Latest Updates
-
ജൂലൈ 8: അതിഗണ്ഡ യോഗം മാറി സുകർമ്മ യോഗം; സാമ്പത്തിക ഇടപാടുകൾക്ക് ശ്രദ്ധിക്കേണ്ട സമയം! -
മുംബൈ മഴയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിർത്താൻ ഇതാ എളുപ്പവഴികൾ! -
ചാടാതെ വയറിലെ കൊഴുപ്പ് കളയാം; മലൈക അറോറയുടെ 10 മിനിറ്റ് വർക്കൗട്ട് രഹസ്യം ഇതാ! -
നൈക 7/7 മൺസൂൺ സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്! -
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ!
സങ്കല്‍പ്പിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍; രാവിലെ ഇവയെ കണ്ടാല്‍ മുന്നില്‍ സൗഭാഗ്യകാലം
ജ്യോതിഷത്തില്‍ വിവരിച്ചിരിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അവ സംഭവിക്കുന്നതിന് മുമ്പുതന്നെ ഒരു വ്യക്തിക്ക് പല തരത്തിലുള്ള അടയാളങ്ങള്‍ ലഭിക്കുന്നു. ചില അടയാളങ്ങള്‍ ശുഭകരമാണെങ്കില്‍ ചില അടയാളങ്ങള്‍ അശുഭകരവുമാണ്. പ്രഭാത സമയം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. കാരണം പുതിയ ദിവസം രാവിലെ മുതല്‍ ആരംഭിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരാള്‍ രാവിലെ എന്തെങ്കിലും ശുഭലക്ഷണങ്ങള്‍ കണ്ടാല്‍, അവരുടെ ദിവസം നന്നായി പോകുന്നു.
രാവിലെ കാണുന്ന ചില ശുഭ ചിഹ്നങ്ങള്‍ അര്‍ത്ഥമാക്കുന്നത് നമ്മുടെ ഭാഗ്യം വളരെ വേഗത്തില്‍ മാറാന്‍ പോകുന്നു എന്നാണ്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് അത്തരത്തിലുള്ള ചില ശുഭലക്ഷണങ്ങളെക്കുറിച്ചാണ്. ഇവ കണ്ടാല്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. നിങ്ങള്‍ സങ്കല്‍പ്പിക്കാത്ത ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നു.

രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* രാവിലെ എഴുന്നേറ്റയുടന്‍ തേങ്ങ കണ്ടാല്‍ അത് ശുഭസൂചകമാണ്.
* രാവിലെ എഴുന്നേറ്റയുടന്‍ ശംഖിന്റെയോ ക്ഷേത്രമണികളുടെയോ ശബ്ദം കേട്ടാല്‍, വലിയ കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക.
* രാവിലെ എഴുന്നേറ്റയുടന്‍ ക്ഷേത്രത്തിലോ വീട്ടിലോ മണി മുഴങ്ങുന്നത് കേള്‍ക്കുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക. ഇതോടെ പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും.
രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* വെളുത്ത പൂക്കള്‍, ശംഖ്, കുമ്പളങ്ങ, ആന എന്നിവ രാവിലെ കണ്ടാല്‍ അത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മിയുടെയും കുബേരന്റെയും അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടെന്നാണ് ഇതിനര്‍ത്ഥം.
* രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ആരെങ്കിലും അടിച്ചുവാരുന്നത് കണ്ടാല്‍, ആ ദിവസം ശുഭമാണ്.
* നിങ്ങള്‍ രാവിലെ എഴുന്നേറ്റയുടന്‍ കൈകള്‍ നോക്കുകയാണെങ്കില്‍, നിങ്ങളുടെ ദിവസം ശുഭകരമായിരിക്കും.
രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* നിങ്ങള്‍ രാവിലെ എഴുന്നേറ്റ ഉടന്‍ പശുവിനെ കാണുകയോ അതിന്റെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍, ആ ദിവസം ശുഭകരമായിരിക്കും.
* രാവിലെ അഗ്നിയോ പൂജ ചെയ്യുന്നതോ കണ്ടാല്‍ അത് ഐശ്വര്യമാണ്.
* ചാണകം, സ്വര്‍ണം, ചെമ്പ്, പച്ചപ്പുല്ല് എന്നിവ രാവിലെ കണ്ടാല്‍ അതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* രാവിലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാല്‍, അതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* രാവിലെ ഉണര്‍ന്ന് തൈരോ പാലോ ആദ്യം കാണുന്നത് ഭാഗ്യത്തിന്റെ അടയാളമാണ്.
നവ വധൂവരന്മാരെ കണ്ടാല്‍
എന്തെങ്കിലും ജോലികള്‍ക്കായി നിങ്ങള്‍ അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങളുടെ വഴിയില്‍ ഒരു നവ വധൂവരന്മാരെ ഒരുമിച്ചു കാണുന്നുവെങ്കില്‍ നിങ്ങളുടെ നല്ല സമയം ആരംഭിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. ഇത് ഒരു നല്ല ദിവസത്തിന്റെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.
പക്ഷി ഇടിച്ചാല്‍
ഒരു പക്ഷി പറക്കുന്നതിനിടെ നിങ്ങളുടെ മേല്‍ അടിച്ചാല്‍ അത് ഒരു നല്ല സൂചനയായിരിക്കാം. ഒരു പക്ഷി ഒരാളെ തട്ടിയാല്‍ അവന്റെ ഭാഗ്യം ആരംഭിക്കുന്നു എന്നത് പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്.
പാമ്പിനെ കണ്ടാല്‍
നിങ്ങള്‍ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങള്‍ പാമ്പുകളേയും കുരങ്ങുകളേയും കാണുന്നുവെങ്കില്‍ അത് നല്ല സമയത്തിന്റെ ശുഭ സൂചനയാണ്. നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍ പോകുന്നുവെന്നും പണത്തിന്റെ വരവ് ഉണ്ടാകുമെന്നും ഇത് അര്‍ത്ഥമാക്കുന്നു.
ആമയെ കണ്ടാല്‍
ആമയെ കാണുന്നത് ശുഭലക്ഷണമാണ്. മഹാവിഷ്ണു കൂര്‍മ്മാവതാരം സ്വീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സ്വപ്നത്തില്‍ ആമയെ കണ്ടാല്‍ അത് ഭാഗ്യത്തിന്റെ അടയാളമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ വാതിലുകള്‍ ഉടന്‍ തുറക്കും.
മയിലിനെ കണ്ടാല്‍
നിങ്ങളുടെ വീടിനടുത്തോ നിങ്ങളുടെ മാര്ഗ്ഗമധ്യേയോ നിങ്ങള്‍ മയിലിനെ കാണുകയോ മയില്‍ നൃത്തം ചെയ്യുന്നത് കാണുകയോ ചെയ്താല്‍, അന്നു മുതല്‍ നിങ്ങളുടെ നല്ല ദിനവം ആരംഭിക്കുന്നുവെന്ന് മനസിലാക്കുക. മയിലിനെ ദര്‍ശിക്കുന്നത് വളരെ ഐശ്വര്യമായാണ് കണക്കാക്കുന്നത്.
ആന
നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ മുന്നില്‍ ആന തുമ്പിക്കൈ ഉയര്‍ത്തി നില്ക്കുകയാണെങ്കില്, ലക്ഷ്മി ദേവി നിങ്ങളുടെ വാസ്സ്ഥലത്ത് എത്താന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. ഗണപതിയുടെ പ്രതീകമായാണ് ആനയെ കണക്കാക്കുന്നത്.



Click it and Unblock the Notifications