Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദേവതകള്‍ കുടികൊള്ളുന്ന ശംഖ്; വാസ്തുപ്രകാരം വീട്ടില്‍ വയ്‌ക്കേണ്ടത് ഇങ്ങനെ, ഇല്ലെങ്കില്‍ ദോഷം
കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അത്തരം ചില വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യവും ഐശ്വര്യവും നല്‍കുമെന്ന് പറയുന്നു. അത്തരത്തില്‍ ദൈവികശക്തിയുള്ള ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതത്തില്‍ ശംഖിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് അങ്ങേയറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. ശംഖ് വീട്ടില്‍ വയ്ക്കുന്നതിനൊപ്പം അത് മുഴക്കുകയും പൂജിക്കുകയും ചെയ്യുക.
വിഷ്ണു പുരാണത്തില്‍ പറയുന്നത് ശംഖില്‍ ലക്ഷ്മി ദേവി വസിക്കുന്നുവെന്നാണ്. വീട്ടില്‍ ഒരു ശംഖ് സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം, ജ്യോതിഷത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വേണം വീട്ടില്‍ ശംഖ് സൂക്ഷിക്കാന്‍. വീട്ടില്‍ ശംഖ് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തു തത്വങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശംഖിന്റെ പ്രാധാന്യം
ശംഖില്‍ ദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് മതവിശ്വാസം. വരുണ ദേവന്‍ ശംഖിന്റെ മധ്യഭാഗത്തും ബ്രഹ്‌മാവ് പുറകിലും ഗംഗയും സരസ്വതിയും മുന്നിലും ഇരിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, മഹാവിഷ്ണു തന്റെ വിവിധ അവതാരങ്ങളില്‍ ലോകത്തിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ നശിപ്പിക്കാനായി ശംഖനാദം മുഴക്കിയിരുന്നു. പാലാഴി മദനത്തില്‍ നിന്നാണ് ശംഖ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ശംഖ് വിഷ്ണുവിന്റെ പ്രതീകമാണ്. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഇത് പവിത്രമായ വസ്തുവായി കണക്കാക്കുന്നു.
ശുഭവേളകളില്‍ ഉപയോഗിക്കുന്നു
മതപരമായ ആചാരങ്ങളില്‍, പ്രാര്‍ത്ഥനയുടെ തുടക്കത്തിലോ ഏതെങ്കിലും ശുഭകരമായ തുടക്കത്തിലോ ശംഖ് ഉപയോഗിക്കുന്നു. പൂജകള്‍ നടത്തുമ്പോള്‍ ശംഖില്‍ വെള്ളം നിറച്ച് അത് തളിച്ച് സ്ഥലം ശുദ്ധീകരിക്കുന്നു.

ശംഖനാദത്തിന്റെ ഊര്‍ജ്ജം
ശംഖിന്റെ ശബ്ദത്തിന് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. നിയന്ത്രിതമായ ശ്വാസത്തോടെ ശംഖ് ഊതുമ്പോള്‍, അതില്‍ നിന്ന് ഓം എന്ന ശബ്ദം പുറപ്പെടുന്നു. ഇത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഒരു ശംഖ് നിങ്ങളുടെ ചെവിയോട് ചേര്‍ത്ത് വച്ചാല്‍ കടലിന്റെ ശബ്ദം കേള്‍ക്കാം.
ശംഖ് ഊതുന്നയാള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. വ്യത്യസ്തതരം ശങ്കുകള്‍ ദൈവങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. വിഷ്ണുവിന്റെ വലംകൈ ശംഖും ശിവന്റെ ഇടതുകൈയന്‍ ശംഖും ഉണ്ട്. ഗണേശ ശംഖ്, വലംപിരി ശംഖ്, വാമവര്‍ത്തി ശംഖ്, ഗോമുഖ ശംഖ്, ഹീര ശംഖ് എന്നിങ്ങനെ പലവിധം ശംഖുകളുണ്ട്.
വലംപിരി ശംഖ് ഭാഗ്യവും സമൃദ്ധിയും ആകര്‍ഷിക്കുന്നു
വലംപിരി ശംഖ്, ലക്ഷ്മി ശംഖ് എന്നും അറിയപ്പെടുന്നു. സമ്പത്തിന്റെ അധിപനായ കുബേരന്റെ വാസസ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. വലതുവശം തുറന്നിരിക്കുന്ന തരത്തിലാണ് ഈ ശംഖ്. ഇതിന്റെ വായ അടഞ്ഞതാണ്. അതിനാല്‍ ഈ ശംഖ് ആരാധിക്കുക മാത്രമാണ് ചെയ്യുന്നത്. ശംഖനാദത്തിന് ഉപയോഗിക്കാറില്ല.
വലംപിരി ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നത് ഭാഗ്യവും സമാധാനവും സമൃദ്ധിയും ആകര്‍ഷിക്കുന്നു. പൂജാമുറിയില്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് എന്നീ ദിശയില്‍ നിങ്ങള്‍ക്ക് ഈ ശംഖ് വയ്ക്കാവുന്നതാണ്. വലംപിരി ശംഖില്‍ ഒരു സ്വസ്തിക വരച്ച് അതിനെ ചന്ദനം, പൂക്കള്‍, വിളക്ക് എന്നിവ ഉപയോഗിച്ച് പൂജിക്കണം.
ഗണേശ ശംഖ്- തടസ്സങ്ങള്‍ നീക്കുന്നു
വാസ്തുപ്രകാരം, ഒരു ഗണേശ ശംഖ് ഗണപതിയെ പ്രതിനിധീകരിക്കുന്നു. തടസ്സങ്ങള്‍ നീക്കാനും വിജയം, അറിവ്, ഭാഗ്യം, സമൃദ്ധി എന്നിവ കൊണ്ടുവരാനും ഗണേശ ശംഖിനെ ആരാധിക്കാവുന്നതാണ്. ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ ഈ ശംഖ് വളരെ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്നു. ഗണേശ ശംഖ് വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കുകയും ദിവസേനയോ അല്ലെങ്കില്‍ വിശേഷ വേളകളിലോ ശംഖിനെ പൂജിക്കുകയും ചെയ്യുക. ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിങ്ങളുടെ വീടിന്റെ ലോക്കറിലും ഈ ശംഖ് സൂക്ഷിക്കാവുന്നതാണ്.

ഗോമുഖ ശംഖ്- സമൃദ്ധിയും അനുഗ്രഹങ്ങളും നല്‍കുന്നു
ഗോമുഖ ശംഖ്, പഞ്ചമുഖി ശംഖ് എന്നും അറിയപ്പെടുന്നു. ഗോമുഖ ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നത് പശുവിനെ വളര്‍ത്തുന്നത് പോലെയുള്ള അനുഗ്രഹങ്ങളും നേട്ടങ്ങളും നല്‍കുന്നു. പശുവിനെ ഒരു പുണ്യമൃഗമായും സമൃദ്ധിയുടെ പ്രതീകമായും കണക്കാക്കുന്നു. ഈ ശംഖ് പൂജാമുറിയില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കും.
വീട്ടില്‍ ശംഖ് വച്ചാലുള്ള വാസ്തു ഗുണങ്ങള്‍
മതവിശ്വാസമനുസരിച്ച് ശിവരാത്രി, നവരാത്രി തുടങ്ങിയ ശുഭദിനത്തില്‍ വീട്ടിലെ പൂജാമുറിയില്‍ ശംഖ് വയ്ക്കണം. വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശംഖ് സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുന്നു. ശംഖ് നെഗറ്റീവ് എനര്‍ജികളെ അകറ്റി നിര്‍ത്തുകയും വീട്ടില്‍ സമാധാനവും പോസിറ്റിവിറ്റിയും ക്ഷണിക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍, ശംഖില്‍ വെള്ളം നിറച്ച് വീടിലുടനീളം വെള്ളം തളിക്കുക.
വീട്ടിലെ ശംഖിന്റെ സാന്നിധ്യം സരസ്വതി ദേവിയെ ഉണര്‍ത്തുകയും നിങ്ങള്‍ക്ക് അറിവ് നല്‍കുകയും ചെയ്യുന്നു. വാസ്തു ദോഷങ്ങളുള്ള വീട്ടില്‍ പതിവായി ശംഖനാദം മുഴക്കുന്നത് വാസ്തു ദോഷങ്ങളെ ഇല്ലാതാക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ കിടപ്പുമുറിയില്‍ ഒരു ശംഖ് സൂക്ഷിക്കുക.



Click it and Unblock the Notifications
