Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശ്രാവണ സോമവാരം, കാലാഷ്ടമി; ഈ ആഴ്ചയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
ഓഗസ്റ്റ് 07 തിങ്കളാഴ്ച മുതല്‍, ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും. ഈ ദിവസം ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പത്താം ദിവസമാണ്. ഈ ദിവസം സൂര്യന് കര്‍ക്കടക രാശിയിലും ചന്ദ്രന് വൃശ്ചിക രാശിയിലും സഞ്ചരിക്കും. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ പ്രധാനപ്പെട്ട പല ഉത്സവങ്ങളും വരുന്നുണ്ട്. തിങ്കളാഴ്ച ശ്രാവണ സോമവാര വ്രതാനുഷ്ഠാനത്തോടെ ആഴ്ച ആരംഭിക്കും.
ഈ ദിവസം ഭക്തര്‍ ആരാധനയും ഉപവാസവും നടത്തി ശിവന്റെ അനുഗ്രഹം തേടുന്നു. ഇതോടൊപ്പം മംഗള ഗൗരി വ്രതം, പരമ ഏകാദശി, കാലാഷ്ടമി തുടങ്ങിയ വ്രതങ്ങളും ഈ ആഴ്ച ആചരിക്കും. അതിനാല്‍ത്തന്നെ ഓഗസ്റ്റ് രണ്ടാം വാരം വളരെ പ്രത്യേകതയുള്ളതായിരിക്കും. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ വരുന്ന പ്രധാന ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും ലിസ്റ്റ് ഇതാ.

ഓഗസ്റ്റ് 7 തിങ്കള്‍ - ശ്രാവണ സോമവാര വ്രതം
ഓഗസ്റ്റ് 7 തിങ്കളാഴ്ച അധികമാസത്തിന്റെ അഞ്ചാമത്തെ ശ്രാവണ സോമവാര വ്രതം ആചരിക്കും. ഈ ദിവസമാണ് അധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥി, അശ്വിനി നക്ഷത്രം, രവിയോഗം എന്നിവ വരുന്നത്. ഭദ്ര മുഹൂര്‍ത്തം രാവിലെ 05:46 മുതല്‍ വൈകുന്നേരം 04:41 വരെ ആയിരിക്കും. നിങ്ങള്‍ക്ക് ഈ ദിവസം മുഴുവന്‍ പരമശിവനെ ആരാധിക്കാം.
ഓഗസ്റ്റ് 8 ചൊവ്വ - മംഗള ഗൗരി വ്രതം
ഓഗസ്റ്റ് 08 ന് അധികമാസത്തിലെ കാലാഷ്ടമി അചരിക്കും. ശ്രാവണ മാസത്തിലെ ചൊവ്വാഴ്ചകളിലാണ് മംഗള ഗൗരി വ്രതം സാധാരണയായി ആചരിക്കാറ്. ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചയും മംഗള ഗൗരി വ്രത ദിനത്തില്‍ പാര്‍വതി ദേവിയെ ആരാധിക്കുന്നു.
ഓഗസ്റ്റ് 08 ചൊവ്വ- കാലാഷ്ടമി
ശ്രാവണ അധിക മാസത്തിലെ കാലാഷ്ടമി വ്രതം ഓഗസ്റ്റ് 8 ചൊവ്വാഴ്ചയാണ്. എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഈ വ്രതം ആചരിക്കുന്നത്. കാലാഷ്ടമി വ്രത ദിനത്തില്‍ രുദ്രാവതാരമായ കാലഭൈരവനെ ആരാധിക്കുന്നു. ഭൈരവനെ തന്ത്രത്തിന്റെയും മന്ത്രത്തിന്റെയും ദൈവം എന്ന് വിളിക്കുന്നു. അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ ഗ്രഹദോഷങ്ങള്‍ നീങ്ങുന്നു, ഭയം നശിക്കുന്നു, രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.

ഓഗസ്റ്റ് 12 ശനി- പരമ ഏകാദശി
ഓഗസ്റ്റ് 12 ശനിയാഴ്ചയാണ് പരമ ഏകാദശി വ്രതം വരുന്നത്. അധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് പരമ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 11-ന് രാവിലെ 05:06 മുതല്‍ ഓഗസ്റ്റ് 12-ന് രാവിലെ 06:03 വരെയാണ് ഏകാദശി തിഥി. പകല്‍ 07:28 മുതല്‍ 09:07 വരെയുള്ള സമയം ആരാധനയ്ക്ക് അനുകൂലമാണ്.
രവിപ്രദോഷം
അധികമാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം ഓഗസ്റ്റ് 13 നാണ്. ഞായറാഴ്ചയായതിനാല്‍ ഇതിനെ രവിപ്രദോഷവ്രതം എന്ന് പറയുന്നു. ഈ ദിവസം സിദ്ധി യോഗയും ഉണ്ടായിരിക്കും, ഇത് ശിവാരാധനയ്ക്ക് വളരെ നല്ലതാണ്. ശ്രാവണ മാസത്തിലെ ഈ രവി പ്രദോഷ വ്രതം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ ദിവസം ആരാധിക്കുന്നതിലൂടെ പരമേശ്വരന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കും. അധികമാസ പ്രദോഷ വ്രത ദിനത്തില്‍ നിരവധി ഐശ്വര്യ യോഗങ്ങളുടെ സംയോജനമാണ് നടക്കുന്നത്.



Click it and Unblock the Notifications
