Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വെറുതെ ഇരുന്ന് കോടീശ്വരൻ ആയതല്ല, എത്ര പണമുണ്ടായാലും ധനികര്‍ പാലിക്കുന്ന 5 ശീലങ്ങള്‍
കോടീശ്വരന്മാരെ എപ്പോഴും അത്ഭുതത്തോടെയാണ നമ്മളെല്ലാവരും നോക്കിക്കാണുന്നത്. ഇവരെങ്ങനെ പണക്കാരായി എന്ന് വരെ പലരും ചിന്തിക്കുന്നു. എന്നാല്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് നേടിയതിന്റെ ഫലമാണ് പലപ്പോഴും ഇവരെ പണക്കാരാക്കുന്നത്. അത് മാത്രമല്ല സമ്പത്ത് നേടുന്നതില്‍ മാത്രമല്ല അത് എപ്രകാരം ചിലവാക്കണം എന്നതും പ്രധാനപ്പെട്ടത് തന്നെയാണ്.
നൂറ് കണക്കിന് ആളുകളാണ് പലപ്പോഴും കോടീശ്വരന്മാരാവാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നത്. എന്നാല്‍ സമ്പത്ത് കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ശീലങ്ങളുണ്ട്. അവ എന്താണെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്കും പണക്കാരാവാം. അതിനായി നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

മനസ്സിനെ ശുദ്ധീകരിക്കുക
എപ്പോഴും നാം ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ മാനസികാരോഗ്യം തന്നെയാണ്. മാനസികാരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മനസ്സിനെ ശുദ്ധീകരിക്കുക. മറ്റൊരാളോടുള്ള അസൂയയും കുശുമ്പും ദേഷ്യവും ശത്രുതയും എല്ലാം ഇല്ലാതാക്കുകയാണ് ആദ്യത്തെ കാര്യം. മനസ്സിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മനസ്സിനെ ശുദ്ധീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
മെഡിറ്റേഷന്‍
സ്ഥിരമായി അല്പ സമയം മെഡിറ്റേഷന്‍ വേണ്ടി സമയം ചിലവഴിക്കൂ. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും മെഡിറ്റേഷന്‍ വേണ്ടി സമയം ചിലവഴിക്കാറില്ല. എന്നാല്‍ ധനികരായ വ്യക്തികള്‍ അവരുടെ മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതിന് വേണ്ടി മെഡിറ്റേഷന്‍ സമയം കണ്ടെത്തുന്നു. ഇത് അവരുടെ ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുകയും എന്ത് സ്റ്റെപ് ജീവിതത്തില്‍ എടുക്കണം എന്നതിനെക്കുറിച്ചും എല്ലാം റിലാക്സ്ഡ് ആയി ചിന്തിക്കുന്നതിന് മെഡിറ്റേഷന്‍ നല്ലതാണ്.
സമയം നീക്കി വെക്കുന്നത്
ഏത് കാര്യത്തിനും ഇവര്‍ സമയം കണ്ടെത്തുന്നു. ഒരിക്കലും തിക്കിലും തിരക്കിലും പെടാതെ തന്റെ കാര്യങ്ങള്‍ തിരക്കിട്ട് ചെയ്യാതെ സമയമെടുത്ത് തെറ്റുകള്‍ വരുത്താതെ ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഇത് തന്നെയാണ് ഇവരുടെ വിജയത്തിന് പിന്നിലും. കാരണം നാം ചെയ്യുന്ന കാര്യങ്ങള്‍ സമാധാനത്തോടെ സന്തോഷത്തോടെ ആലോചിച്ച് തീരുമാനം എടുക്കുമ്പോള്‍ മാത്രമേ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ധനികര്‍ എപ്പോഴും ധനികരായി തന്നെ തുടരുന്നതും.
മനസ്സ് കൊണ്ട് കാഴ്ചകള്‍ കാണുക
ഇതെന്താണ് എന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ നിങ്ങള്‍ കണ്ണുകളടച്ച് ജീവിതത്തിലെ അടുത്ത സ്റ്റെപ്പിനെ കുറിച്ച് വെറുതേ ചിന്തിച്ച് നോക്കൂ. പലപ്പോഴും നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന രീതിയില്‍ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുന്നു. അതായത് മനോരാജ്യം കാണുക എന്നതാണ് ഒറ്റവാക്കില്‍ പറയുന്നത്. നമ്മള് ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സില്‍ കണക്കുകൂട്ടി കൃത്യമായി മുന്നോട്ട് പോവുന്നത് വഴി നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയം കരസ്ഥമാക്കി ധാരാളം സമ്പാദിക്കാം.
സ്വയം സംസാരിക്കുക
പലപ്പോഴും സ്വയം സംസാരിക്കുമ്പോള്‍ മാനസികരോഗമാണെന്ന് പറഞ്ഞ് ചിരിക്കുന്നവരുണ്ടാവാം. എന്നാല്‍ ധനികരായ കോടീശ്വരന്മാരായ വ്യക്തികള്‍ തന്റെ നേട്ടങ്ങളെക്കുറിച്ചും, ഇനി തനിക്ക് നേടാനുള്ളവയെക്കുറിച്ചും സ്വന്തമായി സംസാരിച്ച് ഉറപ്പിക്കുന്നു.. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ കളര്‍ഫുള്ളും നിറം പിടിപ്പിച്ചതുമാക്കി മാറ്റുന്നു. എന്താണ് നേടാനുള്ളത് എന്താണ് ചെയ്യാനുള്ളത് ഇനി ജീവിതത്തില്‍ എന്താണ് സ്വന്തമാക്കേണ്ടത് എന്നതിനെക്കുറിച്ച് സ്വയം സംസാരിച്ച് ഉറപ്പ് വരുത്തുക.



Click it and Unblock the Notifications
