ജനുവരി -ഡിസംബര്‍: നിങ്ങളുടെ ജന്മമാസം പറയൂ, വരാനിരിക്കുന്നതിനെ കരുതിയിരിക്കാം

ജനനമാസത്തെക്കുറിച്ച് പലര്‍ക്കും പല പ്രവചനങ്ങളും ഉണ്ടായിരിക്കും. ഒരു വ്യക്തി ജനിച്ച മാസം കണക്കാക്കി അവരുടെ ലക്ഷ്യവും, ജീവിതവും, വിധിയും എല്ലാം പ്രവചിക്കാന്‍ സാധിക്കുന്നു. ചിലര്‍ക്ക് ചില പ്രത്യേക സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. ചിലര്‍ ഏത് കാര്യത്തിലും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും. അങ്ങനെ നാം ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. പലപ്പോഴും ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നത് വഴി നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നു.

ജന്മമാസം അനുസരിച്ച് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, രഹസ്യങ്ങളും ലക്ഷ്യവും വിധിയും എന്താണെന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ സ്വഭാവത്തില്‍ മറഞ്ഞിരിക്കുന്ന സ്വഭാവവും എന്താണെന്ന് നോക്കാം.

Birth Month Reveals About Your Personality
Photo Credit: Meta AI Generated Image

ജനുവരി
ജനുവരി മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ വളരെയധികം ദൃഢനിശ്ചയത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും. കൂടാതെ വര്‍ഷത്തിലെ ആദ്യത്തെ മാസത്തില്‍ ജനിച്ചവരായത് കൊണ്ട് തന്നെ ഇവര്‍ ഏത് കാര്യത്തിലും ജയിച്ച് കയറുന്നു. ഗൗരവകരമായ ചുറ്റുപാടുകള്‍ ആയിരിക്കും ഇവര്‍ ജീവിക്കുന്നതും. അതുകൊണ്ട് തന്നെ ഇവരുടെ സ്വഭാവത്തിലും ആ ഗൗരവം നിലനില്‍ക്കുന്നു. സമ്പന്നമായ ജീവിതമായിരിക്കും വിധി ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നതും.

ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ സാധാരണ ജീവിതം നയിക്കുന്നവരായിരിക്കും. പലപ്പോഴും വൈകാരികമായി പല കാര്യങ്ങളേയും സമീപിക്കുന്നതിനാല്‍ ഇവര്‍ക്ക് ലോലഹൃദയമായിരിക്കും. എന്നാല്‍ ഇവരുടെ വൈകാരിക സ്വഭാവം പലപ്പോഴും വളരെ രഹസ്യമായാണ് കൊണ്ട് നടക്കുന്നതും. മറ്റുള്ളവരുടെ ദു:ഖങ്ങളില്‍ നിങ്ങള്‍ക്ക് സഹാനുഭൂതി തോന്നുന്നു. കൂടാതെ അതിനെ പ്രതിരോധിക്കാന്‍ നിങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. വിജയത്തിനായി ഇവര്‍ കഷ്ടപ്പാടുകള്‍ എന്തും സഹിക്കുന്നതിനും തയ്യാറായിരിക്കും.

മാര്‍ച്ച്
മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ക്ക് വളരെയധികം ധൈര്യം ഏത് കാര്യത്തിലും ഉണ്ടാവുന്നു. കൂടാതെ എല്ലാ പ്രതിസന്ധിയിലും ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുന്നു. കൂടാതെ ആത്മവിശ്വാസത്തോടെ കാര്യങ്ങളെല്ലാം തന്നെ ഇവര്‍ കൈകാര്യം ചെയ്യും. തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എന്ത് റിസ്‌കും എടുക്കുന്നതിന് ഇവര്‍ തയ്യാറായിരിക്കും. എന്നാല്‍ തന്റെ ആത്മവിശ്വാസത്തെ എപ്പോഴും ഒളിപ്പിച്ച് വെക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നതും.

ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ ഇച്ഛാശക്തിയുള്ളവരും ദൃഢനിശ്ചയമുള്ളവരും ആയിരിക്കും. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ ബലഹീനത എന്ന് പറയുന്നത് ഇവര്‍ പെട്ടെന്ന് വികാരാധീനരാവുന്നു എന്നതാണ്. എന്നാല്‍ സ്വന്തം നിലപാടില്‍ മാറ്റമില്ലാതെ നില്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ദുര്‍ബലത മറച്ച് വെക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുകയും ചെയ്യുന്നു. പരാജയത്തെ ഭയപ്പെടുന്നവരായിരിക്കും എന്നതാണ് ഇവരുടെ ഏറ്റവും വലിയ ഭയം. അത് രഹസ്യമാക്കി വെക്കുന്നു.

മെയ്
മെയ് മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ വളരെയധികം താല്‍പ്പര്യപ്പെടുന്നവരാണ്. എന്ന് മാത്രമല്ല ഇവര്‍ക്ക് ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടായിരിക്കും. അത് പോലെ തന്നെ സ്വബോധത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും. ആവേശകരമായ കാര്യങ്ങളില്‍ ഇവര്‍ പെട്ടെന്ന് തന്നെ ആകൃഷ്ടരാവുന്നു. എന്നാല്‍ ഏകാന്തത ഇവരെ എപ്പോഴും ഭയപ്പെടുത്തും.

