Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഒന്നു മുതല്‍ തുടങ്ങാം: തന്ത്രപരമായ സമീപനമാണ് ധനസമ്പാദനത്തിന്റെ രഹസ്യം
സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് തന്ത്രപരമായ സമീപനവും അച്ചടക്കമുള്ള സാമ്പത്തിക ശീലങ്ങളും അനിവാര്യമാണ്. ഇത് മാത്രമല്ല നമ്മുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യുന്ന ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. വരുമാനത്തിന് അനുസരിച്ചാണ് ചിലവാക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ചെലവ് ചുരുക്കാനും കൂടുതല്‍ ലാഭിക്കാനും കഴിയുന്ന സാധ്യതകള്‍ തിരിച്ചറിയുക എന്നതും പ്രധാനപ്പെട്ടതാണ്.
വിവേകത്തോടെയുള്ള നിക്ഷേപം തന്നെയാണ് ഇതിലെ മറ്റൊരു നിര്‍ണായക ഘട്ടം. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നത് പലപ്പോഴും അപകടസാധ്യതകള്‍ ലഘൂകരിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു നിക്ഷേപം എപ്പോഴും തിരഞ്ഞെടുക്കണം. അതിനായി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.

സ്മാര്‍ട്ട് സേവിംഗ്സ്
ആദ്യത്തെ കാര്യം സ്മാര്‍ട്ട് സേവിംഗ്സ് ആണ്. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്കോ റിട്ടയര്‍മെന്റ് ഫണ്ടിലേക്കോ സ്വയമേവയുള്ള സേവിംഗ്സ് മാറ്റുക. എന്ത് സംഭവിച്ചാലും ഇത് ചിലവഴിക്കുകയില്ല എന്ന് ഉറപ്പ് വരുത്തുക. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിരതയ്ക്ക് കടബാധ്യത കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകള്‍ പോലുള്ള ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ ആദ്യം അടയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രാധാന്യം നല്‍കുക.
വരുമാന വളര്‍ച്ച
നിങ്ങളുടെ വരുമാനം വളരുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുക. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാറ്റുന്നു. എപ്പോഴും കഴിവുകള്‍ തിരിച്ചറിഞ്ഞ് നിങ്ങളുടെ കരിയറില്‍ മുന്നേറാനും ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്നതിനും ശ്രമിക്കുക. ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൂടാതെ മിതമായി ജീവിക്കുന്നതിനും ശ്രദ്ധിക്കണം. കുറച്ച് ചിലവഴിച്ചാലും ആസ്വദിച്ച് ജീവിക്കുന്നതിന് ശ്രദ്ധിക്കണം.
ദീര്‍ഘകാല ആസൂത്രണം
പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൃത്യമായ പ്ലാനിംഗ് നല്ലതാണ്. റിട്ടയര്‍മെന്റ് പ്ലാനുകളും വ്യക്തിഗത റിട്ടയര്‍മെന്റ് അക്കൗണ്ടുകളും (ഐആര്‍എ) പ്രയോജനപ്പെടുത്തുക. കൂടാതെ നിങ്ങളുടെ സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുന്ന അപ്രതീക്ഷിത ചെലവുകളില്‍ നിന്ന് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അപ്രതീക്ഷിത തടസ്സങ്ങളെ ഇല്ലാതാക്കുന്നു.
ലക്ഷ്യങ്ങള്‍ പിന്തുടരുക
എപ്പോഴും ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തിക പദ്ധതി കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി ക്രമീകരിക്കുകയും ചെയ്യുക. വിവാഹമോ കുട്ടികളോ പോലുള്ള ജീവിത മാറ്റങ്ങള്‍ക്ക് നിങ്ങളുടെ ബജറ്റിലും നിക്ഷേപ തന്ത്രത്തിലും മാറ്റങ്ങള്‍ കൊണ്ട് വരേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ ശ്രദ്ധിക്കുക. എത്ര പണം സമ്പാദിക്കുന്നു എന്നല്ല, എങ്ങനെ സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചെറിയ പ്രയത്നം
എപ്പോഴും ചെറിയ പ്രയത്നത്തിലൂടെ ഉയര്‍ന്ന വരുമാനം നേടുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങളുടെ സമ്പവന്നരാവുന്നതിനുള്ള പദ്ധതികള്‍ക്ക് ആക്കം കൂട്ടുന്നു. സമ്പാദ്യത്തിലൂടെയും നിക്ഷേപത്തിലൂടെയും സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. കൂടാതെ കൃത്യമായി കാര്യങ്ങള്‍ പഠിച്ചതിന് ശേഷം മാത്രം പണം നിക്ഷേപിക്കുന്നതിനും സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications