Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ക്ലോക്ക് ശരിയായ ദിശയിലല്ലെങ്കില്‍ വാസ്തുദോഷം; ഈ ദിശയില്‍ വേണം വീട്ടില്‍ ക്ലോക്ക് വയ്ക്കാന്‍
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സമയം വളരെ പ്രധാനമാണ്. സമയമില്ലാതെ ഒരു ജോലിയും പൂര്‍ത്തിയാകുന്നില്ല. അതുകൊണ്ട് ഓരോ വ്യക്തിയും സമയത്തിനനുസരിച്ച് നീങ്ങുന്നു. എല്ലാവരുടെയും വീട്ടിലും തീര്‍ച്ചയായും ക്ലോക്ക് കാണും. ക്ലോക്ക് സമയം പറയുക മാത്രമല്ല നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. വാസ്തുവില്‍ ക്ലോക്കിന് വലിയ സ്ഥാനമുണ്ട്. ശരിയായ ദിശയില്‍ സ്ഥാപിച്ചിരിക്കുന്ന ഘടികാരം ഒരു വ്യക്തിയെ ശക്തനാക്കുകയും അവന്റെ ഭാഗ്യം മാറ്റുകയും ചെയ്യുന്നു.
എന്നാല്‍ അത് തെറ്റായ സ്ഥലത്ത് സൂക്ഷിച്ചാല്‍, അത് നിങ്ങളുടെ ജീവിതത്തില്‍ അശുഭകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ക്ലോക്ക് ശരിയായ ദിശയിലല്ലെങ്കില്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി വസിക്കില്ല. ഇതുമൂലം ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. വാസ്തുപ്രകാരം വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമായ ദിശ ഏതാണെന്ന് നമുക്ക് നോക്കാം.

വാസ്തു പ്രകാരം ക്ലോക്കിന്റെ ദിശയുടെ പ്രാധാന്യം
വാസ്തു ശാസ്ത്രം വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിശകളില്‍ നിന്നും ജലം, തീ, കാറ്റ്, വായു എന്നീ ഘടകങ്ങളില്‍ ന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യയിലും ലോകത്തിലുമുള്ള നിരവധി ആളുകള്‍ അവരുടെ വീടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് വാസ്തു ശാസ്ത്രത്തില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രചോദനവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ വീടിന്റെയും സുപ്രധാന ഘടകമാണ് ക്ലോക്ക്. അതിനാല്‍ വാസ്തു ശാസ്ത്രത്തില്‍ ക്ലോക്കിന് വളരെയധികം പ്രാധാന്യമുണ്ട്. വാസ്തു പ്രകാരം ഘടികാരത്തിന്റെ ദിശ വീടിനെ ആകര്‍ഷിക്കുന്ന ഊര്‍ജ്ജത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. തെറ്റായ ദിശയില്‍ സ്ഥാപിക്കുന്ന ഒരു ക്ലോക്ക് കുടുംബത്തിന് ദോഷം ചെയ്യും.
വാസ്തു പ്രകാരം വീടിന് അനുയോജ്യമായ ക്ലോക്ക് ഡിസൈന്‍
വാസ്തു ശാസ്ത്രം ശുപാര്‍ശ ചെയ്യുന്ന ക്ലോക്ക് ഡിസൈനുകളെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതായുണ്ട്. നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനായി ക്ലോക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നേരായ ശൈലികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പെന്‍ഡുലം ക്ലോക്കാണ് ഏറ്റവും മികച്ചത്. വാസ്തു പ്രകാരം, അവയുടെ ചലനം ഒരു നല്ല ഊര്‍ജ്ജ പ്രവാഹത്തെ പ്രതിനിധീകരിക്കുന്നു. പിന്നെയുള്ളത് തടിയില്‍ തീര്‍ത്ത ക്ലോക്കുകളാണ്.
മുറിയുടെ കിഴക്ക് ഭാഗത്തെ ഭിത്തി ഇത്തരം ഘടികാരത്തിന് പറ്റിയ സ്ഥലമാണ്. ക്ലോക്കിന്റെ ആകൃതിയും വീടിന്റ ഊര്‍ജ്ജത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാല്‍, ലളിതമായ ഡിസൈനുകള്‍ തിരഞ്ഞെടുക്കുക, വൃത്താകൃതിയിലുള്ള ഘടികാരങ്ങളാണ് നല്ലത്. കാരണം അവ ഏത് സ്ഥലത്തിന്റെയും മൊത്തത്തിലുള്ള പോസിറ്റീവ് വൈബ് വര്‍ദ്ധിപ്പിക്കും. വാസ്തു പ്രകാരം, വൃത്താകൃതിയിലുള്ള ഒരു മെറ്റല്‍ വാള് ക്ലോക്കും നിങ്ങളുടെ വീടിന് മികച്ചതാണ്.
പെന്‍ഡുലം ക്ലോക്കിന്റെ വാസ്തു പ്രാധാന്യം
വാസ്തുശാസ്ത്ര പ്രകാരം, വീട്ടില്‍ ഒരു പെന്‍ഡുലം ക്ലോക്ക് സ്ഥാപിക്കുന്നത് ഒരു നല്ല അന്തരീക്ഷം വളര്‍ത്തുന്നതിനും പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്. ലിവിംഗ് റൂമോ ഡ്രോയിംഗ് റൂമോ ആണ് ഇത്തരം ക്ലോക്ക് തൂക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം. ഘടികാരത്തിന് വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഓവല്‍ മുഖത്തോടുകൂടിയ എട്ടോ ആറോ കൈകള്‍ ഉണ്ടായിരിക്കണമെന്നും വാസ്തു വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
വാസ്തു പ്രകാരം ക്ലോക്കിന് അനുയോജ്യമായ ദിശ
വാസ്തു പ്രകാരം, വീട്ടില്‍ ക്ലോക്ക് തൂക്കാന്‍ ഏറ്റവും മികച്ച ദിശ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവയാണ്. ഈ ദിശകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെ ദേവനായ കുബേര്‍ വടക്ക് ദിക്ക് ഭരിക്കുന്നതായി പറയപ്പെടുന്നു. ഇന്ദ്രദേവന് കിഴക്ക് ഭരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിശകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് വീട്ടുകാര്‍ക്ക് വളരെ ഫലപ്രദമാണ്.
ഇത് ജീവിതത്തില്‍ അഭിവൃദ്ധിയും വികസനവും കൊണ്ടുവരുന്നു. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകുന്നു. മുറിയുടെ തെക്കേ മൂലയില്‍ ഒരിക്കലും ഘടികാരം തൂക്കിയിടരുത്. വാസ്തു പ്രകാരം എല്ലാ മുറിയും നിങ്ങള്‍ക്ക് ക്ലോക്ക് തൂക്കാന്‍ നല്ലതല്ല. കിടക്കയ്ക്ക് സമീപം ക്ലോക്ക് വയ്ക്കരുത്. ബാല്‍ക്കണിയിലോ വരാന്തയിലോ ക്ലോക്ക് തൂക്കിയിടുന്നതും വാസ്തുപ്രകാരം ശുഭകരമായി കണക്കാക്കുന്നില്ല.
ക്ലോക്കിന്റെ രൂപം
വാസ്തു ശാസ്ത്ര പ്രകാരം ഘടികാരം വൃത്താകൃതിയിലായിരിക്കണം. പെന്‍ഡുലം വാള് ക്ലോക്കുകള്‍ ഒരിക്കലും കിടപ്പുമുറിയില്‍ സ്ഥാപിക്കാന്‍ പാടില്ല. ക്ലോക്ക് എപ്പോഴും വൃത്തിയായും നല്ല നിലയിലും സൂക്ഷിക്കണം. ക്ലോക്ക് പൊട്ടിയിട്ടുണ്ടെങ്കില്‍ പൊട്ടിയ ചില്ലോടെ അത് സൂക്ഷിക്കാന്‍ പാടില്ല. നീല, കറുപ്പ്, കാവി നിറങ്ങളിലുള്ള ക്ലോക്കുകള്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു ക്ലോക്ക് ഒരിക്കലും വാങ്ങരുത്. വീട്ടില്‍ തൂക്കിയിരിക്കുന്ന ക്ലോക്ക് ശരിയായി പ്രവര്‍ത്തിക്കുന്നതായിരിക്കണം. ക്ലോക്കില്‍ ഒരിക്കലും തെറ്റായ സമയം കാണിക്കരുത്.
ഈ ദിശയില്‍ ക്ലോക്ക് പാടില്ല
വീടിന്റെ കിഴക്കേ ഭിത്തിയില്‍ ഒരു ഘടികാരം സ്ഥാപിക്കുന്നത് ലക്ഷ്മീദേവിയെ വീട്ടിലേക്ക് ആകര്‍ഷിക്കുന്നു. ഇതുകൂടാതെ, വീട്ടില്‍ താമസിക്കുന്നവരുടെ മനസ്സില്‍ പോസിറ്റീവ് ചിന്തകളും വരുന്നു. അതേസമയം വീടിന്റെ തെക്ക് ദിശയില്‍ ഒരു ക്ലോക്ക് സ്ഥാപിക്കുന്നത് നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം പരമാവധി ചെലുത്തുന്നു.
അതുകൊണ്ട് തെക്കേ ഭിത്തിയില്‍ ഒരിക്കലും ക്ലോക്ക് വയ്ക്കരുത്. വീട്ടിലെ ഏതെങ്കിലും വാതിലിനു മുകളില്‍ നിങ്ങള്‍ ക്ലോക്ക് വയ്ക്കരുത്. അത്തരം ഘടികാരത്തിനടിയിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിയെയും നെഗറ്റീവ് എനര്‍ജി ബാധിക്കുന്നു. അതേസമയം, വീട്ടിലെ ഏതെങ്കിലും ക്ലോക്ക് തകരാറിലാണെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യുക. വാസ്തു ശാസ്ത്രം അനുസരിച്ച്, തകര്‍ന്നതോ നിലച്ചതോ ആയ ക്ലോക്ക് ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്.
ഈ നിറങ്ങള്‍ പാടില്ല
വാസ്തു പ്രകാരം കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലുള്ള ക്ലോക്കുകള്‍ വീട്ടില്‍ സ്ഥാപിക്കരുത്. അതേസമയം ഇളം പച്ച, തവിട്ട്, മഞ്ഞ നിറങ്ങളിലുള്ള ക്ലോക്കുകള്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications