Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈശ്വരാനുഗ്രഹം ഒഴുകും; ഈ ആഴ്ചയിലെ പ്രധാന വ്രതദിനങ്ങളും ആഘോഷങ്ങളും
ജൂലൈ മാസത്തിന്റെ അവസാനവും ഓഗസ്റ്റിന്റെ തുടക്കവും ഈ ആഴ്ചയിലാണ്. ശ്രാവണ മാസത്തിലെ രവി പ്രദോഷത്തോടെയാണ് ഈ ആഴ്ച ആരംഭിക്കുന്നത്. ശ്രാവണ മാസം മുഴുവനും ശിവന്റെയും പാര്‍വതി ദേവിയുടെയും ആരാധനയ്ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ആഴ്ച ചില വിശേഷപ്പെട്ട ദിനങ്ങള്‍ വരുന്നുണ്ട്.
ഈശ്വരപ്രീതിക്കായുള്ള ആരാധനയ്ക്ക് ഉത്തമമായ ദിനങ്ങളാണ് ഇത്. മംഗളഗൗരി വ്രതം, പൂര്‍ണിമ വ്രതം തുടങ്ങിയ ദിനങ്ങളും ഈ ആഴ്ച തന്നെയാണ് വരുന്നത്. ഓഗസ്റ്റ് ആദ്യവാരത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ. ഒപ്പം ഈ ദിനങ്ങളുടെ പ്രാധാന്യം എന്തെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ജൂലൈ 30 - ശ്രാവണ പ്രദോഷ വ്രതം
ജൂലൈ 30 ഞായറാഴ്ച, ശ്രാവണ രവി പ്രദോഷ വ്രതമായി ആചരിക്കും. ഈ ദിവസം പ്രദോഷവ്രതം ആചരിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിരവധി ഐശ്വര്യ യോഗങ്ങളുടെ സംയോജനമാണ് ഈ ദിവസം നടക്കുന്നത്. ഇപ്പോള്‍ ശ്രാവണ അധികമാസ കാലമാണ്. ഈ ദിവസം ശിവനെ ആരാധിക്കുന്നതിലൂടെ സന്തോഷകരമായ ദാമ്പത്യ ജീവിതം, സന്തതി തുടങ്ങിയ അനുഗ്രഹങ്ങള്‍ ലഭിക്കും. ശ്രാവണ മാസത്തിലെ ഈ രവി പ്രദോഷ വ്രതം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ ദിവസം ആരാധിക്കുന്നതിലൂടെ പരമേശ്വരന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കും.
ഓഗസ്റ്റ് 1 - മംഗള ഗൗരി വ്രതം
ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും മംഗള ഗൗരി വ്രതം ആചരിക്കുന്നു. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും കുടുംബത്തിന്റെ സന്തോഷത്തിനും വേണ്ടി ഗൗരി ദേവിയെ ആരാധിക്കുന്നു. വിശ്വാസമനുസരിച്ച്, ഈ വ്രതം അനുഷ്ഠിച്ചാണ് ഗൗരി ദേവിക്ക് മഹാദേവനായ ശിവനെ ഭര്‍ത്താവായി ലഭിച്ചത്. ശ്രാവണത്തിലെ അഞ്ചാമത് മംഗളഗൗരി വ്രതം ഓഗസ്റ്റ് ഒന്നിനായിരിക്കും.

ഓഗസ്റ്റ് 1 - അധിക പൂര്‍ണിമ വ്രതം
ഓഗസ്റ്റ് 1 ന് ശ്രാവണ മാസത്തിലെ അധിക പൂര്‍ണിമ ആഘോഷിക്കും. അധികമാസം മഹാവിഷ്ണുവിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. അതേസമയം പൗര്‍ണ്ണമി ദിനം ലക്ഷ്മി ദേവിയുടേതായി കണക്കാക്കപ്പെടുന്നു. അധികമാസ പൗര്ണമിയില് പുണ്യനദികളില്‍ കുളിച്ചാല്‍ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
പൗര്‍ണ്ണമി നാളില്‍ വ്രതം അനുഷ്ഠിക്കുന്നതും സത്യനാരായണന്റെ കഥ പാരായണം ചെയ്യുന്നതും വീട്ടില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം, അധികമാസത്തിലെ പൗര്‍ണ്ണമിയില്‍ നിരവധി ഐശ്വര്യ യോഗങ്ങള്‍ ഒത്തുവരുന്നുണ്ട്. പൗര്‍ണമി ദിനത്തില്‍ ലക്ഷ്മിദേവിയെയും ചന്ദ്രദേവനെയും ആരാധിക്കുന്നത് സമ്പത്തും ആരോഗ്യവും നല്‍കും.
ഓഗസ്റ്റ് 4 - വിഭുവന് സങ്കഷ്ടി ചതുര്‍ത്ഥി
ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ചതുര്‍ത്ഥി വ്രതം എല്ലാ മാസത്തെയും ചതുര്‍ത്ഥി തിഥിയില്‍ ആചരിക്കുന്നു. ആധിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് വിഭുവന് സങ്കഷ്ടി ചതുര്‍ത്ഥി ആഘോഷിക്കുന്നത്. 3 വര്‍ഷത്തിലൊരിക്കല്‍ ആചരിക്കുന്ന വിഭുവന് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ഈ വര്‍ഷം ഓഗസ്റ്റ് 4ന് ആചരിക്കും.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ അധിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിലാണ് ഈ ഉത്സവം വരുന്നത്. ഈ വിശേഷ ദിനത്തില്‍ ഗണപതിയെ പൂജിക്കുന്നതും രാത്രി ചന്ദ്രനു അര്‍ഘ്യം അര്‍പ്പിക്കുന്നതും ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications
