Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Vidur Niti: ഓരോ മനുഷ്യരിലും ലോകത്തെ ജയിക്കാനുള്ള ശക്തി, വിജയത്തിന് തടയിടുന്നത് ഈ 7 ശീലം
Vidur Niti: ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഠിനാധ്വാനം പോലെ തന്നെ പ്രധാനമാണ് നല്ല പെരുമാറ്റവും. സമൂഹത്തിലുള്ള നിങ്ങളുടെ പെരുമാറ്റം വിജയത്തിലേക്കുള്ള പുതിയ വഴികള്‍ തുറന്നുനല്‍കുന്നു. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് നല്കുന്ന ബഹുമാനവും നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും കഠിനാധ്വാനം ചെയ്തിട്ടും പലര്‍ക്കും വിജയം കൈവരിക്കാതെ വരുന്നു. ഇതിന് കാരണം നിങ്ങളുടെ ചില മോശം ശീലങ്ങളും ആകാം. യഥാര്‍ത്ഥത്തില്‍, ഒരു വ്യക്തിയുടെ ചില ശീലങ്ങള്‍ അവന്റെ പുരോഗതിക്ക് തടസ്സമാകുന്നു.
ഈ ശീലങ്ങള്‍ കാരണം, ശരിയും തെറ്റും തിരിച്ചറിയായെ വരികയും ജീവിതത്തില്‍ തെറ്റുകള്‍ വരുത്തുകയും ചെയ്യുന്നു. അത് പിന്നീട് നിങ്ങളുടെ ഭാവിയെയും ബാധിക്കുന്നു. അതിനാല്‍ ജീവിത പുരോഗതിക്കായി മഹാത്മാ വിദുരന്റെ നയങ്ങള്‍ പാലിക്കാന്‍ ഉപദേശിക്കുന്നു. ഒരു വ്യക്തിയുടെ വിജയത്തിന് തടസ്സമാകുന്ന ചില ശീലങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കോപം
കോപമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു, ഇതുമൂലം ഒരു വ്യക്തി തനിക്കുതന്നെ ദോഷം വരുത്തുന്നു. മഹാത്മാ വിദുരര്‍ പറയുന്നതനുസരിച്ച്, കോപം ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ഒരു വ്യക്തിയെ മാനസികമായി തകര്‍ക്കുകയും ചെയ്യുന്നു. കോപം നിങ്ങളുടെ ചിന്താശേഷിയെ ആഴത്തില്‍ സ്വാധീനിക്കുന്നു. വിജയത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ് കോപമെന്നും, അതിനാല്‍ നിങ്ങളുടെ കോപ സ്വഭാവം ഒഴിവാക്കണമെന്നും വിദുരനീതിയില്‍ പറയുന്നു.
അത്യാഗ്രഹം
അത്യാഗ്രഹം മൂലം ഓരോ വ്യക്തിക്കും അവര്‍ക്ക് വന്നുചേരുന്ന സ്ഥാനമോ അവസരമോ നഷ്ടപ്പെടുന്നു. വിദുരനീതിയുടെ അഭിപ്രായത്തില്‍, അത്യാഗ്രഹിയായ ഒരു വ്യക്തി ഒരിക്കലും ജീവിതത്തില്‍ സന്തുഷ്ടനായിരിക്കില്ല. അവര്‍ക്ക് എപ്പോഴും കൂടുതല്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹമുണ്ടാകും. ജീവിതത്തില്‍ കിട്ടുന്ന സുഖസൗകര്യങ്ങളൊന്നും പോരാതെ വരും. ഇനിയും കൂടുതല്‍ നേടണമെന്ന ചിന്തയില്‍ കയ്യിലുള്ളതെല്ലാം കളയുകയും ചെയ്യും. അതിനാല്‍, നിങ്ങള്‍ ഒരിക്കലും അത്യാഗ്രഹം കാണിക്കരുതെന്ന് വിദുരനീതിയില്‍ പറയുന്നു.
അഹങ്കാരം
വലിയ എന്തെങ്കിലും കാര്യം സാധിച്ച ശേഷമോ നേട്ടം നേടിയ ശേഷമോ പലരും അതിനെക്കുറിച്ച് പറഞ്ഞുനടക്കാറുണ്ട്. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്ന് വിദുരനീതിയില്‍ പറയുന്നു. വിജയിച്ച വ്യക്തികള്‍ പോലും അഹങ്കാരം മൂലം അവര്‍ക്ക് കൈവന്ന സൗഭാഗ്യങ്ങള്‍ തട്ടിക്കളയുന്നു. വിദുരനീതിയില്‍ പറയുന്നതനുസരിച്ച്, അഹങ്കാരം ഒരു വ്യക്തിയുടെ നല്ല പ്രവൃത്തികളെ പോലും നശിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ നഷ്ടങ്ങളും നേരിടേണ്ടിവരും.
അലസത
മഹാത്മാ വിദുരരുടെ അഭിപ്രായത്തില്‍, ഒരാളും അവരുടെ ജോലിയില്‍ അലസത കാണിക്കരുത്. ഇത് ചെയ്യുന്നതിലൂടെ അയാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയും തിരിച്ചടികള്‍ നേരിടുകയും ചെയ്യുന്നു. മടി കാരണം തന്റെ പ്രവൃത്തികള്‍ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നത് ഒരു മോശം പ്രവണതയാണെന്ന് വിദുരനീതിയില്‍ പറയുന്നു.
സ്വാര്‍ത്ഥത
ഒരു ജോലി ചെയ്യുന്നതിനുമുമ്പ് മറ്റുള്ളവരെക്കുറിച്ച് കൂടി നിങ്ങള്‍ ചിന്തിക്കണം. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കുമെങ്കില് അത് ചെയ്യരുത്. മഹാത്മാ വിദുരരുടെ അഭിപ്രായത്തില്‍ ഒരാള്‍ എപ്പോഴും സ്വന്തം കാര്യം മാത്രം ചിന്തിക്കരുത്. സ്വാര്‍ത്ഥനായ ഒരാള്‍ക്ക് എപ്പോഴും പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കൂടാതെ, ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ യാതൊരു വിലയും ലഭിക്കില്ലെന്നും വിദുരനീതിയില്‍ പറയുന്നു.
കൂടുതല്‍ സംസാരിക്കുന്നത്
നിങ്ങള്‍ ഒരിക്കലും ആവശ്യത്തിലധികം സംസാരിക്കരുത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ മറ്റൊരാളുടെ ബഹുമാനത്തെയാണ് വ്രണപ്പെടുത്തുന്നത്. അധികം സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകളുടെ സ്വാധീനം കുറഞ്ഞു തുടങ്ങും. ഇതുമൂലം ചെയ്യുന്ന ജോലികള്‍ പോലും പാഴാകാന്‍ തുടങ്ങുന്നു. അതുകൊണ്ട് ആവശ്യാനുസരണം മാത്രമേ നിങ്ങള്‍ സംസാരിക്കാവൂ.
സ്വയം സ്തുതിക്കുന്നത്
മഹാത്മാ വിദുരരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും സ്വയം പുകഴ്ത്തരുത്. നിങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് ആളുകളെ എപ്പോഴും സന്തോഷിപ്പിക്കു. അതുകണ്ട് അവര്‍ നിങ്ങളെ പ്രശംസിക്കും. എന്നാല്‍ ഒരു വ്യക്തി സ്വയം പ്രശംസിച്ചാല്‍, അവന് അതിലൂടെ പ്രശ്നങ്ങളെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
