Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
നവംബര്‍ 16 മുതല്‍ ഒരാഴ്ച കാത്തു കാത്തിരുന്ന ഭാഗ്യം തേടി എത്തുന്നു, സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ ന്യൂമറോളജി പ്രകാരം എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിപരമായ വളര്‍ച്ച, ബന്ധങ്ങള്‍, കരിയര്‍ എന്നീ മേഖലകളിലെ പുരോഗതി ഒട്ടും നിസ്സാരമല്ല. അത് വരുന്ന ആഴ്ചയില്‍ എപ്രകാരമായിരിക്കും എന്തൊക്കെയായിരിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2025 നവംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.
നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് ശക്തമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ജന്മസംഖ്യയെ അടിസ്ഥാനമാക്കി ആ സംഖ്യകള്‍ എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

നമ്പര്‍ 1 (ജനനം 1, 10, 19, 28)
നിങ്ങളുടെ ജന്മസംഖ്യ 1 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേതൃത്വഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ്. വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ നിങ്ങള്‍ സ്വയം നിയന്ത്രണം വരുത്തേണ്ടത് അനിവാര്യമാണ്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
നമ്പര്‍ 2 (ജനനം 2, 11, 20, 29)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വൈകാരിക സ്ഥിരത ഉണ്ടായിരിക്കണം എന്നതാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. അര്‍ത്ഥവത്തായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമാണ്. അമിത ചിന്ത ഒഴിവാക്കണം.
നമ്പര്‍ 3 (ജനനം 3, 12, 21, 30)
പലപ്പോഴും മികച്ച ആശയവിനിമയം നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ് വരുന്ന ആഴ്ച. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക പുരോഗതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 4 (ജനനം 4, 13, 22, 31)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. അച്ചടക്കവും സ്ഥിരതയും എല്ലാ കാര്യത്തിലും പാലിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
നമ്പര്‍ 5 (ജനനം 5, 14, 23)
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിലനില്‍ക്കുന്ന സമയമാണ്. അത് മാത്രമല്ല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. മികച്ച ആശയവിനിമയം നിങ്ങള്‍ എല്ലാ കാര്യത്തിലും കാത്തു സൂക്ഷിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

നമ്പര്‍ 6 (ജനനം 6, 15, 24)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും എന്നതാണ്. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിരത മികച്ചതായിരിക്കും.
നമ്പര്‍ 7 (ജനനം 7, 16, 25)
നിങ്ങളുടെ ജന്മസംഖ്യ 7 എങ്കില്‍ അത് വഴി നിങ്ങള്‍ ആത്മപരിശോധന നടത്തേണ്ടതായി വരുന്നു. ആത്മീയമായി പല കാര്യങ്ങളിലും ഇടപെടുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ രണ്ട് പ്രാവശ്യം ചിന്തിക്കണം. പണത്തിന്റെ കാര്യത്തില്‍ ആവേശകരമായ തീരുമാനങ്ങള്‍ എടുക്കരുത്.
നമ്പര്‍ 8 (ജനനം 8, 17, 26)
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ക്ഷമ അനിവാര്യമാണ് എന്നതാണ്. അത് മാത്രമല്ല ദൃഢനിശ്ചയം നടത്തേണ്ടതാണ്. ദീര്‍ഘകാല മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
നമ്പര്‍ 9 (ജനനം 9, 18, 27)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളെ കാത്തിരിക്കുന്നത് അതിശക്തമായ ഒരു ആഴ്ചയാണ് എന്നതാണ്. അത് മാത്രമല്ല മുന്‍കാല മാറ്റങ്ങള്‍ അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പോസിറ്റീവ് മനോഭാവം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications