Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം; ഈ ആഴ്ചയിലെ പ്രധാന വ്രതദിനങ്ങള്‍
ജൂലൈയിലെ നാലാമത്തെ ആഴ്ച തുടങ്ങുകയായി. ഈ ആഴ്ചയിലെ ആദ്യ ദിവസം തന്നെ ശിവപുത്രനായ കാര്‍ത്തികേയന്റെ ആരാധനയും വ്രതം വരുന്നു. ശ്രാവണ മാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം ഞായറാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ രോഗങ്ങള്‍, ദോഷങ്ങള്‍, ഭയം മുതലായവ നീങ്ങുന്നു. ദക്ഷിണേന്ത്യയിലാണ് ഈ വ്രതം കൂടുതല്‍ പ്രസിദ്ധം. ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ജൂലൈ അവസാന വാരത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.
ജൂലൈ 23, ഞായര്‍: സ്കന്ദ ഷഷ്ഠി
ശുക്ല പക്ഷത്തിലെ ഷഷ്ഠി തിഥിയിലാണ് സ്കന്ദ ഷഷ്ഠി വ്രതം ആചരിക്കുന്നത്. ആധികമാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ടി തിഥി ജൂലൈ 23ന് രാവിലെ 11.44 മുതല്‍ ആരംഭിച്ച് ജൂലൈ 24 ന് ഉച്ചയ്ക്ക് 01.42 ന് അവസാനിക്കും. ഈ വ്രതാനുഷ്ഠാനത്തില്‍ കാര്‍ത്തികേയ ഭഗവാനെ ചിട്ടകളും ചട്ടങ്ങളും അനുസരിച്ച് ആരാധിക്കുന്നു. അതിലൂടെ ഭക്തര്‍ക്ക് സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നു.

ജൂലൈ 24, തിങ്കള്‍: ശ്രാവണ സോമവാരം
ജൂലൈ 24നാണ് ശ്രാവണമാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച വ്രതം. രവിയോഗം, ശിവയോഗം, സിദ്ധയോഗം എന്നിവ ഈ ദിവസം രൂപപ്പെടുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകള് പരമശിവനെ ആരാധിക്കുന്നതിന് ഉത്തമ ദിനങ്ങളാണ്. ശിവന്റെ അനുഗ്രഹത്താല്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു.
ജൂലൈ 25, ചൊവ്വാഴ്ച: മംഗള ഗൗരി വ്രതം
ജൂലൈ 25ന് ചൊവ്വാഴ്ച ദിവസം ശ്രാവണത്തിലെ നാലാമത്തെ മംഗള ഗൗരി വ്രതം ആചരിക്കും. മാസാധിക്യം മൂലം ഇത്തവണ ശ്രാവണത്തില്‍ 9 മംഗള ഗൗരി വ്രതങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ഈ വ്രതം ആചരിക്കുകയും ഗൗരി ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. ദേവിയുടെ കൃപയാല്‍ ഭക്തര്‍ക്ക് അഖണ്ഡമായ ഭാഗ്യവും സന്തോഷകരമായ ദാമ്പത്യജീവിതവും ലഭിക്കുന്നു. ജാതകത്തില്‍ ചൊവ്വാദോഷം ഉള്ളവര്‍ക്കും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മംഗള ഗൗരിയുടെ അനുഗ്രഹത്താല്‍ ചൊവ്വാദോഷം നീങ്ങി താമസിയാതെ വിവാഹം സാധ്യമാകുമെന്ന് വിശ്വതിക്കുന്നു.
ജൂലൈ 28, വെള്ളിയാഴ്ച: മുഹറം
ഇസ്ലാം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട നാളാണ് മുഹറം. ഇസ്ലാമിക കലണ്ടറിലെ പുതുവര്‍ഷമാണ് മുഹറമായി ആചരിക്കുന്നത്. യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായ ഇത് പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായ മാസമാണ്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. അറബിയില്‍ പത്താമത്തെ ദിവസം എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഈ ദിവസങ്ങളില്‍ ഇസ്ലാംമത വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നു.

ജൂലൈ 29, ശനിയാഴ്ച: പത്മിനി ഏകാദശി
അധിക മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏകാദശിയെ പദ്മിനി ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ പത്മിനി ഏകാദശി ജൂലൈ 29നാണ്. ജൂലൈ 30 ഞായറാഴ്ച രാവിലെ 05:41 മുതല്‍ 08:24 വരെ വ്രതം നോല്‍ക്കാം. പദ്മിനി ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ദമ്പതികള്‍ക്ക് പുത്രന് ജനിക്കുമെന്ന് വിശ്വസിക്കുന്നു. ഇതുകൂടാതെ ഭക്തര്‍ക്ക് മരണശേഷം മോക്ഷം ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
