Latest Updates
-
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു
ഉപബോധ മനസില്‍ ഒളിഞ്ഞിരിക്കും ഓര്‍മ്മകള്‍, മുന്ജന്മ രഹസ്യം വെളിപ്പെടുന്ന സമയങ്ങള്‍
Secrets Of Past Life: ഭൂമിയില്‍ ജനിച്ചവന് തീര്‍ച്ചയായും ഒരുനാള്‍ മരിക്കുന്നു. വിശ്വാസങ്ങള്‍ പ്രകാരം, ആത്മാവ് ഒരു ശരീരം വിട്ട് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. വസ്ത്രം മോശമാകുമ്പോള്‍ മാറുന്നതുപോലെ, സമയം കഴിയുമ്പോള്‍ ആത്മാവ് ശരീരം വിട്ട് മറ്റൊരു ശരീരം സ്വീകരിക്കുന്നു. ശരീരം നശ്വരമാണ്, ആത്മാവ് അനശ്വരവും. ഇങ്ങനെ ഒരു ജന്മത്തില് നിന്ന് മറ്റൊന്നിലേക്ക് ചക്രം തുടരുന്നു. പലരും മുന്‍കാല ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലുമെല്ലാം പലയിടത്തും മുന്‍ ജന്മത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
അത്തരം കാര്യങ്ങള്‍ ഓരോ വ്യക്തിയുടെയും മനസ്സില്‍ ചോദ്യങ്ങളും ജിജ്ഞാസയും ഉയര്‍ത്തുന്നു. മുന്‍ ജന്മത്തില് എങ്ങനെയായിരുന്നു എന്നറിയാന്‍ എല്ലാവര്ക്കും തന്നെ താല്പര്യമുണ്ടാകും. മുന്‍ ജന്മവുമായി ബന്ധപ്പെട്ട രഹസ്യങ്ങളെക്കുറിച്ച് അറിയണമെങ്കില്‍, വ്യക്തിയുടെ സവിശേഷതകളും ശീലങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ മുന്‍ ജന്മത്തിലെ ശീലങ്ങള്‍ അടുത്ത ജന്മത്തിലും തുടരുമെന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍കാല ജീവിതവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുന്ജന്മ രഹസ്യം
ഏതൊരു വ്യക്തിയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ മരണം അടുത്തിരിക്കുമ്പോള്‍, അവസാനം അവന് ഓര്ക്കുന്നതെന്തോ അത് പോലെയാകും അവരുടെ അടുത്ത ജന്മമെന്ന് പറയപ്പെടുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍, ഒരു വ്യക്തി തന്റെ പ്രിയപ്പെട്ടവരെയും കുടുംബത്തെയും കുറിച്ച് ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നു. അവര്‍ അടുത്ത ജന്മത്തില് അതേ വീട്ടില്‍ തന്നെ ജനിക്കുന്നു എന്ന് വിശ്വസിക്കുന്നു. മരണസമയത്ത് ഒരു വ്യക്തിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയാണ് അവര്‍ മരിക്കുന്നതെങ്കില്‍, അവര്‍ അടുത്ത ജന്മത്തില് ആ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ജനിക്കുന്നു എന്ന് പറയപ്പെടുന്നു.
ചിലപ്പോള്‍, ഒരു വ്യക്തിയുടെ ശരീരത്തിലെ ഏതെങ്കിലും അടയാളങ്ങളും മറ്റും നോക്കി, അയാള്‍ മുന്‍ ജന്മത്തില് എങ്ങനെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. കഴിഞ്ഞ ജന്മത്തില് ഉണ്ടായ അതേ പാടുകള്‍ ചിലരുടെ ശരീരത്തില്‍ ഈ ജന്മത്തിലും അവശേഷിക്കുന്നു. അതുപോലെ, ചില ആളുകള്‍ കുട്ടിക്കാലം മുതല്‍ ഈശ്വരഭക്തിയില്‍ മുഴുകിയിരിക്കുന്നതായി കാണുന്നു അല്ലെങ്കില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഏറ്റവും പ്രയാസമുള്ള മന്ത്രങ്ങള്‍ പോലും എളുപ്പത്തില്‍ ഉരുവിടുന്നു. വാസ്തവത്തില്‍, ഇതെല്ലാം അവരുടെ മുന്‍ ജന്മത്തിന്റെ ലക്ഷണങ്ങളും അടയാളങ്ങളുമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ, മൃഗങ്ങളുടെ ചില ചേഷ്ഠകളും ചില ആളുകളില്‍ കാണപ്പെടുന്നു.
ചിലപ്പോള്‍ ചിലര്‍ക്ക് മുന്‍ ജന്മം മൂലം പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങും. ആരുടെയെങ്കിലും മുന്‍ ജന്മ കര്‍മ്മം ഈ ജന്മത്തില് തടസ്സം നില്ക്കുന്നുണ്ടെങ്കില് അവര്‍ ശിവനെ ആരാധിക്കണം. പ്രപഞ്ചത്തിലെ ആദ്യ ഗുരുവാണ് പരമശിവന്. കഴിഞ്ഞ ജന്മത്തിലെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ ശിവനെ ആരാധിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും വേണം. ഇതുകൂടാതെ, മുന്‍ ജന്മങ്ങളിലെ കര്‍മ്മങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം.
നിങ്ങള്‍ക്ക് ഒരു മുന്‍ ജന്മം ഉണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍
അനാവശ്യ ഭയം
നമ്മുടെ മുന്‍കാല ജീവിതത്തില്‍ നിന്നുള്ള ആഘാതങ്ങള്‍ ഇന്നത്തെ ജീവിതത്തില്‍ ഭയത്തിന്റെ രൂപത്തില്‍ അനുഭവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മുങ്ങിമരിക്കുന്ന ഭയം, ചില മൃഗങ്ങളോടുള്ള ഭയം, ചില സ്ഥലങ്ങളോടുള്ള ഭയം, ഒരു പ്രത്യേക സംഖ്യയില്‍ നിന്നുള്ള ഭയം, നിറത്തോടുള്ള ഭയം, വസ്തുക്കളോടുള്ള ഭയം എന്നിവ ചില ഉദാഹരണങ്ങളാണ്.
ആവര്‍ത്തിച്ചുള്ള സ്വപ്നങ്ങള്‍
ആവര്‍ത്തിച്ചുള്ള സ്വപ്നങ്ങള്‍ നമ്മുടെ തലച്ചോറിന് പരിഹരിക്കാന്‍ കഴിയാത്ത ആഘാതം, ഭയം, പ്രശ്നങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ആവര്‍ത്തിച്ച് കാണുന്ന സ്വപ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിലര്‍ പറയുന്നു. സ്വപ്നത്തില്‍ നിങ്ങള്‍ ഇടയ്ക്കിടെ ഒരേ സ്ഥലം തന്നെ ആവര്‍ത്തിച്ച് കാണുന്നു. അത് ചിലപ്പോള്‍ ഈ ജന്മത്തില് നിങ്ങള്‍ പോയിട്ടില്ലാത്ത സ്ഥലമായിരിക്കാം. എന്നാല്‍ ആ സ്ഥലം നിങ്ങള്‍ക്ക് വളരെ പരിചിതമെന്ന് തോന്നുന്നു. ഇത്തരം സ്വപ്നം ചിലപ്പോള്‍ നിങ്ങളുടെ കഴിഞ്ഞ ജന്മവുമായി ബന്ധപ്പെട്ട കാര്യമാകാം.
ദേജാ വു
നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ദേജാ വു അനുഭവിച്ചിട്ടുണ്ട്. പെട്ടെന്ന് എന്തെങ്കിലും കണ്ട് നിങ്ങള്‍ മുമ്പ് ഇത് കണ്ടിട്ടുണ്ടല്ലോ അല്ലെങ്കില്‍ ഇത് മുമ്പ് ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടല്ലോ എന്ന തോന്നലാണ് ദേജാ വു. ദേജാ വു ഒരു ന്യൂറോളജിക്കല്‍ ഡിസോണന്സാണെന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍, മറ്റുള്ളവര്‍ ഇത് മുന്‍കാല ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യമാണെന്ന് വിശ്വസിക്കുന്നു.
ചില പ്രത്യേക കാര്യങ്ങളിലേക്ക് ആകര്‍ഷണം
നിങ്ങള്‍ ഒരിക്കലും പോയിട്ടില്ലാത്ത അല്ലെങ്കില്‍ ഒരു ബന്ധവുമില്ലാത്ത സ്ഥലത്ത് പോകാനുള്ള ആഗ്രഹം എന്നിവ നിങ്ങളുടെ മുന്‍കാല ജീവിതത്തില്‍ നിന്നുള്ള സൂചനയായിരിക്കാം. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് വായിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില് അല്ലെങ്കില്‍ ആ പ്രായത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് നിങ്ങളുടെ മുന്‍കാല ജീവിതത്തിലേക്ക് ഒരു സൂചനയാണ്.
പ്രായത്തേക്കാള്‍ നിങ്ങള്‍ക്ക് ചെറുപ്പമായി തോന്നുന്നു
ചില ആളുകള്‍ അവരുടെ ജീവിതത്തില്‍ വളരെ ചെറുപ്പമായി തോന്നുന്നു. അതുപോലെ തന്നെ ചില ആളുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രായമായ മനസുമായി ജീവിക്കുന്നു. നിങ്ങളുടെ പ്രായത്തേക്കാള്‍ ചെറുപ്പമായി തോന്നുന്നതും പ്രായത്തേക്കാള്‍ പക്വതയുള്ളവരായി തോന്നുന്നതോ പുനര്‍ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രായത്തേക്കാള്‍ മനസിന് പ്രായക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു വൃദ്ധന്റെ ആത്മാവാണെന്ന് വിശ്വസിക്കുന്നു.



Click it and Unblock the Notifications











