സമ്പൂര്‍ണ വാരഫലം: കരിയര്‍, കുടുംബം, വിവാഹം, സാമ്പത്തികം: പോയ വാരത്തേക്കാള്‍ അനൂകൂലം

ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ ജന്മസംഖ്യപ്രകാരം എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് പലര്‍ക്കും ആഗ്രഹം കാണുന്നു. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം ഓരോ ജന്മസംഖ്യയില്‍ പെട്ടവര്‍ക്കും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഈ ആഴ്ച നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം.

നമ്പര്‍ 1
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അവര്‍ക്ക് ഏത് കാര്യത്തിലും ഉത്കണ്ഠ അനുഭവപ്പെടുന്നു. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ആശങ്കകളും നിലനില്‍ക്കുന്നു. രോഗനിര്‍ണയം ശരിയായ രീതിയില്‍ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. മോശം ശീലങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അത് ഒഴിവാക്കുന്നതിന് വേണ്ടി പൂര്‍ണമായും ശ്രദ്ധിക്കണം. ജോലിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. സാമ്പത്തികമായി വളരെ അനുകൂലമായ സമയമാണ്. പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം ഒഴിഞ്ഞ് പോവുന്നു.

numerology prediction

നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആരോഗ്യവും ഉന്‍മേഷവും നിറഞ്ഞ ദിവസമായിരിക്കും എന്നതാണ്. നിങ്ങളുടെ പെരുമാറ്റത്തില്‍ അല്‍പം മാറ്റം വരുത്തുന്നത് നല്ലതാണ്. ആരോഗ്യവും അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഓരോ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ പണ നഷ്ടം സംഭവിക്കാം. പലപ്പോഴും ഇതില്‍ അല്‍പം കരുതല്‍ ഉണ്ടെങ്കില്‍ പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാവുന്നതാണ്. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ ആയിരിക്കും.

നമ്പര്‍ 3
നമ്പര്‍ 3 ആണെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഉത്കണ്ഠകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇതൊരു തുടക്കം മാത്രമായിരിക്കും. എന്നാല്‍ ഈ ഉത്കണഠകളെല്ലാം തന്നെ അര്‍ത്ഥമില്ലാത്തതാണ് എന്നതാണ് സത്യം. ഓരോ കാര്യത്തിലും വളര്‍ച്ചയും പുരോഗതിയും ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പുതിയ ജോലി ആരംഭിക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും അനുകൂല സമയമാണ്. സന്തോഷത്തിന്റെ കാര്യത്തിലും നിങ്ങളെ വെല്ലാന്‍ സാധിക്കുകയില്ല.

നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 4 ആണെങ്കില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ക്ഷമയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. സ്വന്തം വളര്‍ച്ചയില്‍ നിങ്ങള്‍ അഭിമാനിക്കുന്ന ആഴ്ചയാണ്. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് തോല്‍വി സംഭവിക്കുന്നില്ല. പ്രൊഫഷണല്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പ്രശസ്തിയും അംഗീകാരവും തേടിയെത്തും.

നമ്പര്‍ 5
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവര്‍ക്ക് വൈകാരികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. എങ്കിലും മൂല്യ നിര്‍ണയങ്ങളും മറ്റും നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ നിങ്ങള്‍ അല്‍പം കൂടി മികച്ച തീരുമാനത്തില്‍ എത്തുന്ന സമയമാണ്. നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം.

astrolgy

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയ ബന്ധം ഉപേക്ഷിക്കുന്നതിന് തീരുമാനിക്കാം. എങ്കിലും മറ്റൊരു പ്രണയത്തിന് തുടക്കമിടുന്ന ആഴ്ച കൂടിയായിരിക്കാം. പലപ്പോഴും ഏറ്റവും മികച്ചത് നല്‍കുന്നതിനുള്ള സമയമായിരിക്കും. ഏത് പ്രശ്‌നങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മികച്ച മാറ്റത്തിലൂടെ മുന്നോട്ട് കുതിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്.

നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യത്തിനും നേതൃത്വം നല്‍കുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. അപകട സാധ്യതകളില്‍ പലതും നിങ്ങള്‍ക്ക് മറികടക്കുന്നതിന് സാധിക്കുന്നു. ഒരു കാര്യത്തിലും നിങ്ങള്‍ ഭയപ്പെടുകയില്ല. എന്തൊക്കെ വെല്ലുവിളികള്‍ എങ്കിലും അതിനെയെല്ലാം അവഗണിക്കുന്നു. പ്രചോദനം തന്നെയാണ് എപ്പോഴും നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഏത് കാര്യത്തിലും അതികശക്തരായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ് നിങ്ങള്‍ക്ക് ഈ ആഴ്ച.

നമ്പര്‍ 8
പ്രകിവാര ഫലം അനുസരിച്ച് നിങ്ങള്‍ക്ക് മോശം അനുഭവങ്ങളില്‍ നിന്ന് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും വിവാഹത്തിലേക്ക് വരെ എത്തുന്നു. ഏത് കാര്യവും നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ ആയിരിക്കും. മാനസികമായുണ്ടാവുന്ന പല തകര്‍ച്ചകളില്‍ നിന്നും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ച കൂടിയാണ് വരുന്ന ആഴ്ച.

നമ്പര്‍ 9
പ്രതിവാര ന്യൂമറോളജി ഫലം അനുസരിച്ച് നിങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള ഏറ്റവും മികച്ച സമയമാണ് ഈ ആഴ്ച എന്നതാണ് സത്യം. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. അസുഖങ്ങളെ തരണം ചെയ്യുന്നതിനും മികച്ച രീതിയില്‍ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന സമയമാണ്. പലപ്പോഴും മനസ്സ് പറയുന്നതിന് അനുസരിച്ച് പല കാര്യങ്ങളും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല.

X
Desktop Bottom Promotion