Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ജനനത്തീയ്യതി പ്രകാരം ഫെബ്രുവരി 9-15 നിങ്ങളില്‍ ഫലങ്ങള്‍ നിസ്സാരമല്ല, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടെ ജീവിതത്തില്‍ സംഭവിക്കും. ജനനത്തീയ്യതി അടിസ്ഥാനമാക്കിയാണ് ന്യൂമറോളജി പ്രകാരം ഫലങ്ങള്‍ സംഭവിക്കുന്നത്. ഈ ആഴ്ചയില്‍ 1-9 വരെ ഉള്ള സംഖ്യകളില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് എന്നത് നോക്കാം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
തൊഴില്‍, ധനം, ബന്ധങ്ങള്‍, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നതിന്റെ സൂചനകള്‍ ഈ നമ്പറുകള്‍ നല്കുന്നു. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാം. വരുന്ന 7 ദിനങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ ഓരോരുത്തര്‍ക്കും എന്ന് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 എങ്കില്‍ അത് സൂചിപ്പിക്കുന്നത് ജോലിയില്‍ ഈ ആഴ്ച പുതിയ അവസരങ്ങള്‍ ലഭിക്കും എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് നേതൃത്വഗുണങ്ങള്‍ തെളിയിക്കാന്‍ മികച്ച സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യം മികച്ച് നില്‍ക്കുകയും ചെയ്യും.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ സമാധാനം വര്‍ധിക്കും എന്നതാണ്. അത് മാത്രമല്ല കുടുംബകാര്യങ്ങളില്‍ സന്തോഷം ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ക്ഷമയോട് ആലോചിച്ച് എടുക്കേണ്ടതാണ്.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. പഠനം, കമ്മ്യൂണിക്കേഷന്‍ മേഖലകള്‍ അനുകൂലമാണ്. ആത്മവിശ്വാസം വര്‍ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് നിങ്ങളുടെ ജോലിയിലെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിന്റെ സൂചനയാണ്. അത് കൂടാതെ കഠിനാധ്വാനം ഫലം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.

നമ്പര്‍ 5
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് യാത്രകള്‍ അനിവാര്യമായി വരുന്ന ആഴ്ചയാണ് എന്നതാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമാകും. ബന്ധങ്ങളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നേട്ടം തേടി എത്തുന്നു. ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയം, അതോടൊപ്പം തന്നെ കാര്യങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ആത്മപരിശോധന നടത്തുന്നതിന് ശ്രമിക്കേണ്ട സമയമാണ്. അത് കൂടാതെ ആത്മീയ വളര്‍ച്ചയ്ക്കും നല്ല സമയം. ധ്യാനം, പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
നമ്പര്‍ 8
ജന്മസംഖ്യ 8 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ധനകാര്യ കാര്യങ്ങളില്‍ പുരോഗതി ഉണ്ട് എന്നതാണ്. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ അംഗീകാരം ലഭിക്കും. ദീര്‍ഘകാല പദ്ധതികള്‍ക്ക് അനുകൂലമായ ആഴ്ചയാണ് എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് കൂടാതെ പഴയ കാര്യങ്ങള്‍ അവസാനിപ്പിച്ച് പുതിയ തുടക്കങ്ങള്‍ക്ക് തയ്യാറാകുന്ന ആഴ്ച കൂടിയാണ്. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications
