Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വയനാടിനായി കൈകോര്‍ക്കാം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിങ്ങള്‍ക്കും കൈത്താങ്ങാകാം
കേരളം ഇന്ന് ഒരു ദുരന്തമുഖത്താണ് ഉള്ളത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍ പ്രദേശത്തിന്റെ വലിയൊരു ഭാഗം തന്നെ ഭൂപടത്തില്‍ നിന്നും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ആളുകള്‍ തിങ്ങിപ്പാര്ത്തിരിക്കുന്ന ഒരു മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് അങ്ങിങ്ങായി ചില വീടുകള്‍ മാത്രം. സമയോചിതമായ, അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഈ ദുരന്തമുഖത്ത് നമുക്ക് ആശ്വസിക്കാനുള്ള ഏക വസ്തുത.

ഈ ദുരന്തത്തിന്റെ വ്യാപ്തി നമുക്കിനിയും അളന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പക്ഷേ അത്ഭുതകരമായി ഈ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പലര്‍ക്കും വീടോ സ്ഥലമോ ഉറ്റവരോ എന്തിന് അവശ്യവസ്തുക്കള്‍ പോലും അവശേഷിക്കുന്നില്ലെന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള സത്യം. ഈ സാഹചര്യത്തില്‍ പ്രളയത്തിലെന്ന പോലെ വയനാടിന് വേണ്ടിയും ഒറ്റരാത്രി കൊണ്ട് നാമാവശേഷമായ മുണ്ടക്കൈ, ചൂരല്‍മല മേഖലകള്‍ക്ക് വേണ്ടിയും നാട് ഒത്തൊരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനും അവര്‍ക്ക് വേണ്ട അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി ദുരിതാശ്വാസ നിധികളും വസ്ത്രങ്ങളും ഭക്ഷണങ്ങളും അടക്കമുള്ള അവശ്യവസ്തുക്കള്‍ സംഭാവനയായി നല്‍കുന്നതിനുള്ള കളക്ഷന്‍ പോയിന്റുകളും ആരംഭിച്ചിട്ടുണ്ട്. ദുരന്തബാധിതരെ ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവനയായി നല്‍കിയും ദുരന്തബാധിതകര്‍ക്ക് വേണ്ട അവശ്യവസ്തുക്കള്‍ വിവിധ ജില്ലകളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിച്ചും ഈ വലിയ ദുരന്തത്തിനെ നേരിടാന്‍ നമുക്ക് ഒന്നിച്ച് നില്ക്കാം.



Click it and Unblock the Notifications
