കുറിച്ച് നിരവധി സൂചനകള്‍ നല്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന കാര്യം നമുക്ക് നോക്കാം. പ്രധാനമായും നാല് തരത്തിലാണ് പ്രണയ രേഖയുള്ളത്. ഇത് നീളത്തെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. അവ എപ്രകാരം എന്തൊക്കെ സൂചനകള്‍ നല്‍കുന്നതാണ് എന്ന് നമുക്ക് നോക്കാം
ചെറിയ പ്രണയരേഖ
നിങ്ങളുടെ പ്രണയ രേഖ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയം അത്ര ഭാഗ്യമുള്ളതായിരിക്കുകയില്ല. മോതിരവിരലിന്റെ അടുത്തോ അല്ലെങ്കില്‍ ചെറുവിരലില്‍ നിന്ന് ആരംഭിച്ച് നടുവിരലിലോ അവസാനിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ അത് നിങ്ങളുടെ പ്രണയത്തെ അത്ര മികച്ചതായല്ല കണക്കാക്കുന്നത്. അത് മാത്രമല്ല ഇവര്‍ സ്വയം സ്നേഹിക്കുന്നവരായിരിക്കും. കൂടാതെ പ്രണയിക്കുന്നവരില്‍ ആത്മവിശ്വാസം കുറവും ആയിരിക്കും. എന്നാല്‍ പങ്കാളിയെ അങ്ങേയറ്റം വിശ്വസിക്കുന്നവരായിരിക്കും.
നീണ്ട പ്രണയരേഖ
നിങ്ങളുടെ പ്രണയ രേഖ നീളത്തിലുള്ളതാണെങ്കില് അത് സൂചിപ്പിക്കുന്നത് ഇവരിലേക്ക് പങ്കാളികള്‍ ആകര്‍ഷിക്കപ്പെടും എന്നതാണ്. അത് മാത്രമല്ല ചെറിയ വിരലിന് താഴേ നിന്ന് ആരംഭിച്ച് ചൂണ്ടുവിരലിന് താഴേയുള്ള ഭാഗത്ത് അവസാനിക്കുന്നതാണെങ്കില്‍ അത് പുരുഷന്മാരില് നിരാശരായ പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ മികച്ച സംഭാഷണശേഷിയുള്ളവരാണ്. എപ്പോഴും പങ്കാളിയിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച സമയം വരാനിരിക്കുന്നതേ ഉള്ളൂ.

പുരുഷന്മാരുടെ കൈകളിലെ പ്രണയരേഖ
പുരുഷന്മാരുടെ കൈയ്യിലെ പ്രണയരേഖയെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര്‍ നിരാശരായ പ്രണയിതാക്കളായിരിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇവര്‍ പങ്കാളികളെ ആകര്‍ഷിക്കുന്നവരും ആയിരിക്കും. എങ്കിലും അല്പം കരുതല്‍ വേണം. സ്ത്രീകളിലെ കൈകളിലെ പ്രണയരേഖയെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് പ്രണയിക്കാന്‍ താല്‍പ്പര്യമില്ല എന്നതാണ്. അത് മാത്രമല്ല ഇവര്‍ വളരെയധികം വിശ്വസ്തരും പ്രതിബദ്ധതയുള്ളവരും ആയിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ മാറ്റങ്ങള്‍ തേടി എത്തും.
വ്യാഴം മണ്ഡലത്തിലെ നീണ്ട പ്രണയരേഖ
നിങ്ങളുടെ പ്രണയ രേഖ വ്യാഴം മണ്ഡലം ചൂണ്ടുവിരലിന്റെ താഴെയാണ് സ്ഥിതി ചെയ്യുന്നത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പങ്കാളിയെ ലഭിക്കുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ആത്മമിത്രമായിരിക്കും നിങ്ങളുടെ പങ്കാളി. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അല്പം ശ്രദ്ധിച്ച് മാത്രമേ പങ്കിടാവൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും.
ശനി മണ്ഡലത്തിലെ നീണ്ട പ്രണയരേഖ
നിങ്ങളുടെ കൈയ്യില്‍ ശനി മണ്ഡലം നടുവിരലിന്റെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഈ രേഖ ചെറിയ വിരലിന്റെ താഴെ നിന്ന് ആരംഭിച്ച് ശനി മണ്ഡലത്തിനും വ്യാഴം മണ്ഡലത്തിനും ഇടയിലായി അവസാനിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ ധാരാളം സ്നേഹവും വിശ്വസ്തതയും ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രേഖ മൂലം ലഭിക്കുന്നു.



Click it and Unblock the Notifications











