Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
പരമാവധി സമ്പാദിക്കാം: മിഡ്ഡില്‍ ക്ലാസുകാര്‍ക്ക് സമ്പന്നരാവാം, ഇവ പാലിച്ചാല്‍ പണം കൈയ്യിലെത്തും
സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട കാര്യം. പലപ്പോഴും അതിന് വേണ്ടി എന്ത് ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരാതെ കാലങ്ങളോളം തുടരുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി നിങ്ങള്‍ക്കും സമ്പാദിക്കാം. എത്ര വേണമെങ്കിലും സമ്പാദിക്കാം. അതിന് വേണ്ടി അല്പം ശ്രദ്ധിച്ചാല്‍ മതി.
ലളിതമായ ചില ടിപ്സ് മാത്രം മതി ഇനി പണം സമ്പാദിക്കുന്നതിന്. സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. മിഡ്ഡില്‍ ക്ലാസുകാരനായ ഒരു വ്യക്തിക്ക് ഇനി പറയുന്ന ചില കാര്യങ്ങള്‍ മാത്രം ചെയ്താല്‍ അവരുടെ റിട്ടയര്‍മെന്റ് സമയത്തേക്ക് പണം സമ്പാദിക്കാം. അതിനായി എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റണം എന്ന് നമുക്ക് നോക്കാം.

പരമാവധി സമ്പാദ്യം
എപ്പോഴും പരമാവധി സമ്പാദിക്കുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എപ്പോഴും വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ സജ്ജീകരിച്ച് കൊണ്ട് വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. പലപ്പോഴും എമര്‍ജന്‍സി ഫണ്ട് ഉണ്ടെങ്കില്‍ പോലും സാമ്പത്തിക നിലയില്‍ കാര്യമായി ശ്രദ്ധിക്കണം.
അടുത്തതായി, ഒരു ബജറ്റ് ഉണ്ടാക്കുക
കൃത്യമായി ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യത്ത കാര്യം. പലപ്പോഴും ചെലവ് കുറക്കുന്നത് എവിടെയാണെന്നും എവിടെയാണ് കൂടുന്നത് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കേണ്ടതാണ്. ഓരോ മാസം ലഭിക്കുന്ന വരുമാനത്തിന്റെ 20% എങ്കിലും ലാഭമായി കണക്കാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുക.
സമ്പാദിക്കാന്‍ ആരംഭിക്കുക
കടങ്ങളും ചിലവുകളും കഴിഞ്ഞതിന് ശേഷം സമ്പാദിക്കാം എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സമ്പാദിച്ചതിന് ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ക്ക് വേണ്ടി പണം മാറ്റി വെക്കു. നിങ്ങളുടെ സേവിംഗസ് അക്കൗണ്ടിലേക്ക് വരുമാനത്തിന്റെ നല്ലൊരു പങ്കും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. അത് ഓട്ടോമേറ്റ് ചെയ്യുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുക.
വിവേകത്തോടെ നിക്ഷേപിക്കുക
പണം പലവിധത്തില്‍ നിക്ഷേപിക്കുന്നവരുണ്ടായിരിക്കും. അതില്‍ തന്നെ സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇതില്‍ റിസ്കില്ലാത്ത കാര്യങ്ങളില്‍ മാത്രം നിക്ഷേപിക്കുന്നതിനും അതിനെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷവും ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
കടം കുറയ്ക്കുക
കടം വാങ്ങുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കില്‍ പരമാവധി അത്തരം പ്രവണതയെ കുറക്കുന്നതിന് ശ്രദ്ധിക്കുക. കാരണം പലിശ കൂടുന്നതും കടം വാങ്ങിയ പണം തിരികെ നല്‍കുന്നതും എല്ലാം പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കടം വാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും അവസാനിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.
വരവനുസരിച്ച് ചിലവാക്കാം
എപ്പോഴും പണം ചിലവാക്കുമ്പോള്‍ വരവനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. പലപ്പോഴും വിലക്കയറ്റം വര്‍ദ്ധിക്കുന്ന ഈ കാലത്ത് പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ വരവിന് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധ ചെലുത്തണം.



Click it and Unblock the Notifications