Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
ആയുസ്സൊഴികേ സര്‍വ്വവും പാദത്തിലുണ്ട്, കാല്‍വിരല്‍ വലിപ്പവും പ്രത്യേകതയും നിങ്ങള്‍ക്കെങ്ങനെ?
കാല്‍വിരലുകള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കാല്‍വിരലിന്റെ ആകൃതി, സവിശേഷതകള്‍, നിറം, വലിപ്പം എന്നിവയെല്ലാം തന്നെ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും പറയുന്നു. സാമുദ്രിക ശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പെരുവിരല്‍ എന്ത് സ്ഥാനമാണ് വഹിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി കാല്‍വിരലുകളുടെ പ്രത്യേകതകള്‍ എന്താണ് നിങ്ങളെക്കുറിച്ച് പറയുന്നതെന്നും ഈ ലേഖനം വായിക്കാവുന്നതാണ്.
ഹസ്തരേഖാശാസ്ത്രം പോലെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് സാമുദ്രിക ശാസ്ത്രവും. നിങ്ങളുടെ ജീവിതം, കഴിവുകള്‍, ഭാഗ്യം എന്നിവയെല്ലാം മനസ്സിലാക്കാന്‍ കാല് വിരലുകള്‍ നോക്കി മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ കാല്‍പ്പാദത്തിലെ വിരലുകള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

രണ്ടാമത്തെ വിരലിന്റെ നീളം
നിങ്ങളുടെ പാദത്തിലെ എല്ലാ വിരലുകളും നീളക്കൂടുതല്‍ ഉള്ളവയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ നേതാവായിരിക്കും എന്നാണ്. അത് മാത്രമല്ല രണ്ടാമത്തെ വിരലിന്റെ നീളം വളരെ കൂടുതലാണ് എന്നുണ്ടെങ്കില്‍ ഇവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കും. മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ തേടി എത്തുന്നു. പല കാര്യങ്ങളുടേയും ചുമതല വഹിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ചെറിയ വിരലുകള്‍
നിങ്ങളുടെ കാല് വിരലുകള്‍ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സ്ഥിരതയുള്ളവരായിരിക്കും നിങ്ങള്‍ എന്നതാണ്. മാത്രമല്ല എല്ലാവരോടും ഇവര്‍ ഒരുപോലെ പെരുമാറുന്നു. മാത്രമല്ല ഇവരെ എപ്പോഴും ബഹുമാനിക്കുന്ന ഒരു കൂട്ടരുണ്ടായിരിക്കും. സംഘടിതമായാണ് ഇവര്‍ ഏത് മേഖലയിലും വിജയം കരസ്ഥമാക്കുന്നത്. മാത്രമല്ല ഇവരെ ഏത് കാര്യത്തിലും വിശ്വസിക്കാം. ഒരിക്കലും ഇവര്‍ നിങ്ങളെ ചതിക്കുകയില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ ധാരാളം സന്തോഷകരമായ അവസ്ഥകള്‍ ഒന്നിന് പുറകേ ഇവരെ തേടി എത്തുന്നു.
വീതിയുള്ള വിരലുകള്‍
നിങ്ങളുടെ വീതിയുള്ള വിരലുകള്‍ ആണ് എന്നുണ്ടെങ്കില്‍ എപ്പോഴും ഇവര്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടായിരിക്കും. ഏത് സാഹചര്യത്തിലും ഇവര്‍ പൊരുത്തപ്പെടുന്നതിന് തയ്യാറായിരിക്കും. വിവേകപൂര്‍ണമായ സമീപനമായിരിക്കും ഇവര്‍ ഏത് കാര്യത്തിനും സ്വീകരിക്കുന്നത്. സുഖസൗകര്യത്തില്‍ ജീവിതം മുന്നേറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയും ഇവരുട കാര്യത്തില്‍ എപ്പോഴും മികച്ച് നില്ക്കുന്നു. മറ്റുള്ളവര്‍ എപ്പോഴും വിലമതിക്കുന്ന വ്യക്തിത്വങ്ങളായിരിക്കും ഇവര്‍. മറ്റുള്ളവരുടെ അഭിപ്രായങ്ങളേയും ഇവര്‍ മാനിക്കുന്നു.
വളഞ്ഞ വിരലുകള്‍
നിങ്ങളുടെ വിരലുകള്‍ വളഞ്ഞതാണെന്നുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് പോവുന്നതായിരിക്കും. ഏത് കാര്യത്തിലും ഇവരില്‍ ജിഞ്ജാസ ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വൈകാരികത വളരെ കൂടുതലുള്ളവരും ആയിരിക്കും ഇവര്‍. അനുഭവങ്ങളിലൂടെ പാഠം പഠിക്കുന്നവരാണ് ഈ സവിശേഷതയുള്ളവര്‍. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിന് ഈ കാല്‍വിരലുകള്‍ സഹായിക്കുന്നു.
നേരായ കാല്‍വിരലുകള്‍
നിങ്ങളുടെ കാല് വിരലുകള്‍ നേരായതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ വളരെയധികം അച്ചടക്കമുള്ളവരായിരിക്കും. യുക്തിസഹമായാണ് പല കാര്യങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നത്. കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി മുന്‍കൂട്ടി കൈകാര്യം ചെയ്യുന്നതിന് ഇവര്‍ എപ്പോഴും തയ്യാറാവുന്നു. സ്ഥിരതയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. ഒരേ സമയം പല കാര്യങ്ങളും ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് എല്ലാ കാര്യത്തിലും കാര്യപ്രാപ്തിയുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ വിജയത്തിലെത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
