Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Numerology Weekly Horoscope: അസുലഭാവസരങ്ങള്‍ തേടിയെത്തും, ഈ ആഴ്ച നേട്ടങ്ങളുടെ ചാകര
പുതിയൊരു ആഴ്ച തുടങ്ങുകയാണ് ഇപ്പോള്‍. ഒക്ടോബര്‍ മാസത്തിലെ ആദ്യ ആഴ്ചയാണ് വരുന്നത്. സംഖ്യകള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട ചില സംഖ്യകളുണ്ട്. സംഖ്യാശാസ്ത്രത്തില്‍ റാഡിക്സ് സംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം, ഗുണങ്ങള്‍, ദോഷങ്ങള്‍, വിജയം, പരാജയം തുടങ്ങിയവയെക്കുറിച്ച് അറിയാന്‍ കഴിയും.
തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് സംഖ്യാശാസ്ത്രം പ്രകാരം അറിയാന്‍ സാധിക്കും. നിങ്ങളുടെ റാഡിക്സ് നമ്പറിന്റെ അടിസ്ഥാനത്തില്‍, ഈ പുതിയ ആഴ്ചയുമായില് നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ന്യൂമറോളജി പ്രകാരം ഒക്ടോബര്‍ 1 മുതല്‍ 7 വരെയുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങനെ എന്നറിയാന്‍ ന്യൂമറോളജി വാരഫലം വായിക്കൂ.

റാഡിക്സ് 1 (ജനന തീയതി 1,10,19,28)
ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ തീര്‍പ്പാക്കാത്ത ചില ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. ഈ കാലയളവില്‍, കുടുംബാംഗങ്ങളുടെ ആരോഗ്യം പെട്ടെന്ന് വഷളായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചേക്കാം. എന്നാല്‍ തിടുക്കത്തില്‍ ഒന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
റാഡിക്സ് 2 (ജനന തീയതി 2,11,20,29)
ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ ലാഭകരമായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് നിരവധി ചെറിയ നേട്ടങ്ങള്‍ ലഭിച്ചേക്കാം, ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. പ്രണയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ മനസ്സില്‍ പല തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
റാഡിക്സ് 3 (ജനന തീയതി 3,12,21,30)
ഈ ആഴ്ച നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ തെറ്റായ പെരുമാറ്റം നിങ്ങളെ പ്രകോപിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രകടനവും കാര്യക്ഷമതയും മേലുദ്യോഗസ്ഥരെ വളരെയധികം ആകര്‍ഷിക്കും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് പണം ലഭിക്കും.
റാഡിക്സ് 4 (ജനന തീയതി 4,13,22,31)
ഈ ആഴ്ച നിങ്ങള്‍ക്ക് ചില പുതിയ അവസരങ്ങള്‍ കൈവന്നേക്കാം. ഈ സമയത്ത് ചെറിയ ദൂരങ്ങള്‍ യാത്ര ചെയ്യേണ്ടി വരും. നിങ്ങളുടെ ഈ യാത്ര വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സാഹചര്യങ്ങള്‍ സമ്മര്ദപൂരിതമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ബന്ധം മോശമായേക്കാം.

റാഡിക്സ് 5 (ജനന തീയതി 5,14,23)
പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. വ്യവസായികള്‍ക്ക് മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ആഴ്ചാവസാനം നിങ്ങള്‍ക്ക് വലിയ ചിലവുകള്‍ ഉണ്ടായേക്കാം.
റാഡിക്സ് 6 (ജനന തീയതി 6,15,24)
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം ദുര്‍ബലമായിരിക്കും. അനാവശ്യമായ ആശങ്കകള്‍ നിങ്ങളെ വലയം ചെയ്യും. അമിതമായ ജോലി സമ്മര്‍ദ്ദം ഒഴിവാക്കണം. കുടുംബജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുമായി മല്ലിടുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ്സ് ലഭിച്ചേക്കാം.
റാഡിക്സ് 7 (ജനന തീയതി 7,16,25)
കോപവും അഹങ്കാരവും ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ നിലവിലുള്ള ജോലികള്‍ നശിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച വളരെ നല്ല സൂചനകള്‍ നല്കുന്നു. പരീക്ഷയില്‍ മികച്ച വിജയം നേടാനാകും. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച അല്‍പ്പം തിരക്കുള്ളതായിരിക്കും. നിങ്ങള്‍ അലസത ഒഴിവാക്കേണ്ടതുണ്ട്.

റാഡിക്സ് 8 (ജനന തീയതി 8,17,26)
കുട്ടികളുമായി ബന്ധപ്പെട്ട വലിയ ഉത്കണ്ഠകളില്‍ നിന്ന് നിങ്ങള്‍ മുക്തനാകും. മെച്ചപ്പെട്ട മാനസികാവസ്ഥ കൈവരും. അധ്വാനിക്കുന്നവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ജോലി സംബന്ധമായി ദൂരയാത്ര ചെയ്യേണ്ടി വരും. ആഴ്ചാവസാനം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
റാഡിക്സ് 9 (ജനന തീയതി 9,18,27)
കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഈ സമയം കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍, നിങ്ങളുടെ ചെലവുകള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ മേലധികാരിയുടെ പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

