Latest Updates
-
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ
വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ സൂചന; പൂച്ച അടിക്കടി വീട്ടില്‍ വന്നുകയറിയാല്‍ അര്‍ത്ഥം ഇത്
വാസ്തു പ്രകാരം നമ്മുടെ വീട്ടില്‍ ചില മൃഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കില്‍ അത് നല്ലതാണെന്നു പറയുന്നു. അതുപോലെ തന്നെ ചില മൃഗങ്ങളുടെ വരവ് ദോഷകരവുമാണ്. ഉദാഹരണത്തിന്, കുരങ്ങുകള്‍ വീട്ടില്‍ വന്നാല്‍ അത് ഹനുമാന് സ്വാമിയുടെ പ്രതീകമായി കണക്കാക്കുന്നു. നിരവധി വിശ്വാസങ്ങളുടെ പിന്മബലമുള്ള ഒരു മൃഗമാണ് പൂച്ച. ഇത്തരമൊരു സാഹചര്യത്തില്‍ പൂച്ച ആവര്‍ത്തിച്ച് നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.
നിങ്ങളുടെ വീട്ടില്‍ പൂച്ചകളുടെ വരവ് പെട്ടെന്ന് വര്‍ദ്ധിക്കുകയാണെങ്കില്‍, അത് ഒരു സാധാരണ കാര്യമായി അവഗണിക്കരുത്. ഇത് ചിലപ്പോള്‍ ഭാവി സംഭവങ്ങളുടെ ചില സൂചനകളായിരിക്കാം. നിങ്ങളുടെ വീട്ടിലേക്ക് വീണ്ടും വീണ്ടും പൂച്ച കടന്നുവരുന്നുണ്ടെങ്കില്‍, അത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

വിവാഹം നടക്കും
* പൂച്ച വന്നുകയറിയാല്‍ വിവാഹം നടക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ശുഭനിറമുള്ള അതായത് ഇളം നിറമുള്ള പൂച്ചകള്‍ വന്നുകയറിയാല്‍ വീട്ടില്‍ വിവാഹകര്‍മ്മം നടക്കുന്നതിനെ സൂചിപ്പിക്കുന്നു.
* ഗര്‍ഭിണിയായിട്ടുള്ള പൂച്ച വീട്ടില്‍ കയറി പ്രസവിക്കുന്നത് സൂചിപ്പിക്കുന്നത്, വീട്ടില്‍ ഉടനെ തന്നെ ഒരു മംഗളകര്‍മ്മം നടക്കുമെന്നാണ്.
പൂച്ച ചാകുന്നത് ദോഷലക്ഷണം
* അക്രമിക്കപ്പെട്ട ഒരു പൂച്ച വീട്ടില്‍ കയറി ചാകുന്നത് ദോഷലക്ഷണമായി കണക്കാക്കുന്നു. അത് ചിലപ്പോള്‍ ദൃഷ്ടിദോഷമോ ഭൂമിക്ക് വന്നിട്ടുള്ള ശാപമോ മൂലമാകാം. അത്തരം ഭൂമി സുകൃതക്ഷയമുള്ള ഭൂമിയായിരിക്കാം.
* പൂച്ച വീട്ടില്‍ വന്നുകയറി ചാകുന്നത് ദോഷകരമായി സൂചിപ്പിക്കുന്നു. വീട്ടില്‍ എന്തെങ്കിലും അപകടം നടക്കുന്നതിന്റെ സൂചനയാണിത്.

കടും നിറത്തിലുള്ള പൂച്ചകള്‍ വന്നാല്‍
* കടും നിറത്തിലുള്ള പൂച്ചകള്‍ വീട്ടില്‍ വന്നുകയറിയാല്‍ വീട്ടില്‍ ദോഷഫലം വര്‍ധിക്കുന്നുവെന്ന് വിശ്വസിക്കുന്നു.
* തന്ത്ര-മന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ പൂച്ചയെ ദുഷ്ട ശക്തിയുടെ പ്രതീകമായി കണക്കാക്കുകയും പൂച്ചകളെ ആരാധിക്കുകയും ചെയ്യുന്നു. പൂച്ചകള്‍ പൂര്‍വ്വികരുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പലപ്പോഴും പൂച്ച വീട്ടില്‍ കയറുന്നത് അശുഭകരമായി കണക്കാക്കുന്നു.
Also read: ആദിദേവ ശങ്കരന് പ്രിയപ്പെട്ടവ, ശ്രാവണത്തില്‍ ഈ 8 സാധനം വീട്ടിലെത്തിക്കൂ; ഭാഗ്യവും കൂടെക്കയറും
ആരോഗ്യപ്രശ്നം
* പൂച്ചകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെ ആരോഗ്യം ചാഞ്ചാടിക്കൊണ്ടിരിക്കും. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങള്‍ കാരണം ഗൃഹനാഥന് സമ്മര്‍ദ്ദത്തിലാകും. രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യും.
* ഒരു പൂച്ച നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പാല് കുടിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം ഉടന്‍ തന്നെ നിങ്ങള്‍ക്ക് വലിയ പണ നഷ്ടം നേരിടേണ്ടിവരുമെന്നാണ്.

പൂച്ച മൂത്രമൊഴിച്ചാല്‍
* ഒരു പൂച്ച നിങ്ങളുടെ വീട്ടില്‍ വന്നുകയറി മൂത്രമൊഴിച്ചാല്‍, അത് വളരെ അശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് മനസിലാക്കുക.
* നിങ്ങളുടെ വീട്ടില്‍ പൂച്ച വീണ്ടും വീണ്ടും വന്നാല്‍ വീട്ടില്‍ അശുഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ദുഷ്ടശക്തികളെ അകറ്റാന്‍ പൂച്ച ഉപയോഗപ്രദമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു.
വെളുത്ത പൂച്ചയെ വളര്‍ത്തിയാല്‍
* ഫെങ് ഷൂയി പ്രകാരം വീട്ടില്‍ പൂച്ചയുണ്ടാകുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ഒരു വെളുത്ത പൂച്ചയെ വീട്ടില്‍ വളര്‍ത്തിയാല്‍, സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും.
* കറുത്ത പൂച്ച നിങ്ങളുടെ പാത മുറിച്ചുകടന്നാല്‍ പലരും അത് അശുഭകരമായി കണക്കാക്കുന്നു. പ്രത്യേകിച്ച് പൂച്ച ഇടത്തുനിന്ന് വലത്തോട്ട് പാത മുറിച്ചുകടക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ദോഷഫലം നല്‍കും.



Click it and Unblock the Notifications
