Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ആയുസ്സൊഴികെ ഏല്ലാം ഈ വിരലിലുണ്ട്, അറിയാം ജനനം മുതലുള്ള ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അത് ഗുണകരമാണെങ്കിലും ദോഷകരമാണെങ്കിലും മുന്‍കൂട്ടി ചില സൂചനകള്‍ ലഭിക്കുന്നു. അതില്‍ ഹസ്തരേഖാശാസ്ത്രത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും ഹസ്തരേഖാശാസ്ത്രം പറയുന്നത് അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ഏതൊക്കെ തരത്തിലാണ് ഭാഗ്യം തേടി എത്തുന്നത് എപ്രകാരമാണ് ജീവിതം മാറി മറിയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
നിങ്ങളുടെ ചെറുവിരലിന്റെ വലിപ്പം നോക്കി പല വിധത്തിലും ഭാഗ്യ നിര്ഭാഗ്യങ്ങളെ സൂചിപ്പിക്കാവുന്നതാണ്. പലപ്പോഴും ബുദ്ധി, വൈകാരിക ആഴം ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വിരലിന്റെ നീളം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളുടെ ശാരീരിക പ്രത്യേകത കൂടി നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു. ചെറുവിരലിന്റെ നീളം നോക്കി പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. എപ്രകാരം എന്ന് നമുക്ക് നോക്കാം.

നീളമുള്ള ചെറുവിരല്‍
നിങ്ങളുടെ ചെറുവിരല്‍ നീളമുള്ളതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആത്മവിശ്വാസം കൂടുതലായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ ക്രിയേറ്റീവ് ആയി ചിന്തിക്കുന്നതിന് സഹായിക്കുന്നു. ഇവര്‍ ബുദ്ധിമാന്മാരായിരിക്കും. അത് മാത്രമല്ല ഇവരുടെ തീരുമാനങ്ങളെല്ലാം മികച്ചതായിരിക്കും. അതില്‍ ഉറച്ച് നില്ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ധൈര്യശാലികളായിരിക്കും എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. കൂടാതെ മാധ്യമങ്ങള്‍, ബിസിനസ്സ് അല്ലെങ്കില്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ഏത് തൊഴില്‍ മേഖലയിലും ഇവര്‍ വിജയിക്കുന്നു.
ഇടത്തരം നീളമുള്ള ചെറുവിരല്‍
ഇത്തരം ചെറുവിരലുള്ളവര് വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ആരേയും തോല്‍പ്പിക്കുന്നു. കൂടാതെ ശാന്തമായി ഇവര്‍ എപ്പോഴും പെരുമാറുന്നു. ഇവര്‍ക്കൊരിക്കലും ദേഷ്യം വരികയില്ല എന്നതാണ് ഏറ്റവും വലിയ കാര്യവും. ഇവര്‍ നല്ല ശ്രോതാക്കലായിരിക്കും. വൈകാരികമായി അടുപ്പം സൂക്ഷിക്കുന്ന തരക്കാരുമായിരിക്കും. കൂടാതെ ആശയവിനിമയം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും. മറ്റുള്ളവരെ ആഴത്തില്‍ കേള്‍ക്കുന്ന, പരസ്പര ബഹുമാനം നല്കുന്ന വ്യക്തിത്വത്തിന് ഉടമകളായിരിക്കും.

ചെറിയ ചെറുവിരല്‍
നിങ്ങളുടെ ചെറുവിരല്‍ സാധാരണത്തേക്കാള്‍ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ അന്തര്‍മുഖരായിരിക്കും. എന്ന് മാത്രമല്ല ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇവര്‍ സംയമനം പാലിക്കുന്നവരുമായിരിക്കും. ലജ്ജാകരമായ പ്രവര്‍ത്തികളായിരിക്കും ഇവരുടേത്. ആഴത്തില്‍ ചിന്തിച്ചാണ് ഇവര്‍ കാര്യങ്ങളെ തീരുമാനിക്കുന്നത്. അത് മാത്രമല്ല നല്ല നിരീക്ഷകരായിരിക്കും എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും എന്ന് മാത്രമല്ല ഇവര്‍ വളരെ കുറച്ച് മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും. മറ്റുള്ളവരുടെ വിശ്വാസവും വൈകാരിക ആഴവും വിലമതിക്കുന്ന ഒരാളായിരിക്കും ഇവര്‍.

ചെറുവിരല്‍ സൂചിപ്പിക്കുന്നത്
ചെറുവിരല്‍ ബുദ്ധിശക്തിയുടെയും ആവിഷ്കാരത്തിന്റെയും ആശയവിനിമയത്തിന്റെയും ഗ്രഹമായ ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അത് മാത്രമല്ല പലപ്പോഴും നേരായതും ശരിയായ അനുപാതത്തിലുള്ളതുമായ ചെറുവിരല്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തേയും മനസ്സിന്റെ സന്തോഷത്തേയും സൂചിപ്പിക്കുന്നു. ഇത് വൈകാരികതയേയും ആത്മാര്‍ത്ഥതയേയും എല്ലാം സൂചിപ്പിക്കുന്നു.



Click it and Unblock the Notifications

