Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
വിദുരനീതി: മറ്റുള്ളവര്‍ അറിഞ്ഞ് നല്‍കും ബഹുമാനം, ഈ 6 ശീലം നിങ്ങളെ വേറിട്ട് നിര്‍ത്തും
Vidur Niti: മഹാഭാരത കാലഘട്ടത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാരില് ഒരാളായി മഹാത്മാ വിദുരര്‍ കണക്കാക്കപ്പെടുന്നു. കൂര്‍മ്മ ബുദ്ധിയുള്ള അദ്ദേഹം ഒരു മികച്ച ചിന്തകനും ദീര്ഘവീക്ഷണശാലിയുമായിരുന്നു. ധൃതരാഷ്ട്രരേയും പാണ്ഡുവിനേയും പോലെ വേദവ്യാസ മുനിയുടെ പുത്രനായിരുന്നു വിദുരനും. പക്ഷേ ദാസിയുടെ ഉദരത്തില്‍ നിന്നാണ് ജനിച്ചത്. അതിനാല്‍ എല്ലാ ഗുണങ്ങളും ലഭിച്ചിട്ടും അദ്ദേഹത്തിന് രാജാവാകാന്‍ കഴിഞ്ഞില്ല. മതം, രാഷ്ട്രീയം, സമൂഹം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരുന്നു. ഐതിഹ്യങ്ങള്‍ അനുസരിച്ച്, അദ്ദേഹം എല്ലായ്പ്പോഴും സത്യം മാത്രം പറയുന്ന വ്യക്തിയായിരുന്നു. മഹാഭാരത യുദ്ധത്തിന് മുമ്പ്, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം ധൃതരാഷ്ട്രരെ അറിയിച്ചിരുന്നു.
വിദുരരും മഹാരാജാവായ ധൃതരാഷ്ട്രരും തമ്മിലുള്ള സംഭാഷണം വിദുരനീതി എന്ന പേരിലറിയപ്പെടുന്നു. വിദുരര്‍ പറഞ്ഞ കാര്യങ്ങള്‍ അന്നത്തെപ്പോലെ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ജീവിതത്തില്‍ വിദുരരുടെ നയങ്ങള്‍ പാലിച്ചാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ജീവിതം സന്തോഷകരമാക്കാനും കഴിയും. ഓരോ വ്യക്തിയും മാന്യമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി കഠിനമായി ശ്രമിക്കുന്നു. എന്നിരുന്നാലും, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അഭാവം മൂലം ഒരാള്‍ക്ക് പലപ്പോഴും പരാജയങ്ങള്‍ നേരിടേണ്ടിവരുന്നു. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ശരിയായ മാര്‍ഗനിര്‍ദേശം വേണം. ഒരു വ്യക്തിയുടെ ബഹുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ വിദുരനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സത്യത്തിന്റെ പാത
ഒരു നുണ മറയ്ക്കാന്‍ ഒരുപാട് നുണകള്‍ പറയേണ്ടി വരും എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരു നുണ മറയ്ക്കാന്‍, ഒരു വ്യക്തി പലതവണ കള്ളം പറയുന്നു. ഇത് ചെയ്യുന്നതിലൂടെ അവരുടെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കുന്നു. അതിനാല്‍ ഒരുവന് എല്ലായ്പ്പോഴും സത്യത്തിന്റെ പാത പിന്തുടരണം. വിദുരരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും സത്യം പറയണം. ഇത് സമൂഹത്തില്‍ അവരുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവര്‍ വിലമതിക്കുകയും ചെയ്യുന്നു.
ദയാശീലം
വിദുരനീതി പ്രകാരം ഒരു വ്യക്തിയുടെ ബഹുമാനം അവന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തി എപ്പോഴും ദയയുള്ള സ്വഭാവമുള്ളവനായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. ഇത്തരക്കാരെ സമൂഹത്തിലുള്ളവര്‍ക്ക് എല്ലായ്പ്പോഴും ഇഷ്ടമാണ്.
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
വിദുരനീതി അനുസരിച്ച്, ഒരു വ്യക്തി തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിലൂടെ ഒരു നല്ല സ്വഭാവം വികസിപ്പിക്കുന്നു. ഒരു വ്യക്തി തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാണെങ്കില്‍, അവന് എപ്പോഴും വിജയം നേടുന്നുവെന്ന് വിദുരനീതിയില്‍ പറയുന്നു.
അറിവ്
വിദുരരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും ശരിയായ അറിവ് ഉണ്ടായിരിക്കണം. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍, അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അറിവുള്ളവര്‍ സമൂഹത്തില്‍ എന്നും ബഹുമാനിക്കപ്പെടുന്നു. ഇവരുടെ സഹായത്തോടെ മറ്റുള്ളവര്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കുന്നു.
മറ്റുള്ളവരെ സഹായിക്കുക
ആവശ്യമുള്ളവരെ എപ്പോഴും ജീവിതത്തില്‍ സഹായിക്കണം. ഇതിലൂടെ ദൈവാനുഗ്രഹം നിങ്ങളുടെ മേല്‍ എപ്പോഴും നിലനില്ക്കുന്നു. ഒരു വ്യക്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ അവര്‍ സമൂഹത്തില്‍ മാന്യനായി മാറുന്നു. മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുമെന്ന് വിദുരനീതിയില്‍ പറയുന്നു.
മധുരമായി സംസാരിക്കുക
മഹാത്മാ വിദുരരുടെ അഭിപ്രായത്തില്‍ നാം എപ്പോഴും മധുരമായി സംസാരിക്കണം. മധുരമായി സംസാരിക്കുന്ന ഒരു വ്യക്തി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നുവെന്നും അവര്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം മോശമായ രീതിയിലും അസൂയ കലര്‍ന്നും സംസാരിക്കുന്ന ഒരാളെ മറ്റുള്ളവര്‍ അടുപ്പിക്കില്ല.



Click it and Unblock the Notifications