Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നെഗറ്റീവ് എനര്‍ജിയും, കുടുംബത്തിന് ദോഷവും; ഒരിക്കലും വളര്‍ത്തരുത് വീട്ടില്‍ ഈ ചെടികള്‍
വാസ്തു ശാസ്ത്ര പ്രകാരം, വീട്ടില്‍ പച്ചപ്പ് നിറഞ്ഞ ചെടികള്‍ നട്ടുവളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. കാരണം, മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും പുറപ്പെടുന്ന പോസിറ്റീവ് എനര്‍ജി നമുക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും നല്കുന്നു. പച്ച നിറത്തിലുള്ള ചെടികള്‍ കാണാന്‍ ഭംഗിയുള്ളത് പോലെ തന്നെ മനസ്സിന് കുളിര്‍മ്മയും നല്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം, വീട്ടില്‍ ചെടികള്‍ ഉണ്ടെങ്കില്‍ അത് പോസിറ്റിവിറ്റിയുടെ ഒഴുക്ക് വര്‍ദ്ധിക്കും. ഇത് പുരോഗതി, സന്തോഷം, ഐശ്വര്യം, ഐശ്വര്യം എന്നിവ കൊണ്ടുവരാനും സഹായിക്കുന്നു.
എന്നാല്‍ വാസ്തുപ്രകാരം ചില ചെടികളും സസ്യങ്ങളും വീടിന് അനുയോജ്യമല്ല. കാരണം ഈ ചെടികള്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു. അതിന്റെ ദോഷഫലം കുടുംബാംഗങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. വീടിന്റെ സമാധാനം തകര്‍ക്കുകയും കുടുംബാംഗങ്ങളുടെ പുരോഗതി തടയുകയും ചെയ്യുന്നു. അത്തരം ചില ചെടികള്‍ വീട്ടില്‍ നെഗറ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നു. വാസ്തുപ്രകാരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്ത ചില ചെടികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കള്ളിച്ചെടി
ഗൃഹാലങ്കാരത്തിനായി കള്ളിച്ചെടികള്‍ മനോഹരമാണെന്ന് തോന്നുമെങ്കിലും വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും പ്രകാരം കാക്റ്റസ് വീട്ടില്‍ സൂക്ഷിക്കുന്നത് അത്ര ശുഭകരമല്ല. ഈ മുള്ളുള്ള ചെടി നെഗറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു പ്രകാരം, ഈ സസ്യങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൊണ്ടുവരും. വീട്ടുകാരുടെ ജീവിതത്തിലും അവ ദൗര്‍ഭാഗ്യം കൊണ്ടുവരും. അതിനാല്‍ റോസ് ചെടി ഒഴിച്ച് മുള്ളുള്ള ചെടികളൊന്നും വീട്ടില്‍ നിങ്ങള്‍ വളര്‍ത്തരുത്.
ബോണ്‍സായ് സസ്യങ്ങള്‍
വീടിന് അലങ്കാരമാണെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും ബോണ്‍സായ് ചെടികള്‍ വളര്‍ത്തുന്നതിനെ വാസ്തു ശാസ്ത്രം ശുപാര്‍ശ ചെയ്യുന്നില്ല. ഇത്തരം ചെടികള്‍ വളരെ സുന്ദരമായി കാണപ്പെടുന്നുണ്ടെങ്കില്പോലും അവ വീട്ടില്‍ ഉണ്ടായിരിക്കുന്നത് ശുഭകരമല്ല. ബോണ്‍സായ് ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതിനാല്‍ അത് വീട്ടുകാരുടെ പുരോഗതിയെയും മുരടിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ കാരിയറിലോ ബിസിനസ്സിലോ നിങ്ങള്‍ക്ക് ഉയര്‍ച്ച ഇല്ലാതെ വന്നേക്കാം.
പരുത്തി ചെടി
പരുത്തി ചെടികളും സില്‍ക്കി കോട്ടണ്‍ ചെടികളും വീട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് വാസ്തു പറയുന്നു. കാരണം ഈ ചെടികള്‍ വീടിന് അശുഭകരമായി കണക്കാക്കുന്നു. വാസ്തു പ്രകാരം ദൗര്‍ഭാഗ്യകരമായ സസ്യങ്ങളായി ഇവയെ കണക്കാക്കുന്നു.
മെഹന്തി സസ്യങ്ങള്‍
വാസ്തുപ്രകാരം ഒരിക്കലും നിങ്ങള്‍ മെഹന്ദി ചെടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്, കാരണം ഈ ചെടികളില്‍ ദുരാത്മാക്കള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ ചെടികളുടെ ഗന്ധം വളരെ രൂക്ഷമാണ്. മാത്രമല്ല ഈ ചെടികള്‍ ആളുകളുടെ മാനസിക സമാധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് വാസ്തു പറയുന്നു
മുള
വീടിനുള്ള നിര്‍മ്മാണ ജോലികളില്‍ മുള കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ മരം വീട്ടില്‍ നടുന്നത് വാസ്തു പ്രകാരം കര്‍ശനമായി ഒഴിവാക്കണം. ഈ വൃക്ഷവും മുള്ളുള്ള കുടുംബത്തില്‍ പെട്ടതാണ്. മുള്ളുള്ള സസ്യങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നത് അത്ര നല്ലതല്ല.
പുളിമരം
വാസ്തുപ്രകാരം, പുളിമരം നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, നിങ്ങളുടെ വീടിനടുത്തോ വീടിനകത്തോ ഇത് നടുന്നത് നല്ലതല്ല. ഇവ നെഗറ്റിവിറ്റിയെ ആകര്‍ഷിക്കുകയും നിങ്ങളുടെ മനസ്സിന്റെ സമാധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം.
ആല്‍മരം
ഹിന്ദു മതവിശ്വാസമനുസരിച്ച് ആല്‍മരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് നിങ്ങളുടെ വീടിനകത്തോ സമീപത്തോ നടരുത്. ഈ സസ്യാങ്ങളും വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ വളര്‍ത്താന്‍ നല്ലതല്ല. കാരണം അവയുടെ ശക്തമായ തടിയും വേരും നിങ്ങളുടെ വീടിന്റെ വാസ്തുഘടനയെ പോലും തടസ്സപ്പെടുത്താന്‍ തക്ക ശക്തിയുള്ളതാണ്.
സസ്യങ്ങളെക്കുറിച്ച് വാസ്തു പറയുന്നത്
* നിങ്ങളുടെ വീടിനുള്ളില്‍ ഒരിക്കലും കേടായതോ ഉണങ്ങിയതോ ആയ ചെടികളോ സൂക്ഷിക്കരുത്. അത് നിഷേധാത്മകതയും ദൗര്‍ഭാഗ്യവും നല്കുന്നു. കൂടാതെ, ഉണങ്ങിയ പൂക്കള്‍ കൂടുതല്‍ നേരം ചെടിയില്‍ സൂക്ഷിക്കുകയും ചെയ്യരുത്.
* ഊര്ജപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ നിങ്ങളുടെ പ്രധാന വാതിലിനു മുന്നില്‍ വലിയ ചെടികള്‍ വളര്‍ത്തരുത്.
* കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ വലിയ മരങ്ങള്‍ നടരുത്, കാരണം അത് നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കും.
* പാല് ഒഴുകുന്ന ചെടികളും സസ്യങ്ങളും വീട്ടില്‍ നട്ടുപിടിപ്പിക്കരുത്. കാരണം അവ അസുഖങ്ങളും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ആകര്‍ഷിക്കുന്നു.
* നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ കോണുകളില്‍ ചെടികള്‍ സ്ഥാപിക്കരുത്, കാരണം വാസ്തു പ്രകാരം ഈ സ്ഥലങ്ങള്‍ തുറന്നിടണം.
* വാസ്തു പ്രകാരം വീട്ടിലോ ഓഫീസിലോ മണി പ്ലാന്റ് നടുന്നത് ശുഭകരമായി കണക്കാക്കുന്നു. ഒരു ഗ്രീന്‍ മണി പ്ലാന്റ് ജോലിയിലും ബിസിനസ്സിലും പുരോഗതിയെ സൂചിപ്പിക്കുന്നു.
* തുളസി, ജമന്തി, ചാമ്പ തുടങ്ങിയ ചെടികള്‍ വീട്ടില്‍ നട്ടുപിടിപ്പിക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. തുളസി, ജമന്തി, ചാമ്പ തുടങ്ങിയ ചെടികള്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് വാസ്തു പറയുന്നു.



Click it and Unblock the Notifications
