Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
സമ്പൂര്‍ണ വാരഫലം: ജൂലൈ 9 -15 വരെ കരിയര്‍, സാമ്പത്തികം, ജോലി: ആഗ്രഹം പോലെ എല്ലാം
ഈ ആഴ്ചയിലെ സമ്പൂര്‍ണ ന്യൂമറോളജി വാരഫലത്തെക്കുറിച്ച് പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടായിരിക്കും. പലപ്പോഴും പുതിയ ന്യൂമറോളജി ഫലങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയും എന്താണ് ഈ ആഴ്ചയില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ന്യൂമറോളജി പ്രകാരം ഓരോ ആഴ്ചയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിത സംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഭാവിയിലെ പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ജന്മസംഖ്യ എപ്രകാരം മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ജനനത്തീയ്യതി 24 ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ 6 ആണ്. (2+4) എന്ന് കണക്ക് കൂട്ടുന്നതാണ് 6 ആയി വരുന്നത്. ഇതാണ് നിങ്ങളുടെ ജന്മസംഖ്യ. എന്നാല്‍ ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് ഈ ആഴ്ചയില്‍ എന്ന് നോക്കാവുന്നതാണ്.

നമ്പര്‍ 1
നമ്പര്‍ 1 എന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദോഷഫലങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ജോലി സ്ഥലത്തെ പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശമ്പള വര്‍ദ്ധനവിന് തടസ്സം നില്ക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നു.
നമ്പര്‍ 2
നിസാര പ്രശ്നങ്ങള്‍ ഈ ആഴ്ച നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും കാര്യത്തില്‍ നിന്ന് ഇടവേള എടുക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ആഴ്ച സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കാതിരിക്കരുത്. എന്ത് തീരുമാനം എടുക്കുമ്പോഴും ആലോചിച്ച് ചിന്തിച്ച് വേണം എടുക്കുന്നതിന്.
നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങളുടേത് എങ്കില്‍ ഇവര്‍ ആരോഗ്യത്തിന് ഈ ആഴ്ച മുന്‍ഗണന നല്‍കേണ്ടതാണ്. രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും പല കാര്യങ്ങളും മുന്‍ഗണനയോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അത് പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഓരോ കാര്യവും ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്.

നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ സന്തോഷം നില നില്ക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ജോലി ചെയ്യുന്ന കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ബാക്കി വെക്കുന്ന ജോലികള്‍ നിങ്ങള്‍ക്ക് തന്നെ തലവേദനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടേത് എങ്കില്‍ നിങ്ങള്‍ വികാരാധീനരാകാതിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. ഏത് കാര്യത്തിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുക. എപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 6
വരുന്ന ആഴ്ചയില്‍ നിങ്ങളിലേക്ക് പലരും ആകര്‍ഷിക്കപ്പെടുന്നു. നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ം നിറയുന്ന ഒരു സമയമാണ്. പ്രൊഫഷണല്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ ആഴ്ച മികച്ചതാണ്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നമ്പര്‍ 7
ജോലിയില്‍ അമിതാവേശം കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങള്‍ക്ക് എതിര് മാറ്റങ്ങള്‍ ഉണ്ടാക്കും. മറ്റുള്ളവരുടെ പോരായ്മകളുടെ പേരില്‍ അവരെ വിമര്‍ശിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ബന്ധം തകര്‍ക്കുന്നു. രോഗബാധിതരാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ ആഴ്ച കുറച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 8
വരുന്ന ആഴ്ചയില്‍, നിങ്ങള്‍ക്ക് മികച്ച സമയം ഉണ്ടാവുന്നു. പല കാര്യങ്ങളും മികച്ച രീതിയില്‍ മാറി മറിയുന്നു. ജോലിയിലെ ആത്മവിശ്വാസം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച ഭാവിക്ക് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബന്ധങ്ങളില്‍ അത് വിള്ളലുകള്‍ ഉണ്ടാക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ അശ്രദ്ധമായ വ്യക്തിത്വമാണ് പലപ്പോഴും ഈ സംഖ്യയുള്ളവരില് വരുന്നത്. പലപ്പോഴും ജീവിതം ആസ്വദിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്നില്‍ തന്നെയാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള നിരാശകള്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലി മാറുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്.



Click it and Unblock the Notifications