ജൂണ്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ സഹാനുഭൂതിയുള്ളവരായിരിക്കും. അത് കൂടാതെ സ്വാഭാവികമായി പെരുമാറുന്നതില്‍ അല്‍പം വിട്ടുവീഴ്ച വരുത്തുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. കൂടാതെ അരക്ഷിതാവസ്ഥയില്‍ ഭയപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ അക്കാര്യം മറച്ച് വെച്ച് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നതും. താന്‍ ഉപേക്ഷിക്കപ്പെടുമോ ഒറ്റയ്ക്കാകുമോ എന്ന ചിന്ത പലപ്പോഴും ഇവര്‍ക്കുണ്ടാവും.

ജൂലൈ
ജൂലൈയില്‍ ജനിച്ച വ്യക്തികള്‍ സാധാരണയായി ആത്മവിശ്വാസമുള്ളവരും ആകര്‍ഷകമായ വ്യക്തിത്വത്തിനും ഉടമകളായിരിക്കും. പലപ്പോഴും വിശ്വാസ്യത ഇവര്‍ക്ക് അല്‍പം കൂടുതലായിരിക്കും. പ്രിയപ്പെട്ടവരെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അവര്‍ എന്തും ചെയ്യും. കൂടാതെ സ്വാഭാവിക നേതൃത്വ ഗുണങ്ങള്‍ ഇവര്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്നു. എന്നാല്‍ ്അവസരങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ഇവര്‍ പെരുമാറുകയും ചെയ്യുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ചുമതല ഏറ്റെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.

ഓഗസ്റ്റ്
ഓഗസ്റ്റില്‍ ജനിച്ച വ്യക്തികള്‍ പലപ്പോഴും അതിമോഹികളായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവരെ കൂട്ടത്തില്‍ കൂട്ടാന്‍ പലര്‍ക്കും മടിയായിരിക്കും. ഇവര്‍ സ്വന്തം സ്വഭാവത്തില്‍ നിന്ന് പെട്ടെന്ന് വ്യതിചലിക്കുന്നു. ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി എന്ത് മാര്‍ഗ്ഗവും ഇവര്‍ സ്വീകരിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഇവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തും. മത്സര സ്വഭാവം മനസ്സിലുണ്ടെങ്കിലും പലപ്പോഴും അതിനെ രഹസ്യമാക്കി വെക്കാനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ ബൗദ്ധികനിലവാരം ഉയര്‍ന്നവരായിരിക്കും. ഇനി അങ്ങനെയല്ലെങ്കില്‍ പോലും അപ്രകാരം അഭിനയിക്കുന്നതിന് ഇവര്‍ ശ്രമിക്കും. പൂര്‍ണതയാണ് എല്ലാ കാര്യത്തിലും ഇവര്‍ ആഗ്രഹിക്കുന്നത്. കാര്യക്ഷമത കൂടുതലുള്ളവരായതിനാല്‍ പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചില സമയങ്ങളില്‍ നിങ്ങളില്‍ പ്രയാസങ്ങള്‍ സ്വയം ഉണ്ടാക്കിയടുക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മറ്റൊരാള്‍ അറിയുന്നത് ഇവര്‍ക്ക് താല്‍പ്പര്യമില്ലാത്ത കാര്യമാണ്. അത് പലപ്പോഴും രഹസ്യമായിരിക്കും.

ഒക്ടോബര്‍
ഒക്ടോബറില്‍ ജനിച്ച വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. വന്‍വീഴ്ചകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും ആളുകളോടുള്ള സഹാനുഭൂതി ഇവരില്‍ കൂടുതലായിരിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. വിട്ടുവീഴ്ച ആവശ്യമുള്ളവരെങ്കില്‍ അതീവ ജാഗ്രതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. സാമൂഹ്യ ജീവിതത്തെ ഭയക്കുന്നവരായത് കൊണ്ട് തന്നെ പുറമേ അത് നടിക്കാതെ രഹസ്യമാക്കി വെക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു.

നവംബര്‍
നവംബറില്‍ ജനിച്ച വ്യക്തികള്‍ പലപ്പോഴും അവബോധമുള്ളവരും ഇടക്കിടെ ആത്മപരിശോധന നടത്തുന്നവരുമാണ്. പലപ്പോഴും ഇവര്‍ വൈകാരികമായാണ് ഓരോ കാര്യത്തേയും സമീപിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ ആഴത്തില്‍ ചിന്തിക്കുന്നതിനും എപ്പോഴും ഉചിതമായ തീരുമാനമെടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വെല്ലുവിളികളെ അതിജീവിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇവര്‍ക്കുണ്ട്. പ്രതികൂല സാഹചര്യങ്ങളെ ഭയക്കുന്ന ഇവര്‍ അതിനെ രഹസ്യമായി എപ്പോഴും സൂക്ഷിക്കുന്നു.

ഡിസംബര്‍
ഡിസംബറില്‍ ജനിച്ച വ്യക്തികള്‍ പലപ്പോഴും ശുഭാപ്തിവിശ്വാസക്കാരായിരിക്കും. എല്ലാം ഒരിക്കല്‍ ശരിയാവും എന്ന് ചിന്തിക്കുന്നതിനാല്‍ ഇവര്‍ പലപ്പോഴും കൂടുതല്‍ ജീവിതത്തില്‍ മുന്നോട്ട് പോവാനും ആഗ്രഹിക്കും. തത്വചിന്തയുള്ളവരായതിനാല്‍ പുതിയ ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള ശ്രമത്തിലായിരിക്കും. സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ച് പ്രശ്‌നത്തിലാവുന്നതിനാല്‍ അത്തരം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഇവര്‍ ശ്രമിക്കുന്നതും.

X
Desktop Bottom Promotion