Latest Updates
-
കടുത്ത വേനലിൽ ചർമ്മം കരിവാളിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
കത്തുന്ന വെയിലും പൊടിക്കാറ്റും; ഈ നാടൻ വിദ്യകൾ പരീക്ഷിച്ചാൽ വേനൽക്കാലം കൂളാക്കാം! -
കുട്ടികളുടെ അമിതവണ്ണം: അച്ഛന്മാർക്ക് വിചാരിച്ചാൽ മാറ്റാവുന്ന ഒരു നിശബ്ദ ആരോഗ്യ പ്രതിസന്ധി -
കത്തുന്ന വെയിലിൽ തളരരുത്; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങൾ മറക്കല്ലേ! -
പുറത്ത് കഠിനമായ ചൂട്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി വീടിനുള്ളിൽ ഈ പരീക്ഷണങ്ങൾ മതി! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ജിമ്മിലെ കഠിനമായ വർക്കൗട്ടുകൾ വേണ്ട; സാമന്തയുടെ ഈ 'പവർ മോണിംഗ്' ശീലങ്ങൾ മതി തടി കുറയാൻ! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
ഏപ്രിൽ 30: രാജയോഗവും ധനയോഗവും ഒത്തുചേരുന്ന ആ ശുഭമുഹൂർത്തം നിങ്ങൾ അറിഞ്ഞോ? -
ജീവിതം മാറിമറിയും! ഇന്ന് ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം, നിങ്ങളും ഉണ്ടോ?
സമ്പൂര്‍ണ വാരഫലം: ജൂലൈ 23 - 29: ധനലാഭം, ഐശ്വര്യം, പ്രമോഷന്, നേട്ടം ഇവര്‍ക്കൊപ്പം
ജൂലൈ മാസം അതിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. 2023 എന്ന വര്‍ഷം അവസാനിക്കാന്‍ ഇനി വെറും ചുരുങ്ങിയ മാസങ്ങള്‍ കൂടിയാണ് ഉള്ളത്. ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ന്യൂമറോളജി വാരഫലത്തെക്കുറിച്ച് അറിയുന്നതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ 7 ആണ് നിങ്ങളുടെ നമ്പര്‍ എങ്കില്‍ ചെറിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ജന്മസംഖ്യ പ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്.
ജന്മസംഖ്യ 1-9 വരെയാണ് കണക്കാക്കുന്നത്. ഇതില്‍ ജന്മദിന പ്രകാരം നിങ്ങളുടെ സംഖ്യ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. ഏതൊരു മാസത്തിലേയും ജനിച്ച തീയ്യതി കണക്കാക്കിയാണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ ജന്മദിനം 25 ആണെങ്കില്‍ ഇവ രണ്ടും കൂട്ടുമ്പോള്‍ കിട്ടുന്ന 7 ആണ് നിങ്ങളുടെ ജന്മസംഖ്യയായി കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി അനുകൂല സമയമായിരിക്കും. ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവി കാര്യങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമയമാണ്. പ്രണയ ജീവിതത്തില്‍ നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പക്ഷേ അല്പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അനുകൂലമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ജന്മസംഖ്യ 2
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവരുടെ പ്രണയ ജീവിതം അല്പം കൂടുതല്‍ പ്രണയാതുരമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി ധനലാഭം നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമായത് കൊണ്ട് തന്നെ വിവാഹത്തിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. എങ്കിലും ആഴ്ചാവസാനം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ മാനസിക സന്തോഷം വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. ധനലാഭവും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലി സ്ഥലത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ മുന്‍കൈ എടുക്കേണ്ടി വരുന്നു. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവരോട് മറ്റുള്ളവര്‍ക്ക് ബഹുമാനം വര്‍ദ്ധിക്കുന്നു. ജോലിയിലെ പദ്ധതികള്‍ പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണം നേടാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ മറ്റുള്ളവരോടുള്ള അസൂയ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.
ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ധനലാഭം നിങ്ങള്‍ക്ക് ഏത് കോണില്‍ നിന്നും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും ചെറിയ രീതിയിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നു. ബന്ധങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഏത് കാര്യത്തിലും വളരെയധികം സംയമനത്തോടെ മുന്നേറുന്നവരായിരിക്കും ഇവര്‍. മികച്ച ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചാവസാനം ചെറിയ ചില പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരും.സാമ്പത്തിക ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്.
ജന്മസംഖ്യ 7
ജന്മസംഖ്യ 7 ആണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കമായാണ് ഈ ആഴ്ചയെ കണക്കാക്കുന്നത്. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും സമയമാണ് ഈ ആഴ്ച. സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനലാഭം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്ന സമയമാണ്. സമ്മാനങ്ങള്‍ പല വിധത്തില്‍ ലഭിക്കുന്നു. ജീവിതത്തില്‍ അല്പം സാമ്പത്തിക നിയന്ത്രണം കൊണ്ടു വരേണ്ടതാണ്.

ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു ആഴ്ചയാണ് കൊണ്ട് വരുന്നത്. എല്ലാ ജോലികളും പൂര്‍ണമായും കൃത്യമായും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പരസ്പര സ്നേഹം ദാമ്പത്യത്തില്‍ നിലനില്ക്കുന്നു. മാനസിക സമ്മര്‍ദ്ദം വളരെയധികം കുറയുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ചെറിയ ചില നഷ്ടങ്ങള്‍ ഉണ്ടാവാം.
ജന്മസംഖ്യ 9
ജന്മസംഖ്യ 9 ആണെങ്കില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനലാഭം പലപ്പോഴും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. പരസ്പര സ്നേഹം ദാമ്പത്യത്തില്‍ നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
