സമ്പൂര്‍ണ വാരഫലം: ജൂണ്‍ 25 - ജൂലൈ 1 വരെ നവഗ്രഹസ്വാധീനത്താല്‍ ശുഭഫലങ്ങള്‍ ഇവര്‍ക്കൊപ്പം

സംഖ്യാശാസ്ത്രം, അഥവാ ന്യൂമറോളജി വളരെയധികം പ്രചാരത്തിലുള്ള ഒരു വാക്കാണ്. പലപ്പോഴും പലരും ഭാവിയെക്കുറിച്ചറിയുന്നതിനും ഭാഗ്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും ന്യൂമറോളജിയെ ആശ്രയിക്കുന്നു. എന്നാല്‍ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് അറിയുന്നതിന് പലര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. ജൂണ്‍ അവസാന ആഴ്ചയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ന്യൂമറോളജി ഫലം എന്താണെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ സംഖ്യകളെയാണ് നിര്‍ദ്ദേശിക്കുന്നത്. സൂര്യന്‍ - നമ്പര്‍ 1, ചന്ദ്രന്‍ - നമ്പര്‍ 2, വ്യാഴം - നമ്പര്‍ 3, രാഹു - നമ്പര്‍ 4, ബുധന്‍ - നമ്പര്‍ 5, ശുക്രന്‍ - നമ്പര്‍ 6,, കേതു - നമ്പര്‍ 7, ശനി - നമ്പര്‍ 8 എന്നിങ്ങനെയാണ്. നിങ്ങളുടെ ഈ ആഴ്ചയിലെ ന്യൂമറോളജി പ്രകാരം എന്തൊക്കെ ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

numerology

നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
നമ്പര്‍ ഒന്ന് ആണ് നിങ്ങളുടേതെങ്കില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ ആളുകളുമായി മികച്ച രീതിയില്‍ ഇടപഴകുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ വളരെയധികം പിന്തുണ ഏത് കാര്യത്തിനും നല്‍കുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ സംതൃപ്തി ലഭിക്കുകയും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ സമാധാനവും സ്ഥിരതയും ലഭിക്കും. നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു.

നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
അത്ഭുതകരമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. ഓരോ കാര്യത്തിനും പശ്ചാത്തപിക്കാന്‍ ഉള്ള ഇടയുണ്ടാവും. കുറഞ്ഞ സമയത്തിനുള്ളില്‍ അംഗീകാരം നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ വ്യക്തിജീവിതം ഭാഗ്യം നിറഞ്ഞതായിരിക്കും. വിവാഹത്തെ കുറിച്ച് ചിന്തിക്കാനും ഈ ആഴ്ച നല്ല സമയമാണ്. സഹോദരങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വാക്കു തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്. ജോലി ഗൗരവമായി എടുക്കുകയും അതില്‍ നേട്ടം കൊയ്യുകയും ചെയ്യുന്നു.

നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
അസാധാരണമായ ആഴ്ചയാണ് നിങ്ങള്‍ക്ക് ഇത്. പലപ്പോഴും നിങ്ങളില്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദൃഢനിശ്ചയത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കുന്ന ആഴ്ചയാണ്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ദേഷ്യം കുറക്കുക, അല്ലെങ്കില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം.. തൊഴിലില്‍ നേട്ടങ്ങളും സന്തോഷവും നിലനില്‍ക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

weekly numerology

നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. തൊഴില്‍ ജീവിതം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു. സഹായം പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പ്രതിബദ്ധതകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കണം. ജോലിക്കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. യാത്രകള്‍ വര്‍ദ്ധിക്കുന്നു.

നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുന്ന ആഴ്ചയാണ്. നിശ്ചയദാര്‍ഢ്യത്തോടെ എല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വ്യക്തിപരമായി അനുകൂല സമയമാണ് നിങ്ങള്‍ക്കുള്ളത്. മറ്റുള്ളവരോട് നിങ്ങള്‍ എപ്പോഴും കടപ്പെട്ടിരിക്കുന്ന ഒരു ആഴ്ചയായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളുടെ സഹോദരങ്ങളോട് തുറന്ന് പറയുകയും അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അല്‍പം ശ്രദ്ധയോടെ വേണം എല്ലാ കൈകാര്യം ചെയ്യുന്നതിന്. വ്യക്തിപരവും തൊഴില്‍ പരവുമായ ജീവിതത്തില്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടുതല്‍ സമയം ക്ഷമയോടെ കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിത നിലവാരം വര്‍ദ്ധിക്കുന്നു. പ്രശ്‌നങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോടും തര്‍ക്കത്തില്‍ ഏര്‍പ്പടരുത്.

horoscope

നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ഈ ആഴ്ചയില്‍ വ്യക്തിപരമായും കുടുംബപരമായും അനുകൂല സമയമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്ക് നേടുന്നതിന് സാധിക്കുന്നു. ജോലി ഏതായാലും അത് മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് പറ്റിയ ആഴ്ചയാണ്. സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ഈ ആഴ്ച അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്ന ആഴ്ചയാണ്. ഏത് പ്രശ്‌നത്തേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. വ്യക്തി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. ആളുകളോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധയും മുന്‍കരുതലും ആവശ്യമാണ്.

നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ജീവിതം സാധാരണ നിലയില്‍ മികച്ചതായിരിക്കും. പുതിയ തുടക്കത്തിലേക്ക് നിങ്ങള്‍ക്ക് എത്തിപ്പെടുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു. ക്ഷമയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് അനുകൂല ആഴ്ചയാണ്. കുടുംബത്തോടൊപ്പം തുറന്ന് സംസാരിക്കുന്നതിനും കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്ന ആഴ്ച കൂടിയാണ്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിശ്രമം വളരെ ആവശ്യമുള്ള ഒരു ആഴ്ചയാണ് എന്നതാണ് സത്യം. എല്ലാ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം.

Story first published: Friday, June 23, 2023, 17:34 [IST]
X
Desktop Bottom Promotion