Latest Updates
-
കടുത്ത വേനലിൽ ചർമ്മം കരിവാളിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
കത്തുന്ന വെയിലും പൊടിക്കാറ്റും; ഈ നാടൻ വിദ്യകൾ പരീക്ഷിച്ചാൽ വേനൽക്കാലം കൂളാക്കാം! -
കുട്ടികളുടെ അമിതവണ്ണം: അച്ഛന്മാർക്ക് വിചാരിച്ചാൽ മാറ്റാവുന്ന ഒരു നിശബ്ദ ആരോഗ്യ പ്രതിസന്ധി -
കത്തുന്ന വെയിലിൽ തളരരുത്; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങൾ മറക്കല്ലേ! -
പുറത്ത് കഠിനമായ ചൂട്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി വീടിനുള്ളിൽ ഈ പരീക്ഷണങ്ങൾ മതി! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ജിമ്മിലെ കഠിനമായ വർക്കൗട്ടുകൾ വേണ്ട; സാമന്തയുടെ ഈ 'പവർ മോണിംഗ്' ശീലങ്ങൾ മതി തടി കുറയാൻ! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
ഏപ്രിൽ 30: രാജയോഗവും ധനയോഗവും ഒത്തുചേരുന്ന ആ ശുഭമുഹൂർത്തം നിങ്ങൾ അറിഞ്ഞോ? -
ജീവിതം മാറിമറിയും! ഇന്ന് ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം, നിങ്ങളും ഉണ്ടോ?
വിനായക ചതുര്‍ത്ഥി, ചിങ്ങ സംക്രാന്തി; ഈ ആഴ്ചയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
ഓഗസ്റ്റ് 14 തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരം ആരംഭിക്കുകയാണ്. ഈ ദിവസം ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയാണ്. സര്‍വാര്‍ത്ത സിദ്ധി യോഗം, സിദ്ധി യോഗം എന്നിവയും ഈ ദിവസം ഉണ്ടാകും. പ്രധാനപ്പെട്ട പല വ്രതങ്ങളും ഉത്സവങ്ങളും ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വരുന്നുണ്ട്.
ഓഗസ്റ്റ് മൂന്നാം വാരം അധിക മാസ ശ്രാവണ സോമവാര വ്രതവും പ്രതിമാസ ശിവരാത്രിയും ആഘോഷിക്കും. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യത്തില്‍ ഓഗസ്റ്റ് മൂന്നാം വാരം വളരെ പ്രത്യേകതയുള്ളതായിരിക്കും. ഓഗസ്റ്റ് 14നും 20നും ഇടയില്‍ വരുന്ന പ്രധാന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.

ഓഗസ്റ്റ് 14 തിങ്കള്‍ - ശ്രാവണ സോമവാര വ്രതം
ഓഗസ്റ്റ് 14ന് ശ്രാവണ മാസത്തിലെ ആറാമത്തെ സോമവാര വ്രതം ആചരിക്കും. ഇതോടൊപ്പം അധികമാസത്തിലെ ശിവരാത്രിയും ഈ ദിവസം തന്നെ വരുന്നുണ്ട്. രണ്ട് ആഘോഷങ്ങളും ശിവനെ ആരാധിക്കുന്നതിനും അനുഗ്രഹം നേടുന്നതിനും വളരെ ഉത്തമമാണ്.
Also read: Weekly Horoscope: ഭാഗ്യം അനുഗ്രഹിക്കുന്ന ആഴ്ച, നേട്ടങ്ങള്‍ തേടിവരും; വാരഫലം 12 രാശിക്കും
ഓഗസ്റ്റ് 15 ചൊവ്വ - മംഗള ഗൗരി വ്രതം, അധികമാസ അമാവാസി, സ്വാതന്ത്ര്യ ദിനം
ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചയും മംഗള ഗൗരി വ്രതമായി ആചരിക്കുന്നു. ഈ ദിവസം പാര്‍വതി ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 15നാണ് ഈ വര്‍ഷത്തെ അവസാനത്തെ മംഗള ഗൗരി വ്രതം വരുന്നത്. ഈ ദിവസം തന്നെയാണ് അധികമാസത്തിലെ അമാവാസിയും വരുന്നത്. ഈ ദിവസം പിതൃദോഷത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് പിതൃതര്‍പ്പണം മുതലായവ നടത്താവുന്നതാണ്. ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യദിനവും ഈ ദിവസം തന്നെ ആഘോഷിക്കും.
ഓഗസ്റ്റ് 16, 2023 ബുധനാഴ്ച, അധികമാസം അവസാനം
ഈ വര്‍ഷം ശ്രാവണ മാസത്തില്‍ ദിവസങ്ങള്‍ കൂടുതലാണ്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു അത്ഭുതകരമായ സംഭവം നടക്കുന്നത്. മാസത്തിന്റെ ഭൂരിഭാഗവും മഹാവിഷ്ണുവിന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതേസമയം ശ്രാവണ മാസം ശിവനെ ആരാധിക്കുന്നതിനും ഉത്തമമാണ്. ജൂലൈ 18ന് ആരംഭിച്ച ആധിക മാസം ഓഗസ്റ്റ് 16ന് അവസാനിക്കും.

ഓഗസ്റ്റ് 17 വ്യാഴം - ചിങ്ങ സംക്രാന്തി
മലയാളം പുതുവര്‍ഷമാണ് ചിങ്ങം. ചിങ്ങപ്പിറവിയോടെ ശകവര്‍ഷം പിറക്കുന്നു. സൂര്യന് കര്‍ക്കടകം വിട്ട് ചിങ്ങത്തില് പ്രവേശിക്കുന്ന ദിവസമാണ് ചിങ്ങ സംക്രാന്തി. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇത് വളരെ പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഈ ദിവസം മുതല്‍ മലയാളം പുതുവത്സരം ആരംഭിക്കുന്നു. കൊല്ലവര്ഷ സമ്പ്രദായമനുസരിച്ച് മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. 'ഇഷ്ടി' എന്ന ഉത്സവവും ഈ ദിവസം ആഘോഷിക്കുന്നു. ഈ ദിവസം ആളുകള്‍ സന്തോഷവും സമൃദ്ധിയും ആഗ്രഹിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നു.
ഓഗസ്റ്റ് 19, 2023 ശനിയാഴ്ച - ഹരിയാലി തീജ്
ഹരിയാലി തീജ് അല്ലെങ്കില്‍ ശ്രാവണ തീജ് എന്നത് സ്ത്രീകള്‍ക്കുള്ള ഒരു പ്രത്യേക ഉത്സവമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ആഘോഷിക്കാറ്. ഈ ദിവസം സ്ത്രീകള്‍ ഉപവാസം ആചരിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പഞ്ചാംഗമനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
ഓഗസ്റ്റ് 20 ഞായറാഴ്ച - വിനായക ചതുര്‍ത്ഥി
വിനായ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയെ ആരാധിക്കുന്നു. ഈ ദിവസം ചന്ദ്രദര്‍ശനം നിഷിധമായി കണക്കാക്കുന്നു. ഈ ദിവസം ചന്ദ്രനെ കണ്ടാല്‍ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ വരുമെന്നാണ് വിശ്വാസം. ഗണപതി ഭഗവാനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും കഷ്ടപ്പാടുകളും മാറുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications