Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ നിറത്തിലുള്ള വണ്ടി നിങ്ങള്‍ക്ക് ഐശ്വര്യം; രാശിപ്രകാരം നിങ്ങളുടെ വാഹനത്തിന് ഭാഗ്യനിറം ഇത്
ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം വരുന്ന ചോദ്യം അതിന്റെ നിറമാണ്. ചിലര്‍ക്ക് കറുപ്പ് നിറം ഇഷ്ടമാണ്, ചിലര്‍ക്ക് ചുവപ്പ്, ചിലര്‍ക്ക് വെളുപ്പ്. കാറിന്റെ നിറം തിരഞ്ഞെടുക്കുമ്പോള്‍ മിക്ക ആളുകളും അവരുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും കൂടി അഭിപ്രായങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം കാറിന്റെ നിറം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി, നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ നിറങ്ങളും ജ്യോതിഷവുമായി ബന്ധമുണ്ട്. അതിനെ കൂട്ടിയിണക്കുന്നത് നിങ്ങളുടെ ജന്മ രാശിയാണ്.
നിങ്ങളുടെ വാഹനത്തിന്റെ നിറവും ഇതില്‍ ഉള്‍പ്പെടുന്നു. പലരും അതില്‍ വളരെയധികം വിശ്വസിക്കുകയും രാശി പ്രകാരം അവരുടെ ഭാഗ്യ നിറത്തെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഭാഗ്യ നിറം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുമെന്നും ഏത് അപകടങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജന്മരാശിപ്രകാരം നിങ്ങളുടെ വാഹനത്തിന് അനുയോജ്യമായ നിറം ഏതാണെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം
മേടം രാശിക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. നീല നിറമാണ് നിങ്ങള്‍ക്ക് ഒരു വാഹനത്തിന് ഏറ്റവും അനുയോജ്യമായ നിറം. കറുത്ത നിറം ഒഴിവാക്കണം. ഹനുമാന്റെ ഒരു വിഗ്രഹം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ഇടവം
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ വാഹനത്തിന് ഏറ്റവും മികച്ച നിറമാണ് വെള്ള. കറുത്ത നിറം ഒഴിവാക്കണം. പരമശിവന്റെ ഒരു ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും.
മിഥുനം
ബുധനാണ് മിഥുനം രാശിക്കാരുടെ ഭരണഗ്രഹം. ക്രീമും പച്ച നിറങ്ങളും നിങ്ങളുടെ വാഹനത്തിന് മികച്ചതാണ്. ഒരു ഗണപതിയുടെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഭരണാധികാരി ചന്ദ്രനാണ്. എടുത്തുപറയേണ്ട കാര്യം എന്തെന്നാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. നിങ്ങളുടെ വാഹനത്തിന് വെള്ള, ചുവപ്പ് നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഒരു ഹനുമാന് ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ചിങ്ങം
സൂര്യനാണ് ചിങ്ങം രാശിക്കാരുടെ ഭരണാധികാരി. ചാരനിറത്തിലുള്ളതും വര്‍ണ്ണാഭമായതുമായ നിറങ്ങള്‍ ചിങ്ങം രാശിക്കാര്‍ വാഹനത്തിനായി തിരഞ്ഞെടുക്കണം. ഗായത്രി മന്ത്രം എഴുതി വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കന്നി
കന്നി രാശിക്കാര്‍ക്ക് വെള്ള, നീല നിറങ്ങള്‍ അവരുടെ വാഹനത്തിന് നല്ലതാണ്. ചുവപ്പ് നിറം ഒഴിവാക്കണം. ഒരു ശ്രീകൃഷ്ണന്റെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ക്ക് വാഹനയോഗം കൈവരാന്‍ അല്പം കാലതാമസം എടുക്കും. ശുക്രനാണ് നിങ്ങളുടെ ഭരണ ഗ്രഹം. കറുപ്പ്, നീല നിറങ്ങള്‍ നിങ്ങളുടെ വാഹനത്തിന് അനുയോജ്യമാണ്. ഒരു സ്വസ്തിക ചിഹ്നം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഭരണ ഗ്രഹങ്ങളാണ് ചൊവ്വയും പ്ലൂട്ടോയും. നിങ്ങളുടെ വാഹനത്തിന് വെളുത്ത നിറം മികച്ചതാണ്. പച്ച, കറുപ്പ് നിറങ്ങള്‍ ഒഴിവാക്കണം. പരമശിവന്റെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.
ധനു
ധനു രാശിക്കാരെ വ്യാഴം ഭരിക്കുന്നു. ചുവപ്പ്, വെള്ളി നിറങ്ങള്‍ നിങ്ങളുടെ വാഹനത്തിന് മികച്ചതാണ്. കറുപ്പ്, നീല നിറങ്ങള്‍ ഒഴിവാക്കണം. ഒരു ഹനുമാന് ചാലിസ വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
മകരം
മകരം രാശിക്കാരെ ശനി ഗ്രഹം ഭരിക്കുന്നു. വെള്ള, ചാര, ലൈറ്റ് നിറങ്ങള്‍ എന്നിവ നിങ്ങളുടെ വാഹനത്തിന് നല്ലതാണ്. ചുവപ്പ്, നീല നിറങ്ങള്‍ ഒഴിവാക്കണം. ഒരു ശ്രീകൃഷ്ണ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കുംഭം
ശനി, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കുംഭം രാശിക്കാരെ ഭരിക്കുന്നത്. നീല, വെള്ള, ചാര നിറങ്ങള്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് നല്ലതാണ്. ഒരു പരമേശ്വര ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
മീനം
വ്യാഴവും നെപ്റ്റിയൂണുമാണ് മീനം രാശിക്കാരെ ഭരിക്കുന്നത്. ഗോള്‍ഡന്‍, മഞ്ഞ അല്ലെങ്കില്‍ വെള്ള നിറങ്ങള്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമാണ്. ഒരു ഹനുമാന് ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.



Click it and Unblock the Notifications
