Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ദൈവാനുഗ്രഹമുള്ളവര്‍ രാവിലെ ഈ കാര്യങ്ങള്‍ കാണും, കേള്‍ക്കും; വരാന്‍ പോകുന്നത് നല്ലകാലം
ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഒരു നല്ല സമയത്തിനായി കാത്തിരിക്കുന്നു. സമ്പത്തിന് ഒരു കുറവും ഉണ്ടാകരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നല്ല സമയം വരാന്‍ പോകുമ്പോള്‍ അല്ലെങ്കില്‍ ഭാഗ്യം നിങ്ങളോട് ദയ കാണിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ക്ക് ചില സൂചനകള്‍ ലഭിച്ചു തുടങ്ങും. നല്ല സമയം വരുമ്പോള്‍ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും, ജീവിതത്തില്‍ എല്ലാ സന്തോഷവും ലഭിക്കും.
ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഭാഗ്യം ഉദിക്കുന്ന ഒരു സമയമുണ്ട്. ഒരു വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കാന്‍ പോകുമ്പോള്‍, അയാള്‍ക്ക് പല തരത്തിലുള്ള സൂചനകള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു. പല തരത്തിലുള്ള കാര്യങ്ങള്‍ രാവിലെ നിങ്ങള്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യും. അത്തരം ചില ശുഭസൂചനകള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* രാവിലെ എഴുന്നേറ്റയുടന്‍ തേങ്ങ കണ്ടാല്‍ അത് ശുഭസൂചകമാണ്.
* രാവിലെ എഴുന്നേറ്റയുടന്‍ ശംഖിന്റെയോ ക്ഷേത്രമണികളുടെയോ ശബ്ദം കേട്ടാല്‍, വലിയ കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക.
* രാവിലെ എഴുന്നേറ്റയുടന്‍ ക്ഷേത്രത്തിലോ വീട്ടിലോ മണി മുഴങ്ങുന്നത് കേള്‍ക്കുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക. ഇതോടെ പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും.
രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* വെളുത്ത പൂക്കള്‍, ശംഖ്, കുമ്പളങ്ങ, ആന എന്നിവ രാവിലെ കണ്ടാല്‍ അത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മിയുടെയും കുബേരന്റെയും അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടെന്നാണ് ഇതിനര്‍ത്ഥം.
* രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ആരെങ്കിലും അടിച്ചുവാരുന്നത് കണ്ടാല്‍, ആ ദിവസം ശുഭമാണ്.
* നിങ്ങള്‍ രാവിലെ എഴുന്നേറ്റയുടന്‍ കൈകള്‍ നോക്കുകയാണെങ്കില്‍, നിങ്ങളുടെ ദിവസം ശുഭകരമായിരിക്കും.
രാവിലെ ഇവ കണ്ടാല്‍ ശുഭകാലം വരും
* നിങ്ങള്‍ രാവിലെ എഴുന്നേറ്റ ഉടന്‍ പശുവിനെ കാണുകയോ അതിന്റെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍, ആ ദിവസം ശുഭകരമായിരിക്കും.
* രാവിലെ അഗ്നിയോ പൂജ ചെയ്യുന്നതോ കണ്ടാല്‍ അത് ഐശ്വര്യമാണ്.
* ചാണകം, സ്വര്‍ണം, ചെമ്പ്, പച്ചപ്പുല്ല് എന്നിവ രാവിലെ കണ്ടാല്‍ അതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* രാവിലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാല്‍, അതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* രാവിലെ ഉണര്‍ന്ന് തൈരോ പാലോ ആദ്യം കാണുന്നത് ഭാഗ്യത്തിന്റെ അടയാളമാണ്.
നവ വധൂവരന്മാരെ കണ്ടാല്‍
എന്തെങ്കിലും ജോലികള്‍ക്കായി നിങ്ങള്‍ അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങളുടെ വഴിയില്‍ ഒരു നവ വധൂവരന്മാരെ ഒരുമിച്ചു കാണുന്നുവെങ്കില്‍ നിങ്ങളുടെ നല്ല സമയം ആരംഭിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. ഇത് ഒരു നല്ല ദിവസത്തിന്റെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.

പക്ഷി ഇടിച്ചാല്‍
ഒരു പക്ഷി പറക്കുന്നതിനിടെ നിങ്ങളുടെ മേല്‍ അടിച്ചാല്‍ അത് ഒരു നല്ല സൂചനയായിരിക്കാം. ഒരു പക്ഷി ഒരാളെ തട്ടിയാല്‍ അവന്റെ ഭാഗ്യം ആരംഭിക്കുന്നു എന്നത് പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്.
പാമ്പിനെ കണ്ടാല്‍
നിങ്ങള്‍ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങള്‍ പാമ്പുകളേയും കുരങ്ങുകളേയും കാണുന്നുവെങ്കില്‍ അത് നല്ല സമയത്തിന്റെ ശുഭ സൂചനയാണ്. നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍ പോകുന്നുവെന്നും പണത്തിന്റെ വരവ് ഉണ്ടാകുമെന്നും ഇത് അര്‍ത്ഥമാക്കുന്നു.
ആമയെ കണ്ടാല്‍
ആമയെ കാണുന്നത് ശുഭലക്ഷണമാണ്. മഹാവിഷ്ണു കൂര്‍മ്മാവതാരം സ്വീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സ്വപ്നത്തില്‍ ആമയെ കണ്ടാല്‍ അത് ഭാഗ്യത്തിന്റെ അടയാളമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ വാതിലുകള്‍ ഉടന്‍ തുറക്കും.

മയിലിനെ കണ്ടാല്‍
നിങ്ങളുടെ വീടിനടുത്തോ നിങ്ങളുടെ മാര്ഗ്ഗമധ്യേയോ നിങ്ങള്‍ മയിലിനെ കാണുകയോ മയില്‍ നൃത്തം ചെയ്യുന്നത് കാണുകയോ ചെയ്താല്‍, അന്നു മുതല്‍ നിങ്ങളുടെ നല്ല ദിനവം ആരംഭിക്കുന്നുവെന്ന് മനസിലാക്കുക. മയിലിനെ ദര്‍ശിക്കുന്നത് വളരെ ഐശ്വര്യമായാണ് കണക്കാക്കുന്നത്.
ആന
നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ മുന്നില്‍ ആന തുമ്പിക്കൈ ഉയര്‍ത്തി നില്ക്കുകയാണെങ്കില്, ലക്ഷ്മി ദേവി നിങ്ങളുടെ വാസ്സ്ഥലത്ത് എത്താന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. ഗണപതിയുടെ പ്രതീകമായാണ് ആനയെ കണക്കാക്കുന്നത്.



Click it and Unblock the Notifications

