Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിങ്ങളുടെ ചെറുവിരല്‍ ഇങ്ങനെയാണോ? ആയുസ്സൊഴികെ ബാക്കിയെല്ലാം ആ വിരല്‍ വലിപ്പത്തിലുണ്ട്
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ശാരീരിക പ്രത്യേകതകളും വ്യക്തിത്വവും ആണ് ഉള്ളത്. ഒരാളുടെ സ്വഭാവമല്ല മറ്റൊരാള്‍ക്ക്, അയാളുടെയല്ല വേറൊരാള്‍ക്ക്. ഇതില്‍ മാറ്റം സംഭവിച്ച് കൊണ്ടേ ഇരിക്കും. എത്രയൊക്കെ മാറ്റിയാലും മാറിയാലും നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന മാറ്റാന്‍ സാധിക്കാത്ത ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവ പലപ്പോഴും നമ്മുടെ ശാരീരിക പ്രത്യേകതകള്‍ക്ക് അനുസരിച്ച് മാറി മറിഞ്ഞിരിക്കും.
സാമുദ്രിക ശാസ്ത്രം ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം അവരുടെ ശാരീരിക പ്രത്യേകതകളിലൂടെ കണ്ടെത്താന്‍ പറ്റും എന്നതാണ് ഏറ്റവും വലിയ കാര്യം. വെളിപ്പെടുത്തുന്നു. മൂന്ന് തരത്തിലാണ് ചെറുവിരല്‍ ഉണ്ടായിരിക്കുക. ഇതില്‍ നിങ്ങളുടേത് എപ്രകാരമെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ടൈപ്പ് എ
ഇതില്‍ ആദ്യം വരുന്നത് ടൈപ്പ് -എയില്‍ വരുന്നതാണ്. ഇതിന്റെ പ്രത്യേകതകള്‍ എന്തെന്ന് വെച്ചാല്‍ മോതിരവിരലിന് മുകളിലുള്ള വരയ്ക്ക് ഒപ്പമാണ് നിങ്ങളുടെ ചെറുവിരലിന്റെ വലിപ്പമെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മറ്റുള്ളവരുമായി അത്ര അടുത്ത് ഇടപഴകുന്നവരല്ല എന്നതാണ്. മാത്രമല്ല പലപ്പോഴും സത്യസന്ധതയുടെ കാര്യത്തിലും മറ്റുള്ളവരേക്കാള്‍ അല്പം മുന്പിലായിരിക്കും. കൂടാതെ ഇവര്‍ക്ക് അമിത ദേഷ്യമുള്ളവരായിരിക്കും. എന്ന് മാത്രമല്ല എന്ത് കാര്യത്തിനും സത്യസന്ധമായി മാത്രമേ പ്രതികരിക്കുകയുള്ളൂ. എല്ലാവരോടും തുറന്ന് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയായിരിക്കില്ല. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും പിന്നീട് ഇവരുടെ ജീവിതത്തില്‍.
ടൈപ്പ് എ
പലപ്പോഴും നിങ്ങള്‍ അന്തര്‍മുഖനായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റുള്ളവരുമായി ഇടപഴകുന്നതിനും അവരോട് കൂടെ സമയം ചിലവഴിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുകയില്ല. അതിനുള്ള താല്‍പ്പര്യവും ഇവരില്‍ കുറവായിരിക്കും. പലപ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ ഇവര്‍ അഹങ്കാരികളായിരിക്കും. എന്നാല്‍ നിങ്ങളെ മനസ്സിലാക്കുന്ന വ്യക്തികള്‍ വളരെ ചുരുക്കമായിരിക്കും എന്നതും ഇവരുടെ പ്രത്യേകതയാണ്.
ടൈപ്പ് ബി
നിങ്ങളുടെ ചെറുവിരല്‍ നിങ്ങളുടെ മോതിരവിരലിന്റെ മുകളിലുള്ള വരയേക്കാള്‍ നീളത്തിലുള്ളതാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ലോലഹൃദയനായിരിക്കും എന്നാണ്. അത് മാത്രമല്ല നിങ്ങള്‍ പലപ്പോഴും പ്രണയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയുമായിരിക്കും. അവരായിരിക്കും നിങ്ങളുടെ ലോകം. ഒരിക്കലും അവരെ പിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാന്‍ ആവില്ല. ഏത് ബന്ധത്തിനും ആഴത്തില്‍ പ്രാധാന്യം നല്‍കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കും.
ടൈപ്പ് ബി
എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. കൂടാതെ ജോലിയിലും വിദ്യാഭ്യാസത്തിലും സൗഹൃദത്തിലും എല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥത പാലിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും ഇവര്‍ പോവും. കൂടാതെ ഈ ചിന്ത തന്നെ നിങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്നു. പലപ്പോഴും നിങ്ങളുടെ ശാന്തസ്വഭാവം ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിയ്ക്കും. ഏത് സമ്മര്‍ദ്ദകരമായ സാഹചര്യത്തിലും നിങ്ങള്‍ക്ക് സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
ടൈപ്പ് സി
നിങ്ങളുടെ ചെറുവിരല്‍ മോതിരവിരലിന് മുകളിലുള്ള വരയേക്കാള്‍ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ആക്റ്റീവ് ആയി ജീവിതത്തെ കാണുന്ന ഒരു വ്യക്തിയാണ് എന്നതാണ്.ഇത് കൂടാതെ ഇവര്‍ക്ക് സാമൂഹ്യപരമായ ഇടപെടല്‍ മികച്ച രീതിയില്‍ നടത്താന്‍ സാധിക്കുന്നു. ജീവിതത്തിലെ ഏത് പ്രയാസകരമായ സാഹചര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിന് പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ തെറ്റുകള്‍ എളുപ്പത്തില്‍ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന ഒരു സ്വഭാവം കൂടി നിങ്ങള്‍ക്കുണ്ടായിരിക്കും.
ടൈപ്പ് സി
ഇത്തരത്തിലുള്ള ചെറുവിരലാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങള്‍ മനസ്സില്‍ ഒന്ന് വെച്ച് പുറമേ മറ്റൊരു സ്വഭാവം കാണിക്കുന്ന വ്യക്തിയായിരിക്കില്ല. എന്ന് മാത്രമല്ല മനസ്സിലുള്ളത് എന്താണെന്ന് വെച്ചാല്‍ അതുപോലെ പറയുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ യാതൊരു വിധത്തിലും മാപ്പ് പറയാന്‍ മടി കാണിക്കാത്ത വ്യക്തി കൂടിയായിരിക്കും അവര്‍. കൂടാതെ തന്റെ കൂടെയുള്ളവര്‍ക്ക് എപ്പോഴും സുരക്ഷിതത്വ ബോധവും സന്തോഷവും സമാധാനവും നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്ന് തരത്തിലുള്ള വിരലുകള്‍ ഉള്ളവരാണോ, അഭിപ്രായം അറിയിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications