Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
Weekly Numerology: ഭാഗ്യം മിഴിതുറക്കും, 7 നാള് പലവഴിക്ക് നേട്ടങ്ങള്‍ ഒഴുകിയെത്തും; 24-30 ആഴ്ചഫലം
ജ്യോതിഷത്തില്‍ സംഖ്യാശാസ്ത്രത്തെ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം, വ്യക്തിയുടെ ജനനത്തീയതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് വിലയിരുത്തുന്നത്. ഇപ്പോള്‍ പുതിയ ആഴ്ചയിലേക്ക് കടക്കുകയാണ് നാം. സെപ്റ്റംബര്‍ മാസത്തിലെ അവസാന ആഴ്ചയാണ് ഇത്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് സംഖ്യാശാസ്ത്രം പ്രകാരം അറിയാന്‍ സാധിക്കും.
നിങ്ങളുടെ റാഡിക്സ് നമ്പറിന്റെ അടിസ്ഥാനത്തില്‍, ഈ പുതിയ ആഴ്ചയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ന്യൂമറോളജി പ്രകാരം സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങനെ എന്നറിയാന്‍ ന്യൂമറോളജി വാരഫലം വായിക്കൂ.

റാഡിക്സ് 1 (ജനന തീയതി 1,10,19,28)
നിങ്ങള്‍ക്ക് ഈ ആഴ്ച പണം സമ്പാദിക്കാനാകും, നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഈ ആഴ്ച നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം കൈവരും. കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ വളരെ ആരോഗ്യവാനായിരിക്കും, അതിന്റെ ഫലം നിങ്ങളുടെ ജോലിയിലും ദൃശ്യമാകും.
റാഡിക്സ് 2 (ജനന തീയതി 2,11,20,29)
ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ തിരക്കുള്ളതായിരിക്കും. ജോലിഭാരം കൂടുതലായിരിക്കും, അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. ഈ സമയത്ത് നിങ്ങള്‍ മറ്റുള്ളവരോട് കര്ക്കങ്ങള് ഒഴിവാക്കേണ്ടതായുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ ചില പ്രശ്നങ്ങളില്‍ കുടുങ്ങിയേക്കാം. പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്. അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിച്ചേക്കാം. ബന്ധങ്ങളില്‍ കയ്പ്പ് വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കേണ്ടതുണ്ട്.
റാഡിക്സ് 3 (ജനന തീയതി 3,12,21,30)
ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം കൈവരിക്കും. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. വ്യക്തിജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടും. ഈ സമയം നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല സമയം ചെലവഴിക്കും.
റാഡിക്സ് 4 (ജനന തീയതി 4,13,22,31)
ഈ ആഴ്ച നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ അത് നിങ്ങളുടെ ജോലിയെയും ദോഷകരമായി ബാധിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട പല ജോലികളും അപൂര്‍ണ്ണമായി തുടരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ചെലവേറിയതായിരിക്കും. പഴയ കടങ്ങള്‍ തീര്‍ക്കേണ്ടിവരും.

റാഡിക്സ് 5 (ജനന തീയതി 5,14,23)
പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും, എന്നാല്‍ പണവുമായി ബന്ധപ്പെട്ട ഏതു കാര്യവും വളരെ ശ്രദ്ധയോടെ ചെയ്യുക. ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് അതില്‍ തീരുമാനം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്തുക. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
റാഡിക്സ് 6 (ജനന തീയതി 6,15,24)
ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ സാധ്യമാണ്. നിങ്ങള്‍ക്ക് ചില പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മറ്റുള്ളവരുടെ ഉപദേശപ്രകാരം പണവുമായി ബന്ധപ്പെട്ട ഒരുകാര്യവും ചെയ്യരുത്. നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്രക്ക് അവസരം ലഭിച്ചേക്കാം.
റാഡിക്സ് 7 (ജനന തീയതി 7,16,25)
വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച മികച്ച വിജയം നേടാന്‍ കഴിയും. പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിനായി നിങ്ങള്‍ ശ്രമിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനായി ചില വസ്തുക്കള്‍ വാങ്ങാനാകും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്.

റാഡിക്സ് 8 (ജനന തീയതി 8,17,26)
ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താനും കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ഈ കാലയളവില്‍ നിങ്ങള്‍ പരസ്പരം മതിയായ സമയം ചെലവഴിക്കും. ഇതുകൂടാതെ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളും നിങ്ങള്‍ പൂര്‍ണ്ണമായും പരിപാലിക്കും.
റാഡിക്സ് 9 (ജനന തീയതി 9,18,27)
ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. ബിസിനസുകാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. പുരോഗതിയുടെ ഒരു പുതിയ പാത നിങ്ങള്‍ക്കായി തുറന്നേക്കാം. ദാമ്പത്യ ജീവിതമായാലും പ്രണയ ജീവിതമായാലും ഈ ആഴ്ച പ്രണയം നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വളരെ അവിസ്മരണീയമായ സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications

