Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
സമ്പൂര്‍ണ വാരഫലം: ഓഗസ്റ്റ് ആദ്യ വാരം ധനനേട്ടവും കരിയറില്‍ വളര്‍ച്ചയും ഇവര്‍ക്ക്
ഓരോ ആഴ്ചയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വേദജ്യോതിഷ പ്രകാരം സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങളെ സ്വാധീനിക്കുന്ന മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജന്മസംഖ്യ അനുസരിച്ച് ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളില്‍ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇനി ആഴ്ചഫലം അനുസരിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ജന്മസംഖ്യ പ്രകാരം ജൂലൈ അവസാന വാരവും ആദ്യ ആഴ്ചയും നമ്മളെ സ്വാധീനിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. അതില്‍ നിങ്ങളുടെ ജന്മസംഖ്യ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്.

ജന്മസംഖ്യ 1 - 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
നിങ്ങളുടെ ജന്മസംഖ്യ ഒന്നാണെങ്കില് സാമ്പത്തികപരമായി നിങ്ങള്‍ക്ക് വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സമയമാണ്. അനുകൂലമായ പല മാറ്റങ്ങളും ഇതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്നു. ഓഫീസില്‍ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. കരിയര്‍ തന്നെ മാറി മറിയുന്നു. ഇവരുടെ ഭാഗ്യ നമ്പര്‍ 1 ആണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ജന്മസംഖ്യ 2 - 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ അമിതഭാരം ഉണ്ടാവുന്നതിനുള് സാധ്യത ഈ ആഴ്ചയില്‍ ഉണ്ട്. പലപ്പോഴും അമിത സമ്മര്‍ദ്ദം പല കോണില്‍ നിന്നും രൂപപ്പെടാവുന്നതാണ്. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. നിങ്ങളുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 1 ആണ്.

ജന്മസംഖ്യ 3 - 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വ്യാഴവും ബുധനും ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ്. ബോസിന്റെ നിര്‍ദ്ദേശം അനുസരിച്ച് നിങ്ങള്‍ പെരുമാറുന്നു. അത് നിങ്ങളുടെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ആണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
ജന്മസംഖ്യ 4 - 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഈ ആഴ്ചയിലെ ഫലം അനുസരിച്ച് സാമ്പത്തികമായി മികച്ച സമയമായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്കും അധ്യാപകര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം ലഭിക്കുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യ 5 ആണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

ജന്മസംഖ്യ 5 - 5, 14, 23 തീയതികളില്‍ ജനിച്ചവര്‍
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച പിന്തുണ ബോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മുടങ്ങിക്കിടക്കുന്ന ജോലി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 8 ആണ്. ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ജന്മസംഖ്യ 6- 6, 15, 24 തീയതികളില്‍ ജനിച്ചവര്‍
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ സന്തോഷകരമായ ആഴ്ചയായിരിക്കും. തൊഴില്‍ മേഖലയില്‍ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഉദരസംബന്ധവും രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളില്‍ ുണ്ടാവുന്നു. ഇവരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 5 ആണ്.

ജന്മസംഖ്യ 7 - 7, 16, 25 തീയതികളില്‍ ജനിച്ചവര്‍
ജന്മസംഖ്യ പ്രകാരം 7 ആണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ ബിസിനസില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. ബിസിനസില്‍ സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പിതിയ ബിസിനസ് ആരംഭിക്കുന്നതിലേക്കും നിങ്ങള്‍ എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ശ്വാസതടസ്സമുള്ളവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 6 ആണ്.
ജന്മസംഖ്യ 8 - 8, 17, 26 തീയതികളില്‍ ജനിച്ചവര്‍
ജന്മസംഖ്യ 8 ആണെങ്കില്‍ ഈ ആഴ്ചയില്‍ സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂലമാറ്റങ്ങളും ഉണ്ടാവുന്നു. ശനിയും ബുധനുമാണ് നിങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ചന്ദ്രനും ശനിയും നിങ്ങളില്‍ അനുകൂലമായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 7 ആണ്.
ജന്മസംഖ്യ 9 - 9, 18, 27 തീയതികളില്‍ ജനിച്ചവര്‍
ജന്മസംഖ്യ 9 ആണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബുധന്‍, ചന്ദ്രന് എന്നിവരാണ് ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നത്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. മഴക്കാല പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ ബാധിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങളുടെ ഭാഗ്യ നമ്പര്‍ 2 ആയിരിക്കും.



Click it and Unblock the Notifications
