Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
വെറും 5 നിമിഷം ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലെങ്കില്‍, ഭൂമി ഇരുട്ടില്‍, കേള്‍വി നഷ്ടമാവും, മനുഷ്യര്‍ തകര്‍ന്നടിയും
ജീവനുള്ള എല്ലാ വസ്തുക്കളുടേയും നിലനില്‍പ്പിന് ഓക്‌സിജന്‍ വേണമെന്ന് നമുക്കറിയാം. എന്നാല്‍ വെറും ചുരുങ്ങിയ സെക്കന്റുകള്‍ക്ക് നമ്മുടെ ഭൂമിയില്‍ നിന്ന് ഓക്‌സിജന്‍ നഷ്ടപ്പെടുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. വെറും അഞ്ച് സെക്കന്റല്ലേ എന്ന ചിന്ത അവിടെ നില്‍ക്കട്ടെ. പിന്നീടൊരിക്കലും തിരിച്ച് വരാന്‍ സാധിക്കാത്ത തരത്തിലേക്ക് മനുഷ്യ ജീവിതം മണ്ണടിയും എന്നതില്‍ സംശയം വേണ്ട. കുറച്ച് സമയം വായും മൂക്കും പൊത്തി ഇരുന്നാല്‍ പോലും നമുക്കുണ്ടാവുന്ന അസ്വസ്ഥത നിസ്സാരമല്ല. എന്നാല്‍ അഞ്ച് സെക്കന്റ് നേരത്തേക്ക് ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലാതെ നാം അനുഭവിക്കേണ്ടി വരുന്നത് എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?
പലപ്പോഴും ഈ ചെറിയ സമയത്തെ ഓക്‌സിജന്റെ നഷ്ടം നമ്മുടെ ശരീരം തിരിച്ചറിയണം എന്നില്ല. എന്നാല്‍ ഭൂമിയില്‍ നടക്കുന്ന മറ്റ് ചില പ്രക്രിയകള്‍ ഇത്തരം മാറ്റങ്ങളെ പെട്ടെന്ന് തിരിച്ചറിയുകയും അഞ്ച് നിമിഷം കൊണ്ട് ലോകമാകെ മാറിമറിയുകയും ചെയ്യുന്നു. ഇനി ഒരു തിരിച്ച് വരവില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അഞ്ച് നിമിഷം ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ആന്‍ഡ്രൂ കോട്ട്.

ശരീരം പൊള്ളുന്നു
ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലാതായാല്‍ ആദ്യം സംഭവിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങള്‍ക്കെല്ലാം സൂര്യാഘാതം ഏല്‍ക്കും എന്നതാണ്. കാരണം ഓസോണ്‍ എന്നത് തന്നെ ഓക്‌സിജനാണ്. ഓക്‌സിജന്‍ അപ്രത്യക്ഷമാവുന്നതോടെ ഓസോണ്‍ പാൡും ഇല്ലാതാവുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലേക്ക് പതിക്കുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നു.
പകല്‍ ഇരുട്ട് മൂടുന്നു
പകല്‍ സമയം ഇരുട്ട് മൂടുകയാണ് അടുത്തതായി സംഭവിക്കുന്നത്. കാരണം ഓക്‌സിജനോടൊപ്പം ഭൂമിയുടെ അന്തരീക്ഷത്തിന് സാധാരണ ഗതിയില്‍ സൂര്യന്റെ പ്രകാശത്തെ ചെറുകണികകളായി ചിതറിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഓക്‌സിജന്റെ അഭആവം നിമിത്തം പലപ്പോഴും ഇത് സംഭവിക്കാതിരിക്കുന്നതോടെ ഭൂമിയില്‍ പകല്‍ സമയം കുറ്റാകൂരിരുട്ട് പരക്കുന്നു.
ഇന്റേണല്‍ കംപല്‍ഷന്‍ എഞ്ചിന്‍ നിശ്ചലമാവുന്നു
ഇന്റേണല്‍ കംപല്‍ഷന്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാഹനങ്ങളും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു. വിമാനങ്ങളേയും ഇത് ബാധിക്കും. ഇവ ഭൂമിയിലേക്ക് തിരികെ യാത്ര തിരിക്കുന്നു. കാരണം എഞ്ചിനുകള്‍ നിശ്ചലമായാലും പലപ്പോഴും വിമാനങ്ങള്‍ക്ക് വായുവില്‍ തെന്നിനീങ്ങുന്നതിനുള്ള കഴിലുണ്ട്. എന്നാല്‍ അഞ്ച് സെക്കന്റ് നേരത്തെ ഓക്‌സിജന്റെ അഭാവമാണെങ്കില്‍ വീണ്ടും വാഹനങ്ങളെല്ലാം തന്നെ പ്രവര്‍ത്തനക്ഷമമാകും.
ലോഹങ്ങളെല്ലാം തന്നെ ഒരുമിച്ച് ചേരുന്നു
ലോഹങ്ങളെല്ലാം തന്നെ ഒന്നിന് പുറകില്‍ ഒന്നായി ചേരുന്നു. ഇത് വളരെ രസകരമായ ഒരു കാര്യമാണെങ്കിലും വളരെയധികം അപകടകരമായ അവസ്ഥയുമാണ്. പ്രത്യേകിച്ചു ഒന്നും ചെയ്യാത്ത ലോഹകഷ്ണങ്ങള്‍ പെട്ടന്ന് തന്നെ അടുത്തത്തിനോട് ഒട്ടിച്ചേരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഓക്‌സിഡേഷന്‍ ഉള്ള സാഹചര്യത്തില്‍ അവ തമ്മില്‍ കൂടിച്ചേരില്ല. അതുകൊണ്ടാണ് ഓക്‌സിജന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇപ്രകാരം സംഭവിക്കുന്നു.
ചെവികളില്‍ അസ്വസ്ഥതകള്‍ കഠിനമാവും
വെറും ചുരുങ്ങിയ സെക്കന്റുകള്‍ മാത്രമാണ് ഓക്‌സിജന്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ ഈ ചെറിയ സമയത്തിനുള്ളില്‍ തന്നെ ചെവിയില്‍ അമിതമായ സമ്മര്‍ദ്ദം അനുഭവപ്പെടുകയും അത് പലപ്പോഴും ചെവിയില്‍ അതികഠിനമായ വേദനയും അസ്വസ്ഥതകളും പൊട്ടിത്തെറിക്കുന്നത് പോലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ഇതിന് കാരണം ഓക്‌സിജന്‍ ഇല്ലാതാവുമ്പോള്‍ പലപ്പോഴും അന്തരീക്ഷ മര്‍ദ്ദത്തില്‍ വളരെ വലിയ വര്‍ദ്ധനവ് ഉണ്ടാവുന്നു. ഇതാണ് ചെവിയില്‍ അസ്വസ്ഥത വര്‍ദ്ധിക്കുന്നതിന് കാരണം.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളെല്ലാം തവിട് പൊടിയാവും
ഭൂമിയില്‍ അഞ്ച് സെക്കന്റ് നേരത്തേക്ക് ഓക്‌സിജന്‍ ഇല്ലാതായാല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എല്ലാം തന്നെ തവിട് പൊടിയാവും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും ഡാമും എന്ന് വേണ്ട കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച എല്ലാം തവിട് പൊടിയാവുന്നു. കാരണം കോണ്‍ക്രീറ്റ് നിര്‍മ്മിതിയില്‍ ഓക്‌സിജന്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവ കൂടാതെ നിലനില്‍ക്കുന്നത് ഈ സംയുക്തങ്ങള്‍ക്ക് വേണ്ടത്ര ബലം നല്‍കില്ല. ഇതിന് വെറും അഞ്ച് നിമിഷം തന്നെ ധാരാളം മതി. കാരണം അഞ്ച് നിമിഷം പോലും ഓക്‌സിജന്‍ നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ നിലനില്‍പ്പില്ലെന്ന് തന്നെയാണ് സാരം. അത്രയധികം മാരകമായ പ്രത്യാഘാതങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്.
സമുദ്രങ്ങളിലെ ജലം ഇല്ലാതാവുന്നു
സമുദ്രത്തിലെ ജലം ഈ സമയം ബാഷ്പീകരിക്കപ്പെടുന്നു. സമുദ്രജലത്തില്‍ നിന്ന് ഓക്‌സിജന്‍ അപ്രത്യക്ഷമാവുന്ന അവസ്ഥയില്‍ പലപ്പോഴും ഹൈഡ്രജന്‍ സ്വതന്ത്രമാവുന്നു. ഇത് ഭാരം കുറവുള്ള വാതകമായതിനാല്‍ ഭൂമിയിലെ പാളിയായ ട്രോപോസ്ഫിയറിലേക്ക് ഉയരുകയും അന്തരീക്ഷത്തില്‍ നിന്ന് പതുക്കെ ബഹിരാകാശത്തേക്ക് പോവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അല്‍പം ഭീകരാവസ്ഥ സൃഷ്ടിക്കുന്നതാണ്.
അകക്കാമ്പിലേക്ക് വലിയുന്നു
ഭൂമിയുടെ അകക്കാമ്പ് എന്ന് പറയുന്നത് 45%ത്തോളം ഓക്‌സിജനാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ ഇത് തകരുകയും അതോടെ ഭൂമിയിലെ എല്ലാ വസ്തുക്കളും അകക്കാമ്പിലേക്ക് നീങ്ങുകയും ചെയ്യുന്നു. കാരണം ഓക്‌സിജന്‍ ഇല്ലാതെ നിലനില്‍ക്കുക അഥവാ ഇവയെ സ്‌ട്രോംങ് ആയി നിര്‍ത്തുക എന്നത് ചിന്തിക്കാന്‍ കഴിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആണ് ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ സംഭവിക്കുന്നത്.



Click it and Unblock the Notifications











