Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ചെവി വലുതാണോ, സ്വഭാവവും ഭാഗ്യ നിര്ഭാഗ്യങ്ങളും കണ്ണാടിയെന്ന പോലെ അറിയാം
ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും അതിന് സാധിക്കണം എന്നില്ല. എത്രയൊക്കെ സമയമെടുത്താലും അത് അല്പം കഠിനമേറിയ കാര്യം തന്നെയാണ്. എന്നാല്‍ സാമുദ്രിക ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ ശാരീരികഅവയവങ്ങളുടെ വലിപ്പച്ചെറുപ്പവും മാറ്റങ്ങളും നോക്കി ഒരു വ്യക്തിയുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും അതിന് കാരണമാകുന്നതിന് ശരീര ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് തന്നെയാണ്.
ഇന്നത്തെ കാലത്ത് ചെവിയുടെ ആകൃതിയും വലിപ്പവും നോക്കി ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകള്‍ നോക്കി നമുക്ക് ഇത്തരം കാര്യങ്ങളറിയാം. എന്തൊക്കെയാണവ എന്ന് നമുക്ക് നോക്കാം. ചെവിയുടെ വലിപ്പം, ആകൃതി, നിറംഎന്നിവയെല്ലാം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വലിയ ചെവികള്‍
വലിയ ചെവികളുള്ള ആളുകള്‍ പലപ്പോഴും സൗഹൃദത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം സംസാരിക്കുന്നവരും, ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് മാറ്റങ്ങളിലൂടെ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരുമായിരിക്കും. ഏത് കാര്യത്തെക്കുറിച്ച് അറിയുന്നതിനും സാധാരണയായി ജിജ്ഞാസുക്കളാണ്, സാമൂഹിക സ്ഥിതി അനുസരിച്ച് ആണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. വേഗത്തില്‍ ഒരു കാര്യം മനസ്സിലാക്കുന്നതിനും അതില്‍ അറിവ് നേടുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ഊര്‍ജ്ജസ്വലമായ സ്വഭാവം പലപ്പോഴും അവരെ നേതൃത്വപരമായ റോളുകളിലേക്ക് എത്തിക്കുന്നു. അവരുടെ അറിവ് പലപ്പോഴും നിങ്ങളുമായി പങ്കിടുന്നതിനും അവര്‍ തയ്യാറാവുന്നു.
ചെറിയ ചെവികള്‍
നിങ്ങള്‍ക്ക് ചെറിയ ചെവികളുണ്ടെങ്കില്, നിങ്ങള്‍ കൂടുതല്‍ അന്തര്‍മുഖരായിരിക്കും എന്നാണ് പറയുന്നത്. ഏത് കാര്യത്തിലും വളരെയധികം സെന്‍സിറ്റീവ് ആയി ഇടപെടുന്നവരായിരിക്കും ഇവര്‍. എല്ലാകാര്യത്തിലും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ഈ വ്യക്തികള്‍ പലപ്പോഴും ശാന്തമായ അന്തരീക്ഷമാണ് താല്പ്പര്യപ്പെുടുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ആഴത്തില്‍ ചിന്തിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. അത് മാത്രമല്ല ഇവര്‍ ഒരു വ്യക്തിയോട് ഇടപെടുമ്പോള്‍ തുടക്കത്തില്‍ അവര്‍ ലജ്ജാശീലരായി പെരുമാറാം. എന്നാല്‍ പിന്നീട് അതില്‍ മാറ്റം വരും. മാത്രമല്ല ഇവര്‍ വളരെയധികം വിശ്വസ്തരായിരിക്കും.

കൂര്‍ത്ത ചെവികള്‍
നിങ്ങളുടെ ചെവിയുടെ മുകള്ഭാഗം അല്പം ഉയര്‍ന്നതോ കൂര്‍ത്തതോ ആയി കാണപ്പെടുന്നവരെങ്കില് ഇവര്‍ സര്‍ഗ്ഗാത്മകത ഉള്ളവരായിരിക്കും. മാത്രമല്ല ഈ വ്യക്തികള്‍ സംഗീതം, കല അല്ലെങ്കില്‍ ആത്മീയ പാതകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ ചിന്തിക്കുന്നത് പോലെ മുന്നോട്ട് ചിന്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കുകയില്ല. ഇവര്‍ വളരെയധികം ആഴത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ചില സമയങ്ങളില്‍ ഇവര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇവരുടെ ഓരോ തീരുമാനവും വളരെയധികം ശക്തിയുള്ളതും മൂര്ച്ചയുള്ളതുമായിരിക്കും. മാനസികമായി ഇവരെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കുകയില്ല.
വൃത്താകൃതിയിലുള്ള ചെവികള്‍
വൃത്താകൃതിയിലുള്ള ചെവികള്‍ ആണ് നിങ്ങള്‍ക്കെങ്കില്‍ ഇവര്‍ ദയയുള്ളവരും ക്ഷമയുള്ളവരും ആയിരിക്കും. അത് മാത്രമല്ല ഏത് കാര്യത്തേയും ഇവര്‍ വളരെ ശാന്തമായി കൈകാര്യം ചെയ്യുന്നു. മികച്ച വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇവര്‍ എന്നതും ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. കൂടാതെ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് പ്രശ്നത്തേയും നിസ്സാര സമയം കൊണ്ട് കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ നല്ല കേള്‍വിക്കാരായിരിക്കും. മാത്രമല്ല സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ ആഴത്തില്‍ വിശ്വസിക്കുന്നു.
നീണ്ട ചെവികള്‍
നീളമുള്ള ചെവികള്‍ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള അനുകൂല കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. മാത്രമല്ല പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ചൈനീസ്, ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍, ജ്ഞാനത്തിന്റെയും ദീര്‍ഘായുസ്സിന്റെയും അടയാളമായാണ് ഇതിനെ കണക്കാക്കുന്നത്. അത് മാത്രമല്ല ഈ ആളുകള്‍ ചിന്താശേഷിയുള്ളവരും ആത്മീയരും പലപ്പോഴും കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും. അവര്‍ ആഴത്തിലുള്ള സഹാനുഭൂതി എല്ലാവരോടും പുലര്‍ത്തുകയും പലപ്പോഴും മറ്റുള്ളവരെ അറിവ് കൊണ്ട് തോല്‍പ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications