Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഴുകന്റെ വംശനാശം: ഇന്ത്യയില്‍ ആയിരക്കണക്കിന് മനുഷ്യരെ കാത്തിരിക്കുന്നത് മരണം
ഇന്ത്യയില്‍ കഴുകന്റെ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കഴുകന് വംശനാശം സംഭവിക്കുന്നതിലൂടെ തന്നെ ആയിരക്കണക്കിന് മനുഷ്യരുട ആരോഗ്യവും നശിച്ച് മരണത്തിലേക്ക് എത്തും എന്ന് പഠനങ്ങള്‍. സാമ്പത്തിക വിദഗ്ധരായ ഇയാല്‍ ജി ഫ്രാഭംകും അനന്ത് സുദര്‍ശനും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഇന്ത്യയില്‍ കഴുകന്മാര്ക്ക് വംശനാശം സംഭവിക്കുന്നത് മനുഷ്യമരണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കി എന്നാണ് പഠനത്തില്‍ പറയുന്നത്.
1990-കളിലാണ് ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണം വളരെയധികം കുറഞ്ഞത്. കഴുകന്മാര് മനുഷ്യന് ചെയ്യുന്ന സഹായം എന്നത് വിലമതിക്കാനാവാത്തതുമാണ്. പലപ്പോഴും മനുഷ്യ ജീവനെ സംരക്ഷിക്കുന്നതില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് എപ്രകാരമെന്നും എന്തൊക്കെയാണ് വരാന്‍ പോവുന്ന വിപത്തെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വംശനാശത്തിന് കാരണം
പലപ്പോഴും കഴുകന്റെ വംശനാശത്തിന് കാരണമായി പറയുന്നത് വിഷാംശമുള്ള വെറ്റിനറി വേദന സംഹാരിയുടെ ഉപയോഗമാണ് എന്നതാണ്. ഇത്തരം കന്നുകാലികളുടെ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നത് വഴി അത് ഇവയുടെ ശരീരത്തില്‍ എത്തുകയും അപകടകരമായ തരത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇതാണ് ഇത്തരത്തില്‍ പെട്ടെന്നൊരു വംശനാശത്തിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് മാത്രമല്ല ഇത് പലപ്പോഴും പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്കും എത്തിച്ചു എന്നും പഠനങ്ങളില്‍ പറയുന്നു.
പരിസരം വൃത്തിയാക്കുന്നത്
മൃതദേഹങ്ങള്‍ ഭക്ഷണിക്കുന്നത് വഴി ആവാസ വ്യവസ്ഥയില്‍ വളരെ വലിയ പങ്കാണ് കഴുകന്മാര് വഹിക്കുന്നത്. പലപ്പോഴും ഇത് രോഗാണുക്കളെ അന്തരീക്ഷത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കുന്നു. പലപ്പോഴും ഇവക്ക് വംശനാശം സംഭവിക്കുമ്പോള്‍ അത് അഴുകിയ ശവശരീരങ്ങള്‍ അതുപോലെ തന്നെ അവശേഷിക്കുന്നു. മാത്രമല്ല ഇവ ജലസ്രോതസ്സുകള്‍ ഉള്‍പ്പടെയുള്ളവയെ മലിനമാക്കുകയും ചെയ്യും. ചത്ത മൃഗങ്ങളില്‍ നിന്ന് രോഗം പരത്തുന്ന രോഗാണുക്കള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിലേക്കും അത് വഴി അത് മനുഷ്യരില്‍ പല വിധത്തിലുള്ള രോഗം പരത്തുന്നതിനും കാരണമായി.
കാര്യം ഗുരുതരം
പലപ്പോഴും ഇത്തരം അവസ്ഥകള്‍ വളരെ ഗുരുതരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പേവിഷ ബാധ പകരാതിരിക്കുന്നതിനും കാട്ടു നായ്ക്കള്‍ പോലുള്ളവയുടെ ആക്രമണം കുറക്കുന്നതിനും ജലസ്രോതസ്സുകള്‍ മലിനമാകാതിരിക്കുന്നതിനും എല്ലാം പലപ്പോഴും കഴുകന്മാര് അനിവാര്യം തന്നെയാണ്. ഇവര്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ വളരെയധികം വലിയ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടുതല്‍ രോഗം പരത്തുന്ന അവസ്ഥയുണ്ടാക്കുന്നു.
പിന്നിലെ കാരണം
മുകളില്‍ പറഞ്ഞത് പോലെ 1994-ന് ശേഷം കര്‍ഷകര്‍ പലപ്പോഴും കന്നുകാലികള്‍ക്ക് വലിയ അളവില്‍ വേദന കുറക്കുന്നതിനും വീക്കം ഇല്ലാതാക്കുന്നതിനും വേണ്ടി വേദന സംഹാരികള്‍ വലിയ തോതില്‍ തന്നെ നല്കാന് തുടങ്ങി. ഇത് കഴുകന്മാരില് ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല. വിഷമയമായ വസ്തുക്കളാണ് ഇത് വഴി കഴുകന്മാരുടെ ഉള്ളിലേക്ക് എത്തുന്നത്. പലപ്പോഴും അവയുടെ വൃക്കകള്‍ നശിപ്പിക്കപ്പെടുന്നു. ഇത് വഴി കഴുകന്മാരുടെ വംശനാശവും ആരംഭിച്ചു.
മരണനിരക്കിലെ വ്യത്യാസം
പലപ്പോഴും 1994-ന് മുന്‍പ് നടത്തിയ സര്‍വ്വേയില്‍ 1000 ആളുകളില്‍ 0.9% ആയിരുന്നു മരണ നിരക്ക്. എന്നാല്‍ കഴുകന്മാരുടെ ആവാസകേന്ദ്രമായിരുന്ന ഇടങ്ങളില്‍ പിന്നീട് ഇവയുടെ നാശത്തോടെ മരണനിരക്ക് 4.7% ആയി മാറി. അതുകൊണ്ട് തന്നെ ഇതിന് പിന്നിലെ കാരണമായി പറയുന്നത് കഴുകന്മാരുടെ ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം തന്നെയാണ്. ഇത് മനുഷ്യരില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിച്ചു എന്നാണ് പല പഠനങ്ങളിലും പറയുന്നതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
