Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
സമ്പൂര്‍ണ വാരഫലം: വരുന്ന ഒരാഴ്ച ചൊവ്വയും വ്യാഴവും അതിഗംഭീര യോഗങ്ങള്‍ നല്കുന്നവര്
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം അനുകൂല പ്രതികൂല ഫലങ്ങള്‍ വരുന്ന ഒരാഴ്ചയില്‍ നല്‍കുന്നുണ്ട്. ഈ ആഴ്ച എന്താണ് ഓരോ ജന്മസംഖ്യയില് പെടുവന്നവര്ക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വരുന്ന ഒരാഴ്ചയില്‍ 1-9 വരെയുള്ള സംഖ്യകളില്‍ വരുന്നവര്‍ക്ക് എന്തൊക്കെയാണ് ഈ ആഴ്ച കാത്തു വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് അറിയാം.
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധി ഉണ്ടാക്കുന്നു. അതില്‍ തന്നെ പ്രതികൂലമാറ്റങ്ങള്ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് നേരത്തെ ചെയ്യാവുന്നതാണ്. അതിലുപരി പ്രതികൂലമാറ്റങ്ങളെ സ്വീകരിക്കുന്നതിന് വേണ്ടി തയ്യാറായി ഇരിക്കുകയും ആവാം. എന്താണ് ഈ ആഴ്ചയിലെ വാരഫലം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാം.

നമ്പര്‍ 1
വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ വ്യാഴത്തിന്റെ അനുകൂല സാന്നിധ്യം മൂലം നിങ്ങളെ തേടി എത്തുന്നു. പുതിയ വരുമാന സ്രോതസ്സുകളും നിങ്ങളെ തേടി എത്തുന്നു. മംഗളകരമായ മാറ്റങ്ങള്‍ നിങ്ങളെ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഭാഗ്യവും അനുഗ്രഹവും നിങ്ങളെ തേടി വരുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. എങ്കിലും ചെറിയ ചില അസുഖകരമായ മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് മേഖലയില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നേട്ടങ്ങളുണ്ടാവുന്നു.
നമ്പര്‍ 3
വരുന്ന ആഴ്ചയില്‍, നിങ്ങള്‍ക്ക് സംതൃപ്തിയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന സമയമാണ് വരുന്ന ആഴ്ച. ഇത് മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ആഴ്ച കൂടിയാണ് വരുന്ന ആഴ്ച. അതു മാത്രമല്ല നിങ്ങളുടെ കുടുംബം മുഴുവന്‍ എപ്പോഴും പിന്തുണയുമായി കൂടെയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കാതെ മുന്നോട്ട് പോവേണ്ടതാണ്.

നമ്പര്‍ 4
ചെറിയ ചില പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ആഴ്ചയായിരിക്കും. ഏത് പ്രശ്നത്തേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ ജോലി ലഭിക്കുന്നതിനും അതില്‍ ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. പുതിയ ആഴ്ചയുടെ പകുതി ആവുന്നതോടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ ആഴ്ചയില്‍ ആരോഗ്യപരമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ച ഫലം നല്കുന്നു.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ അല്പം ജാഗ്രത പാലിക്കേണ്ട സമയമാണ്. പലപ്പോഴും മറ്റുള്ളവര്‍ നിങ്ങളെ ദ്രോഹിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗുഢാലോചന വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി പ്രശ്നങ്ങള്‍ കൂടുകയും ചെയ്യുന്നു. മറ്റുള്ളവരെ വിശ്വസിക്കുന്നതില്‍ അല്പം ശ്രദ്ധ വേണം. കാരണം ഇത് നിങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കൂടുതല്‍ മാനസികമായി ശക്തരാവുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. പല ആവശ്യങ്ങളും നേടിയെടുക്കുന്നതിന് സാധിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം തന്നെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു ഈ ആഴ്ചയില്‍. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അതിന് വേണ്ടി സമയം കണ്ടെത്തുകയും അത് അനുകൂല മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു എന്നതാണ്. ജോലിയിലും ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആഴ്ചയുടെ അവസാനത്തോടെ സന്തോഷകരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യുന്നതിന് സാധിക്കുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 8
നമ്പര്‍ 8 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ പലപ്പോഴും വലിയ ആഘോഷത്തോടെ മുന്നോട്ട് പോവുന്ന ഒരു ആഴ്ചയായിരിക്കും വരുന്ന ആഴ്ച. പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു. ജോലിയില്‍ ഉറച്ച് നില്‍ക്കുകയും അതില്‍ തന്നെ നേട്ടങ്ങള്‍ കണ്ടെത്തുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചൊവ്വയുടെ സ്ഥാനം ശരിയല്ലാത്തതിനാല്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ അവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ആരംഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ക്ക് മാനസിക വിഷമം അനുഭവപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. ഏത് കാര്യത്തേയും പോസിറ്റീവ് ആയി എടുക്കുന്നതിന് ശ്രദ്ധിക്കണം. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടി യാത്രകള്‍ സജ്ജീകരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications