Latest Updates
-
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും
ലക്ഷ്മീകോപം, ദോഷഫലവും ദാരിദ്ര്യവും; കുളിക്കാതെ ഈ 4 കാര്യങ്ങള്‍ സ്ത്രീകള്‍ ഒരിക്കലും ചെയ്യരുത്
എല്ലാവരും അവരുടെ ജീവിതം സുഖകരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാകരുതെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. തങ്ങളുടെ ജീവിതം സന്തോഷകരമാകട്ടെ എന്ന് ദൈവത്തോട് എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. എന്നിരുന്നാലും, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകള്‍ കാരണം പലര്‍ക്കും ജീവിതത്തില്‍ നല്ല ഫലം നേടാന്‍ കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കാം.
കുടുംബത്തെ നയിക്കാനുള്ള ഉത്തരവാദിത്തത്തില്‍ സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്ത്രീകളാണ് വീടിന്റെ വിളക്ക് എന്ന് പറയുന്നു. സ്ത്രീകളും വീട്ടില്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ കുളിക്കാതെ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വാസ്തു അഭിപ്രായപ്പെടുന്നത്.
സ്ത്രീകള്‍ കുളിച്ചതിന് ശേഷം മാത്രമേ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. കുളിച്ചതിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും കുടുംബത്തിലെ എല്ലാവര്ക്കും സന്തോഷമുണ്ടാകുമെന്നും പറയുന്നു. വാസ്തുശാസ്ത്ര പ്രകാരം, വീട്ടില്‍ ഈ 4 ജോലികള്‍ സ്ത്രീകള്‍ കുളിക്കാതെ ചെയ്യരുത്.

പണത്തില്‍ തൊടരുത്
പണവും സമ്പത്തും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലക്ഷ്മീദേവിയുടെ രൂപമായാണ് ഇതിനെ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, കുളിക്കാതെ ഒരിക്കലും പണം തൊടരുത്. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവി കോപിക്കുകയും വീട്ടില്‍ ദാരിദ്ര്യം വരാന്‍ തുടങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സ്ത്രീകള്‍ അതിരാവിലെ കുളിച്ച് ജോലികള്‍ തുടങ്ങണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത്. കുളി കഴിഞ്ഞ് പണം തൊടുന്നത് നല്ല ഫലം നല്‍കും.
കുളിക്കാതെ തുളസിയില്‍ തൊടരുത്
വീട്ടില്‍ തുളസി നടുന്നതും പൂജിക്കുന്നതും വളരെ പുണ്യകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും പൂജ കഴിഞ്ഞ് സ്ത്രീകള്‍ തുളസി ചെടിയില്‍ വെള്ളം ഒഴിച്ച് പൂജിച്ചാല്‍ ലക്ഷ്മീദേവി അനുഗ്രഹിക്കപ്പെടുമെന്ന് പറയപ്പെടുന്നു. നിത്യപൂജയ്ക്ക് ശേഷം സ്ത്രീകള്‍ തുളസിക്ക് വെള്ളം സമര്‍പ്പിക്കുന്നത് പതിവാണ്. എന്നിരുന്നാലും, കുളിക്കാതെ ഒരിക്കലും സ്ത്രീകള്‍ തുളസിക്ക് വെള്ളം അര്‍പ്പിക്കരുത്.
ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി കോപിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്യുന്നു. സ്ത്രീകള്‍ കുളിക്കാതെ തുളസി ചെടിയില്‍ കൈ വയ്ക്കുക പോലും ചെയ്യരുത്. അതുകൊണ്ട് കുളിച്ചതിന് ശേഷം മാത്രം തുളസി ചെടിയെ ആരാധിക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുക.

മുടി ചീകുന്നത്
കുളിക്കുന്നതിന് മുമ്പ് മുടി ചീകാറുണ്ടോ? പലരും കുളിക്കുന്നതിന് മുമ്പ് മുടി ചീകുന്നു. ഇത് ഒട്ടും നല്ലതല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ദാരിദ്ര്യം വരുമെന്നും നെഗറ്റീവ് എനര്‍ജികള്‍ വീട്ടിലേക്ക് കടക്കുമെന്നും വാസ്തു പറയുന്നു. അതുകൊണ്ട് സ്ത്രീകള്‍ കുളിച്ച ശേഷം മാത്രം മുടി ചീകുക.
അടുക്കളയില്‍ കയറരുത്
ഇന്നത്തെ കാലത്ത് പല സ്ത്രീകളും കുളിക്കാതെ അടുക്കളയില്‍ കയറുകയും ബ്രേക്ക് ഫാസ്റ്റ് തയാറാക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ വാസ്തുപ്രകാരം ഇത് ചെയ്യുന്നത് നിഷിധമാണ്. കുളിക്കാതെ ഭക്ഷണം കഴിച്ചാല്‍ അസുഖം വരാന്‍ സാധ്യതയുണ്ട്. അതേസമയം, നെഗറ്റീവ് എനര്‍ജിയും വീട്ടില്‍ പ്രവഹിക്കും.
സ്ത്രീകള്‍ എപ്പോഴും കുളികഴിഞ്ഞ് മാത്രമേ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാവൂ. അന്നപൂര്‍ണ ദേവിയുടെ പ്രതീകങ്ങളാണ് അടുക്കളയും ഭക്ഷണവും. ഒരു സ്ത്രീ കുളിക്കാതെ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അത് അന്നപൂര്‍ണ ദേവിയെ അപമാനിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതുകാരണം വീട്ടില്‍ ധാന്യങ്ങള്‍ക്ക് കുറവ് വരികയും ദാരിദ്ര്യം വരികയും ചെയ്യുന്നു.



Click it and Unblock the Notifications