Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പോയ വാരത്തേക്കാള്‍ ധനാഭിവൃദ്ധി: നവഗ്രഹങ്ങള്‍ അനുഗ്രഹാശിസ്സുകള്‍ നല്‍കും ഒരാഴ്ച
ന്യൂമറോളജി പ്രകാരം പലരിലും ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും ജനനത്തീയ്യതികള് അഥവാ ജന്മസംഖ്യകള്‍ നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും കുറിച്ച് സംസാരിക്കുന്നു. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളും സംഭവിച്ച കാര്യങ്ങളും ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളും എല്ലാം ജന്മസംഖ്യ പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജനനത്തീയ്യതി അനുസരിച്ച് ഒരാളുടെ കരിയര്‍, ധനയോഗങ്ങള്‍, ദാമ്പത്യ ജീവിതം എന്നിവയെല്ലാം ന്യൂമറോളജി പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോ ജന്മസംഖ്യയില് വരുന്നവര്‍ക്കും അവരുടെ വ്യക്തിത്വ വികസനത്തെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ ആഴ്ചയിലെ ന്യൂമറോളജി പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

നമ്പര്‍ 1
നമ്പര്‍ 1-ല്‍ വരുന്നവരെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ചയില്‍ ജോലി വളരെ തിരക്കുള്ളതായിരിക്കും. ആവശ്യമെങ്കില്‍ പല കാര്യങ്ങള്‍ക്കും പങ്കാളിയില്‍ നിന്ന് സഹായം ലഭിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കുക. ഒരു കാര്യത്തിലും ചിന്തിക്കാതെ തീരുമാനം എടുക്കരുത്. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ വേണം. റിസ്ക് എടുക്കുമ്പോള്‍ അതിനുള്ള ഫലവും ലഭിക്കുന്നു.
നമ്പര്‍ 2
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ നിങ്ങള്‍ ജീവിതത്തിലെ മികച്ച തീരുമാനം എടുക്കേണ്ട സമയമാണ്. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്. എങ്കിലും എല്ലാ കാര്യത്തിലും ശ്രദ്ധിച്ച് മുന്നോട്ട് പോവണം. ആഴ്ചയുടെ അവസാനത്തോടെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള പരിശ്രമങ്ങളും വിജയത്തിലെത്തുന്നു.
നമ്പര്‍ 3
ഭാര്യാ ഭര്‍തൃബന്ധത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ജോലി സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ഇതെല്ലാം മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം.

നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂലമായ ഫലങ്ങള്‍ ആയിരിക്കും ഈ ആഴ്ച എന്നതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്തോഷത്തിന്റേതായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കരിയര്‍ രംഗത്ത് അപ്രതീക്ഷത മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 5
ഈ ആഴ്ച നിങ്ങള്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ഓരോ സാഹചര്യത്തിലും തീരുമാനങ്ങള്‍ അനുകൂലമായി മാറുന്നു. എന്ത് കാര്യത്തിലും റിസ്ക് എടുക്കുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. ആഴ്ചാവസാനം വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജിവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷം വര്‍ദ്ധിക്കുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഏത് കാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ വേണം എന്നതാണ്. പ്രൊഫഷണല്‍ രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമായത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂലമായ സമയമാണ്. ഏത് കാര്യവും മികച്ചതായി മാറുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

നമ്പര്‍ 7
നിങ്ങള്‍ക്ക് ഈ ആഴ്ച പുതിയ പ്രോജക്റ്റിന് നേതൃത്വം നല്‍കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബന്ധങ്ങള്‍ മികച്ച രീതിയില്‍ ഉണ്ടാവും. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും പ്രകോപനങ്ങള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതാണ്.
നമ്പര്‍ 8
കുറച്ച് കാലമായി നിങ്ങളെ ശല്യപ്പെടുത്തുന്ന പ്രശ്നമുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. കഠിനാധ്വാനത്തിന്റെ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതില്‍ പക്ഷേ കൂടുതല്‍ അ്ഡ്വാന്റേജ് എടുക്കുന്നത് പ്ര്ശ്നങ്ങള് വര്‍ദ്ധിപ്പിക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ജീവിതത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടി വരുന്നു. നെഗറ്റീവ് എനര്‍ജി നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കഠിനപ്രയത്നം ജീവിതത്തില്‍ ആവശ്യമായി വേണ്ടി വരും. എന്നാല്‍ മാത്രമേ വിജയം കണ്ടെത്തുന്നതിന് സാധിക്കുകയുള്ളൂ. പ്രൊഫഷണല്‍ രംഗത്ത് ഒരുപാട് അവസരങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി മാറ്റുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
