Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
വരുന്ന ആഴ്ചയില് വെച്ചടി വെച്ചടി കയറ്റം: കരിയര്, ധനം, ദാമ്പത്യം വിചാരിക്കുന്നതിനേക്കാള് മികച്ച മാറ്റം
സംഖ്യാശാസ്ത്രപ്രകാരം ഓരോരുത്തരിലും ഫലങ്ങള് ഓരോ തരത്തിലാണ് സംഭവിക്കുന്നത്. ചിലരില് ഭാഗ്യാനുഭവങ്ങളുണ്ടാവുമ്പോള് ചിലരിലത് ദോഷഫലങ്ങളാണ് കൊണ്ട് വരുന്നത്. എന്നാല് ഓഗസ്റ്റ് 17-23 വരെയുള്ള തീയ്യതികളില് ചില തീയ്യതിയില് ജനിച്ചവര്ക്ക് സംഖ്യാശാസ്ത്രപ്രകാരം ഗുണാനുഭവങ്ങളും ഭാഗ്യവും തേടി എത്തുന്നു. എന്നാല് അതുപോലെ തന്നെ ദോഷഫലങ്ങളും ഉണ്ടാവുന്നവരും ഉണ്ട്.
വരുന്ന ആഴ്ചയില് പല വിധത്തിലുള്ള ശുഭയോഗങ്ങളും ഉണ്ടാവുന്നുണ്ട്. അത് മാത്രമല്ല ജന്മാഷ്ടമിയും സംഭവിക്കുന്ന ദിവസമാണ് എന്നതില് സംശയം വേണ്ട. ഓരോ സംഖ്യയിലും ജനിച്ചവര്ക്ക് വ്യത്യസ്തഫലങ്ങളാണ ്കാത്തിരിക്കുന്നത്. നിങ്ങളെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര് 1 (ജനിച്ച തീയതി 1, 10, 19, 28):
നിങ്ങള് ജനിച്ചത് ഈ ദിനത്തിലെങ്കില് അത് സൂചിപ്പിക്കുന്നത് എടുക്കുന്ന തീരുമാനങ്ങളില് വളരെയധികം ശ്രദ്ധ വേണം എന്നതാണ്. കൂടാതെ അനാവശ്യ ചിലവുകള് ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മോശമായിരിക്കും. പലപ്പോഴും ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യത്തിലും വളരെയധികം ശ്രദ്ധ വേണം. ആഴ്ചയുടെ അവസാനത്തോടെ ജീവിതത്തില് സമാധാനവും സന്തോഷവും ലഭിക്കും.
നമ്പര് 2 (ജനിച്ച തീയതി 2, 11, 20, 29):
നിങ്ങള് ജനിച്ചത് മുകളില് പറഞ്ഞ ഏതെങ്കിലും സംഖ്യകളില് ആണ് എന്നുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും എന്നതാണ്. ജോലിയില് പുരോഗതിയും അംഗീകാരവും തേടി എത്തുന്നു. കൂടാതെ പങ്കാളിത്തത്തില് ചെയ്യുന്ന ബിസിനസില് നേട്ടങ്ങള് തേടി എത്തുന്നു. പ്രണയബന്ധങ്ങളില് പുതിയ തുടക്കങ്ങളും സന്തോഷവും തേടി എത്തുന്നു.
നമ്പര് 3 (ജനിച്ച തീയതി 3, 12, 21, 30):
പ്രണയബന്ധങ്ങളില് ഈ ആഴ്ച വളരെ നല്ലതായിരിക്കും.
നിങ്ങളുടെ പ്രണയം വര്ദ്ധിക്കുകയും പങ്കാളിയുമായി മികച്ച ധാരണയിലെത്തുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില് സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. നിങ്ങളുടെ ഭാവി പദ്ധതികള് ഒരുമിച്ച് ആസൂത്രണം ചെയ്യുന്നതില് വിജയം കണ്ടെത്തും. ബിസിനസ്സില് നിക്ഷേപങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങള് തേടി എത്തുന്നു. അത് മാത്രമല്ല പ്രധാനമായും ശ്രദ്ധിക്കേണ്ടത് കരിയറില് ചില തടസ്സങ്ങള് നേരിടാന് സാധ്യതയുണ്ട് എന്നതാണ്.
നമ്പര് 4 (ജനിച്ച തീയതി 4, 13, 22, 31):
കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് വിജയം നേടുന്നതിന് അനുകൂല സമയമാണ്. കൂടാതെ സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടുന്നതിനുള്ള യോഗം കാണുന്നു. ഈ ആഴ്ചയില് പണം സമ്പാദിക്കുന്നതിന് നല്ല അവസരങ്ങള് ലഭിക്കും. ജോലിയില് പുരോഗതിയുണ്ടാകുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കും. കൂടാതെ നിങ്ങളുടെ അഹങ്കാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയബന്ധങ്ങളില് വൈകാരിക പ്രശ്നങ്ങള്ക്ക് സാധ്യതയുണ്ട്.

നമ്പര് 5 (ജനിച്ച തീയതി 5, 14, 23):
ഈ ആഴ്ച സാമ്പത്തിക ചെലവുകള് വര്ദ്ധിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള് ശ്രദ്ധയോടെ വേണം. അത് മാത്രമല്ല ജോലി സ്ഥലത്ത് കൂടുതല് പ്രതിസന്ധികള് അനുഭവിക്കേണ്ടി വരും. പ്രണയിക്കുന്നവരാണെങ്കില് അവര്ക്ക് ആഴ്ചയുടെ തുടക്കത്തില് ചില ദുഃഖകരമായ വാര്ത്തകള് കേള്ക്കേണ്ടതായി വരുന്നു. ജോലിയില് മാറ്റങ്ങളുണ്ടാകുന്നതിനാല് അല്പം ക്ഷമ അനിവാര്യമാണ്.
നമ്പര് 6 (ജനിച്ച തീയതി 6, 15, 24):
ബിസിനസ്സില് ഈ ആഴ്ച വിജയം നേടുന്നതിന് നിങ്ങള്ക്ക് യോഗം കാണുന്നു. കൂടാതെ ജോലിയില് പുരോഗതിയുണ്ടാകുന്നത് വഴി വരുമാനവും വര്ദ്ധിക്കുന്നു. ബിസിനസ് വിജയം നിങ്ങളെ കൂടുതല് സന്തോഷത്തിലാക്കുന്നു. സാമ്പത്തിക പുരോഗതി ഇരട്ടിയാവും. എങ്കിലും പണമിടപാടുകളില് ജാഗ്രത പാലിക്കേണ്ടതാണ്. എങ്കിലും ആഴ്ചയുടെ അവസാനം അല്പം ശ്രദ്ധിക്കണം.
നമ്പര് 7 (ജനിച്ച തീയതി 7, 16, 25):
ഇവര്ക്ക് വരുന്ന ആഴ്ചയില് സന്തോഷത്തിലാറാടുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ പ്രണയബന്ധങ്ങളില് ഈ ആഴ്ച വളരെ മികച്ച അനുഭവങ്ങളുണ്ടാവും. ജീവിതത്തില് സന്തോഷവും പ്രണയവും ഇരട്ടിയാവുന്നു. ഇതെല്ലാം തന്നെ ജീവിത വിജയം കൊണ്ട് വരുന്നു. നിങ്ങളുടെ ആകര്ഷകമായ വ്യക്തിത്വം ദാമ്പത്യത്തിലും സന്തോഷം കൊണ്ട് വരുന്നു. ജീവിതത്തില് വിജയം കൈവരിക്കുന്നതിന് അനുകൂല സമയമാണ്.
നമ്പര് 8 (ജനിച്ച തീയതി 8, 17, 26):
ഈ ആഴ്ചയില് പങ്കാളിയുമായുള്ള ബന്ധം അനുകൂലമായിരിക്കും. കൂടാതെ നിങ്ങളുടെ ജോലിയില് പുരോഗതിയും വിജയവും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം തേടി എത്തുന്നു. ജോലിയില് പുതിയ അവസരങ്ങള് വന്നുചേരും. പ്രണയബന്ധങ്ങളില് അനുകൂല സമയമാണ്. അത് മാത്രമല്ല ദാമ്പത്യത്തിലും ഇതേ മാറ്റങ്ങള് തേടി എത്തുന്നു. ചിലവുകള് വര്ദ്ധിക്കുന്നു. അത് നിങ്ങളുടെ സാമ്പത്തിക അടിത്തറയെ പ്രശ്നത്തിലാക്കുന്നു.
നമ്പര് 9 (ജനിച്ച തീയതി 9, 18, 27):
ജോലിസ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള് തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള് അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലി സ്ഥലത്തെ മാറ്റങ്ങള് നിങ്ങളില് ആത്മവിശ്വാസവും സന്തോഷവും വരുമാനം ഇരട്ടിയാക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മോശമാവാന് സാധ്യതയുണ്ട്. പക്ഷേ അതിന് കാരണമാകുന്നത് പലപ്പോഴും നിങ്ങളുടെ അശ്രദ്ധയാണ് എന്നതാണ്. പ്രണയബന്ധങ്ങളില് മാനസിക സമ്മര്ദ്ദം വര്ദ്ധിക്കാം. അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു.



Click it and Unblock the Notifications
