Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വിവാഹത്തോടെ പടി കയറി വരുന്നത് വധുവിനൊപ്പം സര്‍വ്വൈശ്വര്യവും: മുഖത്തെ മറുക് പറയും നല്ല പാതിയുടെ ഉയര്‍ച്ച
ജ്യോതിഷത്തില്‍ എന്ന പോലെ തന്നെ സാമുദ്രിക ശാസ്ത്രത്തിലും വളരെയധികം പ്രാധാന്യം പലരും നല്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും സാമുദ്രിക ശാസ്ത്രത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. വിവാഹ ശേഷം ഒരു വ്യക്തിയുടെ ജീവിതം എപ്രകാരം മാറുന്നു എന്നതിനെക്കുറിച്ച് ആണ് ഈ ലേഖനത്തില്‍ പറയുന്നത്. ശാരീരിക പ്രത്യേകതകള്‍ എല്ലാം തന്നെ മനസ്സിലാക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ ഭാഗ്യം, ഭാവി എന്നിവ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
സാമുദ്രിക ശാസ്ത്രപ്രകാരം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരം മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷം സ്ത്രീകളുടെ ജീവിതത്തില്‍ ഭാഗ്യവും മാറ്റങ്ങളും എല്ലാം എപ്രകാരമാണ് മാറി വരുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും മറുകിന്റെ സ്ഥാനം, വലിപ്പം, നിറം എന്നിവയെല്ലാം സ്ത്രീകള്‍ക്ക് വിവാഹ ശേഷം പങ്കാളിക്കുണ്ടാവുന്ന ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. മുഖത്തെ ഏതൊക്കെ മറുകുകളാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.

നെറ്റിയിലെ മറുക്
നിങ്ങളുടെ നെറ്റിയിലെ മറുക് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നെറ്റിയുടെ മധ്യത്തിലുള്ള മറുക് വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് സ്ഥിരതയേയും സമൃദ്ധിയേയും സൂചിപ്പിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ നെറ്റിയുടെ മധ്യഭാഗത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് സ്ഥിരതയും സമൃദ്ധിയും ജീവിതത്തില്‍ ഉണ്ടാവും എന്നതാണ്.
വലത് വശത്തെ മറുക്
എന്നാല്‍ നെറ്റിയുടെ വലത് വശത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പങ്കാളിയില്‍ നിന്ന് ബഹുമാനവും കൂടാതെ ജീവിതത്തില്‍ പ്രശസ്തിയും എല്ലാ വിധത്തിലുള്ള പിന്തുണയും ഉണ്ടാവും എന്നതാണ്. ഇടത് വശത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളഉടെ ജീവിതത്തില്‍ വിജയവും ക്ഷമയും കൊണ്ട് വരുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ പോരാട്ടങ്ങളെയും സൂചിപ്പിക്കുന്നു.
പുരികങ്ങള്‍ക്ക് സമീപമുള്ള മറുക്
പുരികങ്ങള്‍ക്ക് സമീപമുള്ള മറുക് നിങ്ങള്‍ക്ക് വളരെയധികം ശുഭകരമായി മാറുന്നു. വിവാഹത്തിന് ശേഷം പല വിധത്തിലുള്ള നേട്ടങ്ങള്‍ ആണ് കുടുംബത്തിലേക്ക് തേടി എത്തുന്നത്. ഇത് നിങ്ങളെ സമ്പന്നതയിലേക്ക് എത്തിക്കുന്നു. മാത്രമല്ല വിവാഹത്തിന് ശേഷം ഇവരുടെ കുടുംബത്തില്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ചയേയും സൂക്ഷിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും ജനപ്രീതി തേടി എത്തുന്നതിന് ഇത് സഹായിക്കുന്നു. നേതൃത്വപരമായ എല്ലാ കഴിവുകളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നത്.
മൂക്കിലെ മറുക്
നിങ്ങളുടെ മൂക്കില്‍ മറുകുണ്ടെങ്കില്‍ അത് വിവാഹ ശേഷം നിങ്ങള്‍ക്കുണ്ടാവാന്‍ പോവുന്ന ആഢംബര ജീവിതത്തേയും സുഖത്തേയും ആണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. മൂക്കിലെ മറുക് നിങ്ങളിലെ പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല സ്നേഹവും വിശ്വസ്തതയും നിങ്ങളുടെ പങ്കാളിക്ക് ഇതുണ്ടാക്കുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ വളരെയധികം ആവേശഭരിതരായിരിക്കും എന്നതും സൂചിപ്പിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു.
ചുണ്ടിലെ മറുക്
നിങ്ങളുടെ ചുണ്ടിലെ മറുക് സൂചിപ്പിക്കുന്നത് വിവാഹശേഷം നിങ്ങള്‍ക്ക് സുഖകരമായ ജീവിതത്തെയാണ്. അത് മാത്രമല്ല സന്തോഷം, സമ്പത്ത് എന്നിവയാണ് ജീവിതത്തില്‍ ഇവരുടെ ദാമ്പത്യത്തില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ഏത് മാറ്റങ്ങളിലും വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് നല്‍കുന്നതിന് ഈ മറുക് സഹായകമാവുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഈ ദമ്പതികളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല.
താടിയിലെ മറുക്
സ്ത്രീകളില്‍ താടിയിലുണ്ടാവുന്ന മറുക് പലപ്പോഴും നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പല വിധത്തിലുള്ള വൈകാരിക മാറ്റങ്ങള്‍ക്കും നേട്ടം നല്കുന്നു. വിവാഹ ശേഷം ഈ വ്യക്തികള്‍ക്ക് സമ്പത്ത്, സാമൂഹിക പദവി എന്നിവ തേടി എത്തുന്നു. ദാമ്പത്യ ജീവിതം സുഗമമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പങ്കാളിക്ക് എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും ഉണ്ടാവുന്നു.
ചെവിക്ക് സമീപമുള്ള മറുക്
നിങ്ങളുടെ ചെവിക്ക് സമീപമുള്ള മറുക് വളരെയധികം പോസിറ്റീവ് മാറ്റങ്ങളാണ് വിവാഹത്തിന് ശേഷം നല്‍കുന്നത്. ഇത് നിങ്ങളില്‍ ഭാഗ്യം, സന്തോഷകരമായ കുടുംബം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പാരമ്പര്യമായി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമ്പത്തും തേടി എത്തുന്നു. പങ്കാളിയുടെ ഭാഗ്യത്തിലൂടെ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു.



Click it and Unblock the Notifications
