Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
കണ്ണുതട്ടിയാല് നശിക്കും ജീവിതം അടപടലം; ദൃഷ്ടിദോഷം തടയാന്‍ ഇതാണ് എളുപ്പ പരിഹാരം
എല്ലാവരും തന്നെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം സ്വപ്നം കാണുന്നു. കഠിനാധ്വാനത്തിന് ശേഷം പലരും അത് നേടുന്നു. എന്നാല്‍ എല്ലാം നേടിയ ശേഷം, അതെല്ലാം പെട്ടെന്ന് കൈവിട്ടു പോകുന്ന ചിലരുണ്ട്. നടത്തിക്കൊണ്ടിരുന്ന കച്ചവടം പെട്ടെന്ന് നഷ്ടത്തിലാകുക, വീട്ടുചെലവുകള് കൂടാനും വരുമാനം കുറയാനും തുടങ്ങുക, ജോലിയില്‍ തടസ്സങ്ങള്‍, ചെയ്യുന്നതെല്ലാം പരാജയം .. എന്നിങ്ങനെ പലവിധത്തിലുള്ള തിരിച്ചടികള്‍ ഒറ്റയടിക്ക് നിങ്ങളെ തേടിവന്നേക്കാം. ഇതെല്ലാം ചിലപ്പോള്‍ ദൃഷ്ടിദോഷം കാരണമായി സംഭവിക്കാവുന്ന കാര്യങ്ങളാണ്.
ഓരോ വ്യക്തിയിലും രണ്ട് തരത്തിലുള്ള ഊര്‍ജ്ജം സജീവമാണ്. പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍. ചിലര്‍ക്ക് കൂടുതല്‍ പോസിറ്റീവ് എനര്‍ജിയും ചിലര്‍ക്ക് കൂടുതല്‍ നെഗറ്റീവ് എനര്‍ജിയും ഉണ്ടാകും. ഒരു വ്യക്തി ജീവിതത്തില്‍ വിജയങ്ങളിലെത്തുമ്പോള്, അത്തരം ആഗ്രഹങ്ങള്‍ പൂര്ത്തീകരിക്കപ്പെടാത്തവരുടെ മനസ്സില്‍ നെഗറ്റീവ് എനര്‍ജി ഉയര്‍ന്നുവരുന്നു. അവരില്‍ നിന്ന് ഈ വിജയിച്ച വ്യക്തിക്ക് നേരെ ദൃഷ്ടിദോഷം പെടുന്നു. ദൃഷ്ടിദോഷം ബാധിക്കുമ്പോള്‍ കൈവന്ന ഐശ്വര്യങ്ങളെല്ലാം മെല്ലെ മങ്ങാന്‍ തുടങ്ങുന്നു. നിങ്ങളും ഇത്തരം പ്രശ്നങ്ങളില്‍ പെട്ട് ഉഴലുകയാണെങ്കില് ദൃഷ്ടിദോഷം മറികടക്കാനായി ചില പ്രതിവിധികള്‍ ചെയ്യേണ്ടതുണ്ട്. ദൃഷ്ടിദോഷത്തില്‍ നിന്ന് രക്ഷനേടാനായി ലളിതവും ഫലപ്രദവുമായ ചില പരിഹാരങ്ങള്‍ ഇതാ.

ആര്‍ക്കാണ് ദൃഷ്ടിദോഷം ബാധിക്കുക
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജാതകത്തിലെ ലഗ്നം താഴ്ന്ന രാശിയിലാണെങ്കില്, ദുര്‍ബലമായ അല്ലെങ്കില്‍ ശത്രു രാശിയില്‍ സ്ഥിതിചെയ്യുകയും ദോഷകരമായ ഗ്രഹങ്ങളാല്‍ ബാധിക്കപ്പെടുകയോ ദൃശ്യമാകുകയോ ചെയ്താല്‍, അത്തരം വ്യക്തിക്ക് ദൃഷ്ടിദോഷം അഭിമുഖീകരിക്കേണ്ടിവരുന്നു. ഗ്രഹണകാലത്ത് ജനിച്ചവരോ ജാതകത്തില്‍ ഗ്രഹണയോഗമുള്ളവരോ ആയ ആളുകള്‍ക്ക് പെട്ടെന്ന് രോഗം ബാധിക്കും. ക്ഷയിക്കുന്ന ചന്ദ്രന് ജാതകത്തില്‍ നാലാമത്തെയോ എട്ടാമത്തെയോ പന്ത്രണ്ടാമത്തെയോ ഭാവത്തില്‍ ആയിരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ദൃഷ്ടിദോഷത്തിന് സാധ്യതയുണ്ട്.
ദൃഷ്ടിദോഷം വന്നോ എന്നറിയാനുള്ള സൂചന
ആരോഗ്യവാനായ ഒരാള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാന്‍ തുടങ്ങും. ഒരു കാരണവുമില്ലാതെ മനസ്സ് അസ്വസ്ഥമാവുകയും ചുറ്റുമുള്ളതെല്ലാം നശിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിന്റെ സ്വാധീനം പരസ്പര ബന്ധങ്ങളിലും പതിയാന്‍ തുടങ്ങുന്നു. ഒരു വീടിനെ ദൃഷ്ടിദോഷം ബാധിച്ചാല്‍ അത് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും അകല്‍ച്ചയും വര്‍ദ്ധിക്കും. എല്ലാ പണവും രോഗങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവന്നേക്കാം. ദൃഷ്ടിദോഷം മൂലം തൊഴിലവസരങ്ങളും ചാഞ്ചാടാന്‍ തുടങ്ങുന്നു. ബിസിനസ്സില്‍ പണം നഷ്ടപ്പെടും.
പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ അര്‍ത്ഥം
നമുക്ക് ലഭിക്കുന്ന ശാന്തമായ പോസിറ്റീവ് എനര്‍ജി, ദൃഷ്ടിദോഷം കാരണം നെഗറ്റീവ് എനര്‍ജിയായി മാറുന്നു. പലപ്പോഴും ബസുകളുടെയും ട്രക്കുകളുടെയും മുന്നിലോ പിന്നിലോ പൊട്ടിയ ഷൂകളോ ചെരിപ്പുകളോ നാരങ്ങയോ തൂങ്ങിക്കിടക്കുന്നത് കാണാം. പുതുതായി പണിത വീടുകളില്‍ വലിയ ഭയാനകമായ മുഖംമൂടി കാണാം. കടകള്‍ക്ക് മുന്നില്‍ നാരങ്ങയും പച്ചമുളകും കൂട്ടിക്കെട്ടി തൂക്കിയിടുന്നത് കാണാം. ഇവയെല്ലാം ദൃഷ്ടിദോഷം ഒഴിവാക്കാനുള്ള പോംവഴികളാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദൃഷ്ടിദോഷം ബാധിച്ചാലും അത് നീക്കംചെയ്യാനാകും.
ദൃഷ്ടിദോഷം നീക്കാനുള്ള പ്രതിവിധികള്‍
* ദൃഷ്ടിദോഷം ബാധിച്ച വ്യക്തിയെ സംരക്ഷിക്കാന്‍ വെറ്റിലയില്‍ ഏഴ് റോസാദളങ്ങള്‍ ഇട്ട് ഭഗവാനെ സ്മരിച്ച് ഭക്ഷണം നല്കിയാല് കണ്ണേറില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കും.
* ശനിയാഴ്ച ഹനുമാന് ക്ഷേത്രത്തില്‍ പോയി ഹനുമാനെ ആരാധിച്ച ശേഷം, ഹനുമാന്റെ പാദങ്ങളില്‍ നിന്ന് ഭസ്മം എടുത്ത് നെറ്റിയില്‍ പുരട്ടുന്നത് ദൃഷ്ടിദോഷം അകറ്റുന്നു.
* ചെറിയ കുഞ്ഞുങ്ങള്‍ക്ക് ദൃഷ്ടിദോഷം വരാതിരിക്കാനായി കണ്ണില്‍ കണ്മഷി പുരട്ടുന്നതും നെറ്റിയില്‍ കണ്മഷി പോട്ട് വയ്ക്കുന്നതും നല്ലതാണ്.
* നിങ്ങളുടെ കച്ചവട സ്ഥലത്തെ ദൃഷടിദോഷം നീക്കാനായി നാരങ്ങയും പച്ചമുളകും കോര്‍ത്ത് തൂക്കിയിടണം.
* ദൃഷ്ടിദോഷത്തില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കാന്‍ അവയ്ക്ക് മുകളില്‍ കറുത്ത പാത്രങ്ങള്‍, ഭയപ്പെടുത്തുന്ന മുഖംമൂടികള്‍ മുതലായവ തൂക്കിയിടുക.
* മഹാമൃത്യുഞ്ജയ മന്ത്രജപം, ഹനുമത് കവച പാരായണം, രാമരക്ഷാ സ്തോത്രം മുതലായവ ദൃഷ്ടിദോഷത്തില്‍ നിന്നും മറ്റ് ദോഷങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും.
ദൃഷ്ടിദോഷത്തില്‍ നിന്ന് വീടിനെ സംരക്ഷിക്കാന്‍
* വെള്ളിയാഴ്ച ദിവസം നിങ്ങളുടെ വീടിന്റെ വാതിലില്‍ അശോക ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാല തൂക്കിയിടുക.
* മുന്‍വശത്തെ വാതിലില്‍ മയില്‍പ്പീലി വച്ചാല്‍ നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും തരത്തിലുള്ള ദൃഷ്ടിദോഷം നീക്കം ചെയ്യപ്പെടും.
* നിങ്ങളുടെ വീട്ടില്‍ എല്ലാ ദിവസവും ഗംഗാജലം തളിക്കുക.
* വെള്ളിയാഴ്ചകളില്‍ ഒരു കറുത്ത കുതിരലാടം കടുകെണ്ണയില്‍ മുക്കി വയ്ക്കുക. ശനിയാഴ്ച രാവിലെ, ഈ കുതിരലാടം എടുത്ത് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതിന് മുന്നില്‍ ഒരു വിളക്ക് കത്തിച്ച് ശനിദേവനെ പ്രാര്‍ത്ഥിക്കുകയും 108 തവണ ശനി മന്ത്രം ജപിക്കുകയും ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ വീടിന് പുറത്ത് ഈ കുതിരലാടം തൂക്കിയിടുക.
ജ്യോതിഷ പരിഹാരങ്ങള്‍
* ബുധനാഴ്ച ഏഴ് ധാന്യങ്ങള്‍ ദാനം ചെയ്യുക
* രാഹു യന്ത്രം സ്ഥാപിച്ച് പൂജിക്കുക.
* ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിക്കുക.
* രണ്ട് ചുവന്ന ഉണക്കമുളക്, അല്പം കല്ലുപ്പ്, അല്പം എള്ള് എന്നിവ നിങ്ങളുടെ കൈയ്യില്‍ എടുത്ത് ദൃഷ്ടിദോഷം ബാധിച്ച വ്യക്തിക്ക് ചുറ്റും ചുഴറ്റുക, എന്നിട്ട് ഇതെല്ലാം തീയില്‍ ഇടുക.



Click it and Unblock the Notifications