Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വരാനിരിക്കുന്നത് കെട്ട കാലമോ? മുന്‍കൂട്ടി സൂചന നല്കുന്ന ലക്ഷണങ്ങള്‍ ചാണക്യന് പറയും
Chanakya niti: ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും മുന്‍കൂട്ടി അറിയുന്നതിന് സാധിക്കും എന്നാണ് പറയുന്നത്. പലപ്പോഴും നയതന്ത്രത്തിലുള്ള അറിവുകളോടൊപ്പം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ചാണക്യ നീതിപ്രകാരം ലഭിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട പല വിഷയങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം വിജയകരമായി മുന്നോട്ട് പോവും എന്നാണ് ചാണക്യന് പറയുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ദുരിത കാലം സംഭവിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. പലപ്പോഴും ഒരു കാരണവുമില്ലാതെ ചിലകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ അത് ജീവിതത്തില്‍ സംഭവിക്കുന്നതിന് പിന്നില്‍ ചില പ്രത്യേക സൂചനകളാണ് എന്നാണ് പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസി കരിയുന്നത്
വീട്ടുമുറ്റത്തെ തുളസി കരിയുന്നത് അത്ര നല്ലതായി കണക്കാക്കാവുന്ന ഒരു ലക്ഷണമല്ല. കാരണം ഹിന്ദു വിശ്വാസ പ്രകാരം തുളസിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് സത്യം. തുളസി വീട്ടില്‍ പരിപാലിക്കുന്നത് പലപ്പോഴും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ എത്രയൊക്കെ പരിപാലിച്ചാലും ചെടി വാടിപ്പോയെങ്കില് അത് ജീവിതത്തില്‍ ദോഷങ്ങള്‍ക്ക് തുടക്കമാവുന്നു എന്നതിന്റെ സൂചനയാണ്. അത് പലപ്പോഴും ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ സൂചനയാണ.് ഇത് പണനഷ്ടത്തിനും ദാരിദ്ര്യത്തിനും കാരണമാകുമെന്നാണ് ചാണക്യന് പറയുന്നത്.
കുടുംബ കലഹം
ഒരു പ്രശ്നവുമില്ലാത്ത കുടുംബത്തില്‍ വളരെ പെട്ടെന്ന് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും പലപ്പോഴും അത് വലിയ വഴക്കുകളിലേക്ക് എത്തുകയും ചെയ്യുന്നെങ്കില്‍ അത് സൂക്ഷിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിലേക്ക് എത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. കലഹങ്ങള്‍ പലപ്പോഴും നിങ്ങളുടെ സാമ്പത്തിക ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. അ്ത് കൂടാതെ വാസ്തുദോഷമോ അല്ലെങ്കില്‍ ഗ്രഹദോഷമോ മൂലം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം എന്നാണ് ചാണക്യന് പറയുന്നത്.
ചില്ല് പൊട്ടുന്നത്
വീട്ടില്‍ കലഹത്തിന് മുന്നോടിയായാണ് പലപ്പോഴും ചില്ലുകള്‍ പൊട്ടുന്നത്. ഇത് ദാരിദ്ര്യത്തിനും സാമ്പത്തിക നഷ്ടത്തിലേക്കും എത്തുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും ചാണക്യന്റെ നീതിശാസ്ത്രം പറയുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ്. പലപ്പോഴും വീട്ടില്‍ ചില്ല് പൊട്ടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് എന്നതാണ് സത്യം.

വിളക്ക് കൊളുത്താതിരിക്കുന്നത്
പലപ്പോഴും വീട്ടില്‍ രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിന് പലരും ശ്രദ്ധിക്കുന്നു. എന്നാല്‍ ഇതിന് സാധിക്കാതിരിക്കുകയും മറ്റുള്ള കാര്യങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ മോശം ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും കുറയുന്നതിന് കാരണമാകുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. വീട്ടില്‍ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് ചാണക്യന് പറയുന്നത്.
മുതിര്‍ന്നവരെ അവഗണിക്കുന്നത്
മുതിര്‍ന്നവരെ അവഗണിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നാശങ്ങള്‍ക്ക് തുടക്കമാവുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അവരുടെ അനുഗ്രഹം അനിവാര്യമാണ്. എന്നാല്‍ അവരെ ബഹുമാനിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുമ്പോള്‍ അത് നിങ്ങളുടെ അഭിവൃദ്ധിയെ കുറയ്ക്കുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതം ഉയരത്തിലേക്കെത്തിക്കുന്നു എന്നും നീതി ശാസ്ത്രത്തില്‍ ചാണക്യന് വെളിവാക്കുന്നു.



Click it and Unblock the Notifications
