Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വരുന്ന 7 ദിനം, ജൂലൈ 21 മുതല്‍ 27 വരെ ഭാഗ്യം നെറുകയില്‍ സൂര്യനെപ്പോലെ ജ്വലിക്കുന്നവരില് നിങ്ങളും?
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് പലപ്പോഴും നമ്മള് നല്‍കുന്നത്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് പലരും ചിന്തിക്കുന്നില്ല. പല വിധത്തിലുള്ള പ്രതിസന്ധികളും ഗുണങ്ങളും ഭാഗ്യ നിര്ഭാഗ്യങ്ങളും എല്ലാം ഇതിനെ ചുറ്റിപ്പറ്റി സംഭവിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതാണ് അറിയേണ്ടത്. വരുന്ന ആഴ്ചയില്‍ അതായത് ജൂലൈ 21 മുതല്‍ 27 വരെയുള്ള 78 ദിനങ്ങള്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് എന്ന് നമുക്ക് നോക്കാം.
ഭാഗ്യം ഏതൊക്കെ ആളുകളില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു, എന്തൊക്കെ ഭാഗ്യഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നത് നമുക്ക് നോക്കാം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് കാത്തിരിക്കുന്നത്. ന്യൂമറോളജി പ്രകാരം 1-9 വരെയുള്ള സംഖ്യകളില്‍ ഭാഗ്യം തലക്ക് മുകളില്‍ ഉദിച്ച് നില്ക്കുന്ന 3 ഭാഗ്യ സംഖ്യകളാണ് ഉള്ളത്. അതില്‍ നിങ്ങളുടെ ജന്മസംഖ്യയുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ആഴ്ചയിലെ ഭാഗ്യ സംഖ്യകള്‍: 3, 5, 9
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അതില്‍ ഭാഗ്യ സംഖ്യകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. 1-9 വരെയുള്ള സംഖ്യകളില്‍ 3,5,9 എന്നീ സംഖ്യകളാണ് ഭാഗ്യ സംഖ്യകളായി കണക്കാക്കുന്നത്. ഇവര്‍ക്ക് ഈ ആഴ്ചയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ കരിയര്‍, സാമ്പത്തികം, പ്രണയം, വിവാഹം എന്നിങ്ങനെ എല്ലാം മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ മൂന്ന് ഭാഗ്യ സംഖ്യകളില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം. അതിലുപരി അത് നിങ്ങളില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നമുക്ക് നോക്കാം.
നമ്പര്‍ 3
നിങ്ങളുടെ ഭാഗ്യ സംഖ്യ 3 ആണെങ്കില്‍ അവര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് തേടി എത്തുന്നത്. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സൗഹൃദത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി പ്രതിസന്ധികള്‍ക്കെല്ലാം അവസാനം കുറിയ്ക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നു. നിങ്ങളുടെ ഭാഗ്യ ദിനങ്ങള്‍ എന്ന് പറയുന്നത് തിങ്കള്‍, വ്യാഴം എന്നിവയാണ്.

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ്. പലപ്പോഴും ഈ ആഴ്ചയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. പുതിയ പദ്ധതികള്‍, ദിനചര്യകള്‍, സന്തോഷകരമായ മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ മികച്ച് നില്ക്കുന്നു. കൂടാതെ ഒരു കാര്യത്തെക്കുറിച്ചും അമിതമായി ചിന്തിക്കരുത് എന്ന കാര്യം ഓര്‍ക്കണം. അത് മാത്രമല്ല ബുദ്ധിപരമായ നീക്കങ്ങളിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയിലും നിങ്ങളെ തേടി ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുകയും മികച്ച ദിവസങ്ങള്‍ക്ക് ആരംഭമാവുകയും ചെയ്യുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. ഇവരുടെ ഭാഗ്യ ദിനങ്ങള്‍ ബുധന്‍, വെള്ളി എന്നീ ദിവസങ്ങളാണ്.
നമ്പര്‍ 9
നിങ്ങളുടെ ഭാഗ്യ സംഖ്യയായി ഈ ആഴ്ചയില്‍ കണക്കാക്കുന്ന നമ്പറുകളില്‍ അവസാനത്തേതാണ് 9. ഇതാണ് നിങ്ങളുടെ ജന്മസംഖ്യയെങ്കില് അത് സൂചിപ്പിക്കുന്നത് ഗുണപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും എന്നതാണ്. വൈകാരികമായി നിങ്ങള്‍ വളരെയധികം അടുപ്പം പങ്കാൡയോട് കാണിക്കുന്നു. ഇത് നിങ്ങളുടെ ദാമ്പത്യത്തിലും പ്രണയത്തിലും കൂടുതല്‍ സന്തോഷം നല്കുന്നു. രോഗാവസ്ഥകള്ക്കെല്ലാം പരിഹാരം കാണുന്ന ആഴ്ചയാണ്. നല്ല പ്രവൃത്തികളുടെ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പൂര്‍വ്വികരുടെ അനുഗ്രഹവും ദൈവാനുഗ്രഹവും നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. അത്രയധികം ഗുണാനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവരുടെ ഭാഗ്യ ദിനങ്ങള്‍ എന്ന് പറയുന്നത് ചൊവ്വ, ശനി ദിവസങ്ങളാണ്.



Click it and Unblock the Notifications