Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഭാവി തുലാസിലാകുമോ, കരിയറില്‍ രക്ഷനേടുമോ, പണം കൈയ്യിലെത്തുമോ, മറുക് ഇപ്രകാരം ഭാവി പറയും
ജ്യോതിഷത്തില്‍ മുഖത്തെ മറുകുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. പലപ്പോഴു ചെറിയ ഇത്തരം മറുകുകള്‍ പോലും ജീവിതത്തില്‍ കാര്യമായ അര്‍ത്ഥങ്ങള്‍ വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പലപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിത്വവുമായും ഭാവിയുമായും ധനനേട്ടങ്ങളുമായും എല്ലാം ബന്ധപ്പെട്ടിരിക്കുന്നു മറുക്. ഒരു മറുകിന്റെ സ്ഥാനം, വലിപ്പം, നിറം എന്നിവയ്ക്ക് സമ്പത്ത്, ആരോഗ്യം, ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കുന്നു.
അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ചില മറുകുകള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് പറയുന്നു. അതില്‍ തന്നെ സ്ത്രീയുടെ മുഖത്ത് കാണുന്ന മറുകും പുരുഷന്റെ മുഖത്ത് കാണുന്ന മറുകും പല തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മറുകിന്റെ വലിപ്പം, സ്ഥാനം എന്നിവയെല്ലാം തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചും മുഖത്തെ മറുക് എപ്രകാരം ഓരോ കാര്യങ്ങളെക്കുറിച്ച് പറയുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

മറുകിന്റെ സ്ഥാനം
മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മറുകുകള്‍ നിങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങളെയോ വിധികളെയോ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, നെറ്റിയിലെ ഒരു മറുക് പലപ്പോഴും ബുദ്ധിശക്തിയും നേതൃത്വഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ചുണ്ടുകള്‍ക്ക് സമീപമുള്ള ഒരു മറുക് നിങ്ങളുടെ വാചാലതയും ആകര്‍ഷണീയതയും സൂചിപ്പിക്കുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മനസ്സിലാക്കുന്നതിന് മറുകിന്റെ സ്ഥാനം വളരെ വലുതാണ്. എന്തൊക്കെയാണ് മറുക് ഓരോ സ്ഥലങ്ങളില്‍ ഉണ്ടെങ്കില്‍ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെന്ന് നമുക്ക് നോക്കാം.
മറുകിന്റെ വലിപ്പം
മറുകിന്റെ സ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറുകിന്റെ വലിപ്പവും. കാരണം അത്രയധികം പ്രാധാന്യം മറുകിന്റെ വലിപ്പത്തിനും ഉണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ചെറിയ മറുകുകളെ അപേക്ഷിച്ച് ഒരാളുടെ വിധി രൂപപ്പെടുത്തുന്നതില്‍ വലിയ മറുകുകള്‍ സാധാരണയായി കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. അതുപോലെ, അതിന്റെ നിറത്തിന്റെ കാര്യത്തിലും വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഇരുണ്ട മറുകുകള്‍ കൂടുതല്‍ തീവ്രമോ വെല്ലുവിളി നിറഞ്ഞതോ ആയ അനുഭവങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
വ്യക്തിജീവിതത്തില്‍ സ്വാധീനം
വിശ്വാസപ്രകാരം മറുകിന് വ്യക്തിബന്ധങ്ങളെക്കുറിച്ച് സൂചനകള്‍ നല്കാന് കഴിയും. വലത് കവിളില്‍ ഒരു മറുക് പലപ്പോഴും സന്തോഷകരമായ ദാമ്പത്യത്തിന്റെ അല്ലെങ്കില്‍ ശക്തമായ കുടുംബബന്ധത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. നേരെമറിച്ച്, ഇടത് കവിളില്‍ ഒരു മറുക് വ്യക്തിബന്ധങ്ങളിലോ വൈകാരിക പ്രതിസന്ധികളിലേക്കോ നിങ്ങളെ എത്തിക്കാനിടയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കും കാരണമായേക്കാം. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം പ്രാധാന്യത്തോടെ കാണുന്നവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതിനൊന്നും തന്നെ ശാസ്ത്രീയ അടിത്തറ ഇല്ല എന്നതാണ് സത്യം.
മൂക്കിനടുത്ത് മറുക്
മുഖത്തെ മറുകുകള്‍ പല കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് കൂടുതല്‍ മാറ്റങ്ങള്‍ നല്‍കുന്നത്. മൂക്കിനടുത്തുള്ള ഒരു മറുക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക മാറ്റങ്ങളോടുള്ള സംവേദനക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ താടിയിലെ മറുകിനെ ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചകമായി പറയാവുന്നതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍
സാമ്പത്തിക കാര്യങ്ങളുടെ കാര്യത്തില്‍ ഇത്തരം മറുകുകള്‍ സമ്പത്തിന്റെ അല്ലെങ്കില്‍ സാമ്പത്തിക സ്ഥിരതയ്ക്കുള്ള സാധ്യത വെളിപ്പെടുത്തുമെന്നാണ് പറയുന്നത്. പലപ്പോഴും പുരികങ്ങള്‍ക്ക് മുകളിലുള്ള ഒരു മറുക് പലപ്പോഴും സമൃദ്ധിയുടെയും ബിസിനസ്സ് സംരംഭങ്ങളിലെ വിജയത്തിന്റെയും അടയാളമായി കാണപ്പെടുന്നു. മറുവശത്ത്, കണ്ണുകള്‍ക്ക് താഴെയുള്ള ഒരു മറുക് സാമ്പത്തിക വെല്ലുവിളികളെയോ അപ്രതീക്ഷിത ചെലവുകളെയോ സൂചിപ്പിക്കാം. പണം അമിതമായി ചിലവാക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ഇതൊരു ആശ്വാസം തന്നെയായിരിക്കും.
ആധുനിക കാഴ്ചപ്പാടുകള്‍
ഇത്രയധികം പ്രവചനങ്ങള്‍ ഉണ്ടെങ്കില്‍ പോലും മറുകിനേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയും പലപ്പോഴും വ്യത്യസ്തമായി കാണുന്നവരും നിസ്സാരമല്ല. എന്നാല്‍ ഇതെല്ലാം ഓരോരുത്തരുടേയും വിശ്വാസത്തിന്റേയും വീക്ഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. പലരും ഇത് വെറും ശാരീരിക സ്വഭാവങ്ങളായി മാത്രം കാണുന്നാണ്. മറുകുകളിലൂടെ മനുഷ്യന്റെ സ്വഭാവവും വിധിയും മനസ്സിലാക്കാന്‍ പുരാതന സംസ്കാരങ്ങള്‍ ശ്രമിച്ചിരുന്നു എന്നതിന്റെ ഉള്‍ക്കാഴ്ചയാണ് മറുകുകളും അതുമായി ബന്ധപ്പെട്ട ശാസ്ത്രവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications