Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തിങ്കളാഴ്ചയിലെ പൗര്‍ണ്ണമി വെറും പൗര്‍ണ്ണമി അല്ല, സൂപ്പര്‍മൂണും ബ്ലൂമൂണും അന്നാണ്, അന്നത്തെ പ്രത്യേകത
ആഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് ആകാശത്ത് തെളിയുന്ന പൂര്ണ്ണചന്ദ്രന് വെറും പൂര്ണ്ണചന്ദ്രനല്ല. സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, സ്റ്റര്‍ജിയോണ്‍ മൂണ്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പൂര്‍ണ്ണചന്ദ്രനെയാണ് അന്ന് കാണാനാകുക. തിങ്കളാഴ്ച ഉച്ചയോടെ ആകാശത്ത് ബ്ലൂമൂണ്‍ തെളിയും. ഏഷ്യയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഇത് ദൃശ്യമാകും. ഈ സമയത്ത് മൂന്നുദിവസമാണ് പൂര്‍ണ്ണചന്ദ്രപ്രഭ ഭൂമിയിലേക്ക് എത്തുക. ഞായറാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച രാവിലെ വരെ പൂര്ണ്ണചന്ദ്രന് ആകാശത്ത് ദൃശ്യമാകും.

ഇത്തവണത്തെ പൗര്‍ണ്ണമിയില്‍ സൂപ്പര്‍മൂണും ബ്ലൂമൂണും ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം. പേര് കേട്ട് അന്നേദിവസം ചന്ദ്രന് നീലനിറത്തിലായിരിക്കുമെന്ന് കരുതേണ്ട. എങ്കിലും രണ്ട് പ്രതിഭാസങ്ങള്‍ ഒന്നിച്ച് എത്തുന്നത് കൊണ്ട് അത് വളരെ പ്രത്യേകതയുള്ള പൗര്‍ണ്ണമി ആയിരിക്കും എന്നതില്‍ സംശയം വേണ്ട. ആകാശപ്രേമികള്‍ അല്ലാത്തവര്‍ക്ക് പോലും അവിസ്മരണീയമായ അനുഭവം നല്കുന്ന ഒരു ആകാശക്കാഴ്ചയാണ് അന്ന് ഒരുങ്ങുന്നത്.
എന്താണ് സൂപ്പര്‍മൂണ്‍?
1979ല്‍ റിച്ചാര്‍ഡ് നൊല്ലെ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ചന്ദ്രന് ഭൂമിയോട് 90 ശതമാനത്തോളം അടുത്തിരിക്കുമ്പോള്‍ സംഭവിക്കുന്ന അമാവാസിയെയോ പൂര്‍ണ്ണചന്ദ്രനെയോ ആണ് സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്നത്. അമാവാസി ദിവസം നമുക്ക് ചന്ദ്രനെ കാണാന്‍ കഴിയാത്തത് കൊണ്ട് തന്നെ പൗര്‍ണ്ണമിയിലെ സൂപ്പര്‍മൂണിനെ ഏറെ ആവേശത്താടെയാണ് ശാസ്ത്രലോകം വരവേല്‍ക്കുന്നത്. ആ വര്‍ഷത്തെ തന്നെ ഏറ്റവും വലുതും പ്രഭാപൂരിതവുമായ പൗര്‍ണ്ണമി ആയിരിക്കും സൂപ്പര്‍മൂണ്‍ ദിവസത്തേത്. 2024 നാല് സൂപ്പര്മൂണുകളിലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ആണ് ആഗസ്റ്റ് 19ന് നടക്കുന്നത്.
ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?
ബ്ലൂമൂണ്‍ എന്ന പേരിന് പിന്നില്‍ നീലനിറത്തിലുള്ള ചന്ദ്രനല്ല
'betrayer Moon' എന്ന ഇംഗ്ലീഷ് പദപ്രയോഗത്തില്‍ നിന്നാണ് ബ്ലൂമൂണ്‍ എന്ന വാക്ക് ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1528കളില്‍ ബ്ലൂമൂണ്‍ എന്ന പദം ഉപയോത്തിലുണ്ടായിരുന്നു. ലെന്റ് (വസന്തകാലം), ഈസ്റ്റര്‍ ദിനങ്ങള്‍ നിശ്ചയിക്കുന്നതിലെ പിഴവിലേക്ക് നയിച്ചുവെന്നതിനാണ് 'betrayer Moon' എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. അതുമല്ലെങ്കില്‍ അന്തരീക്ഷത്തിലെ പൊടി കാരണം ചന്ദ്രന് നീലനിറത്തില്‍ കണ്ടതുമാകാം ബ്ലൂമൂണ്‍ എന്ന പദത്തിന് കാരണമെന്ന് നാസ വെബ്സൈറ്റില്‍ പറയുന്നു. ഒരു സീസണില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന നാല് പൗര്‍ണ്ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്. 1940 മുതല്‍ക്ക് ഒരു മാസം രണ്ട് പൗര്‍ണ്ണമി വരുമ്പോള്‍ രണ്ടാമത്തെ പൗര്‍ണ്ണമിയെ ബ്ലൂമൂണ്‍ എന്ന് വിളിച്ചിരുന്നു.
വേറെയും പേരുകള്‍
സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ എന്നീ പേരുകളെ കൂടാതെ ലോകത്തിന്റെ പലയിടങ്ങളിലുമായി മറ്റ് ചില പേരുകള്‍ കൂടി ഈ പൗര്ണ്ണമിക്കുണ്ട്. വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ അല്‍ഗോണ്‍ക്വിന്‍ ഗോത്രവിഭാഗം സ്റ്റര്‍ജിയണ്‍ മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഈ പൗര്‍ണ്ണമി സമയത്ത് സ്റ്റര്‍ജിയണ്‍ മത്സ്യങ്ങളെ പിടിക്കാന്‍ എളുപ്പമാണ് എന്നത് കൊണ്ടാണിത്. ഇതുകൂടാതെ റെഡ് മൂണ്‍, കോണ്‍ മൂണ്‍, ഗ്രീന്‍ കോണ്‍ മൂണ്‍, ബാര്‍ലി മൂണ്‍, ഹെര്‍ബ് മൂണ്‍, ഗ്രെയിന്‍ മൂണ്‍, ഡോഗ് മൂണ്‍ എന്നീ പേരുകളിലും ബ്ലൂമൂണ്‍ അറിയപ്പെടുന്നു. ഓരോ പേരുകളും ആ സീസണില്‍ നടക്കുന്ന പ്രവൃത്തികളെയോ പ്രകൃതി പ്രതിഭാസങ്ങളെയോ ആണ് സൂചിപ്പിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
