Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നെറ്റിയിലെ മാറ്റങ്ങള് അറിയണം, ഓരോ മാറ്റവും ഓരോ ഭാഗ്യത്തെ സൂചിപ്പിക്കും
നെറ്റി നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള് നിങ്ങളുടെ ഭാഗ്യം വരെ മനസ്സിലാക്കാന് സാധിക്കും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ മാറ്റത്തെ വളരെയധികം സ്വാധീനിക്കുന്നു. നെറ്റി നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും മനസ്സിലാക്കാന് സാധിക്കുന്നു എന്നതാണ് സത്യം. നമ്മുടെ നെറ്റിയിലെ ഏറ്റവും പ്രകടമായ ഭാഗമാണ് നെറ്റി. അതുകൊണ്ട് തന്നെ നമ്മുടെ മുഖത്ത് നോക്കുമ്പോള് ആദ്യം നോട്ടം പതിയുന്നത് നെറ്റിയിലായിരിക്കും.
എന്നാല് ഈ നെറ്റിയിലെ ചില മാറ്റങ്ങള് അല്ലെങ്കില് വ്യത്യാസങ്ങള് നമ്മുടെ ജീവിതത്തില് ചില നേട്ടങ്ങളും ഭാഗ്യവും കൊണ്ട് വരുന്നു. ചിലരുടെ നെറ്റി വളരെ വിശാലമായിരിക്കും, ചിലര്ക്ക് ചെറിയ നെറ്റിയായിരിക്കും. ഇത്തരത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഒരു വ്യക്തിയുടെ നെറ്റിയിലുണ്ടായിരിക്കും. നിങ്ങളുടെ നെറ്റി നോക്കി ഭാഗ്യവും ഭാവിയും മനസ്സിലാക്കാന് സാധിക്കുന്നു. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

വിശാലമായ നെറ്റി
നിങ്ങളുടെ നെറ്റി വിശാലമായതാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ബുദ്ധിശക്തി കൂടുതലായിരിക്കും എന്നതാണ്. അത് മാത്രമല്ല പഠനവുമായി ബന്ധപ്പെട്ട് നിങ്ങള്ക്ക് എല്ലാ മേഖലയും മികച്ചതായിരിക്കും. സാമ്പത്തികമായി മുന്നോട്ട് നീങ്ങുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. എല്ലാ സാഹചര്യങ്ങളേയും മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില് എല്ലാ മാറ്റങ്ങളും കൊണ്ട് വരുന്നു. ആസൂത്രണത്തോടെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ശക്തിയോടെ എല്ലാ തടസ്സങ്ങളേയും പ്രതിരോധിക്കാന് നിങ്ങള്ക്ക് സാധിക്കും. ഓര്മ്മശക്തി ഇവരില് കൂടുതലായിരിക്കും. കൂടാതെ എല്ലാ കാര്യത്തിലും വിജയം കൈവരിക്കാന് സാധിക്കും.
ഉയര്ന്ന നെറ്റി
ഉയര്ന്ന നെറ്റിയാണ് നിങ്ങള്ക്കുള്ളതെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള് ഏത് കാര്യവും വളരെയധികം ചിന്തിച്ച് പ്രവര്ത്തിക്കുന്നവരായിരിക്കും. അത് മാത്രമല്ല ഭാവനാത്മകമായ പല കാര്യങ്ങളും നിങ്ങള്ക്ക് ചെയ്യുന്നതിന് സാധിക്കുന്നു. ആത്മീയമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് താല്പ്പര്യം വളരെ കൂടുതലായിരിക്കും. ശക്തമായ മാറ്റമാണ് നിങ്ങളുടെ ജീവിതത്തില് തേടി എത്തുന്നത്. എടുക്കുന്ന തീരുമാനങ്ങള് എല്ലാം തന്നെ വളരെ ശക്തമായിരിക്കും. യുക്തിക്ക് അനുസരിച്ച് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. കൂടാതെ ഉള്ക്കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ് പല കാര്യങ്ങളും ഇവര് തീരുമാനിക്കുന്നത്.
നെറ്റി ചെറുതെങ്കില്
നിങ്ങളുടെ നെറ്റി ചെറുതെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള് ഏത് കാര്യത്തേയും പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കും. എല്ലാവരുടേയും ശ്രദ്ധ ആകര്ഷിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. പലപ്പോഴും കഠിന പരിശ്രമത്തിലൂടെയാണ് നിങ്ങളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്നത്. അത് മാത്രമല്ല സ്ഥിരമായ പരിശ്രമം ജീവിതത്തില് മാറ്റങ്ങള് കൊണ്ട് വരുകയും ചെയ്യും. അച്ചടക്കമാണ് ഇവരുടെ ശക്തി എന്നതാണ് മറ്റുള്ളവരെ ഇവരില് നിന്ന് വ്യത്യസ്തമാക്കുന്നത്. എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാന് പാടില്ലാത്തത് എന്ന കാര്യം കൃത്യമായി മനസ്സിലാക്കാന് നിങ്ങള്ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. കൂടാതെ മാനേജ്മെന്റ് ബിസിനസ് എന്ന് മാറ്റങ്ങളും നിങ്ങള് ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു.

നെറ്റിയിലെ വരകള്
നെറ്റിയിലെ വരകള് നിങ്ങളുടെ വൈകാരിക സ്വഭാവത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കും. വൈകാരിക സമ്മര്ദ്ദം ഇവരില് കൂടുതലായിരിക്കും. ഭാരിച്ച ഉത്തരവാദിത്വങ്ങള് നിങ്ങള്ക്കുണ്ടാവുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല് ഇതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. ദൃഢനിശ്ചയത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. വൈകാരികമായി ഇവര്ക്ക് വളരെയധികം മാറ്റങ്ങള് ആഗ്രഹിക്കുന്നവരായിരിക്കും.
തിളക്കമുള്ള ചര്മ്മം
നെറ്റിയിലെ ചര്മ്മം തിളക്കമുള്ളതാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില് സന്തോഷം കൊണ്ട് വരുന്നു എന്നതാണ്. അത് മാത്രമല്ല വൈകാരികമാറ്റങ്ങള് നിങ്ങളെ കൂടുതല് സന്തോഷിപ്പിക്കുകയും ചെയ്യും. ചെയ്യുന്ന കാര്യത്തിലെല്ലാം ഇവര് രണ്ട് പ്രാവശ്യം ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. അത് മാത്രമല്ല നിരവധി അവസരങ്ങള് ജീവിതത്തില് തേടി എത്തുകയും ചെയ്യുന്നു. ഭാഗ്യത്തിന്റെ അടയാളമാണ് നിങ്ങള്ക്ക് ഈ തിളങ്ങുന്ന നെറ്റി എന്ന കാര്യത്തില് സംശയം വേണ്ട.



Click it and Unblock the Notifications
