Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
കാലിനടിയിലെ ഭൂമി തെന്നിമാറും, ആര്‍ത്തലച്ച വെള്ളത്തില്‍ എല്ലാം മുങ്ങും: ഭൂമിയുടെ കറക്കം ഒരുമിനിറ്റ് നിലച്ചാല്‍
ഭൂമി സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നമുക്കറിയാം. ഭൂമിക്കൊപ്പം നമ്മളും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 1674 കിലോമീറ്റര്‍ വേഗതയിലാണ് ഭൂമി കറങ്ങുന്നത്. എന്നാല്‍ പെട്ടെന്ന് ഭൂമി അതിന്റെ ഭ്രമണം നിര്‍ത്തിയാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും നമ്മുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലുള്ള അപകടങ്ങളാണ് ഈ സമയം സംഭവിക്കുന്നത്.
ഭൂമിയുടെ ഭ്രമണം കുറച്ച് സമയം നിന്നാല്‍ നമ്മുടെ മണ്ണും മരങ്ങളും കെട്ടിടങ്ങളും സമുദ്രവും ജലവും എല്ലാം ആ വേഗതയില്‍ തന്നെ സഞ്ചരിക്കുകയും തിരിച്ച് പിടിക്കാനാവാത്ത മാറ്റങ്ങള്‍ തന്നെ ഭൂമിയില്‍ സംഭവിക്കുകയും ചെയ്യുന്നു. 1674 കിലോമീറ്റര്‍ വേഗതയിലാണ് ഈ സമയം നാം ചലിക്കുന്നത്. ചലിക്കുകയല്ല, പലപ്പോഴും പറക്കുന്ന അവസ്ഥയിലായിരിക്കും നാം ഓരോരുത്തരും.

ഭ്രമണം നിലച്ചാല്‍ സംഭവിക്കുന്നത്
ഭൂമിയുടെ ഭ്രമണം നിലച്ചാല്‍ ആദ്യം സംഭവിക്കുന്നത് ജലത്തിലുണ്ടാവുന്ന മാറ്റങ്ങളാണ്. കോള്‍ഗേറ്റ് സര്‍വ്വകലാശാലയിലെ എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫ. ജോസഫ് ലെവിയുടെ അഭിപ്രായത്തില്‍ വെള്ളം പാഞ്ഞെത്തി ഭൂമിയെ വിഴുങ്ങും എന്ന് പറയുന്നു. ഇത് ഭൂമിയെ ആകെ മൂടുന്നു. പിന്നീട് തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോവുന്നു.
ഉയര്‍ന്ന കെട്ടിടങ്ങളും മരങ്ങളും
നിങ്ങള്‍ ഉയര്‍ന്ന കെട്ടിടത്തിലാണ് എന്നാല്‍ രക്ഷപ്പെടാം എന്നൊരു വിചാരമുണ്ടോ? എന്നാല്‍ അതെല്ലാം വെറും ചിന്തകള്‍ മാത്രമാണ്. കാരണം ഭൂമിയില്‍ മരങ്ങളും കെട്ടിടങ്ങളും ഉള്‍പ്പടെ എല്ലാം നശിക്കുന്നു. ജീവിതവും ജീവജാലങ്ങളും എല്ലാം നശിക്കുന്നു. മനുഷ്യരുടേയും ജീവജാലങ്ങളുടേയും ജീവന് പൂര്‍ണമായും നഷ്ടപ്പെടുന്നു. ഒരു ലോകാവസാനത്തിന് തന്നെയാണ് അപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്.
രക്ഷപ്പെടുന്നതിനുള്ള സാധ്യത
എന്നാല്‍ ഇത്തരം ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സാധ്യത എന്നത് അന്റാര്‍ട്ടിക്കയില്‍ ജീവിക്കുന്നവര്‍ മാത്രമായിരിക്കും. അതിന് കാരണം പലപ്പോഴും അവിടെ ഭൂമിയുടെ ഭ്രമണ വേഗത കുറവാണ് എന്നത് തന്നെയാണ്. പലപ്പോഴും ചെറിയ പരിക്കുകളോടെ ഇവരെല്ലാവരും രക്ഷപ്പെടുന്നു. ഇവിടെ ഭ്രമണ വേഗത കുറവായത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും വഴുതി വീഴുന്നതിന് സമാനമായ ഫലങ്ങളാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്.
കാലാവസ്ഥാ മാറ്റങ്ങള്‍
പലപ്പോഴും കാലാവസ്ഥ മാറ്റങ്ങള്‍ ഭ്രമണം നിലക്കുന്നതോടെ അപകടം വര്‍ദ്ധിപ്പിക്കുന്നു. ഭ്രമണം നിലക്കുന്നതിന്റെ ഫലമായി പലപ്പോഴും ആറുമാസം പകലും ആറുമാസം രാത്രിയും ആയി മാറുന്നു. ഇത് കൂടി സംഭവിക്കുന്നതോടെ വെള്ളം തണുത്തുറയുകയും മഞ്ഞുപാളികള്‍ ആയി മാറുകയും ചെയ്യുന്നു. മാത്രമല്ല വെള്ളം മുഴുവന്‍ നീരാവിയായി മാറി വരള്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ മരങ്ങളും ചെടികളും എല്ലാം തന്നെ നശിക്കുകയും പിന്നീട് തിരിച്ച് വരാത്ത പോലെ ശൂന്യമാവുകയും ചെയ്യുന്നു.
അതിജീവനം ആര്‍ക്കൊക്കെ?
ആര്‍ക്കൊക്കെയാണ് അതിജീവനം സംഭവിക്കുന്നത് എന്ന് നോക്കാവുന്നതാണ്. പ്രധാനമായും ധ്രുവപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് അതിജീവനത്തിനുള്ള സാധ്യതയുള്ളത്. സാധാരണ പ്രദേശത്ത് താമസിക്കുന്നവരില്‍ അതിജീവനം എന്നത് സ്വപ്നം മാത്രമായി മാറുന്നു. ഭൂമിയുടെ ഭ്രമണം നിന്നു പോയാല്‍ അത് എത്രത്തോളം അപകടകരമാണ് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? എന്നാല്‍ അങ്ങനെ സംഭവിക്കുന്നതിനുള്ള സാധ്യതയൊന്നും ഇല്ലെന്നതാണ് ശാസ്ത്രലോകവും പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
