Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വാസ്തുശാസ്ത്രം; സ്ത്രീകള്‍ രാത്രി ഉറങ്ങുംമുമ്പ് ഈ കാര്യങ്ങള്‍ ചെയ്യണം, ഭാഗ്യം വീട്ടിലെത്തും
സനാതന ധര്‍മ്മത്തില്‍ സ്ത്രീകള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ രൂപമായി കണക്കാക്കുന്നു. ഒരു സ്ത്രീ സര്‍വ്വ സദ്ഗുണങ്ങളാലും നിറഞ്ഞവളായാല് അവരുടെ വീട്ടില്‍ ഒരുതരത്തിലുള്ള കുഴപ്പവും ഉണ്ടാകില്ലെന്ന് പറയുന്നു. വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും സമാധാനവും നിലനില്ക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ വാത്സല്യവും സ്നേഹവുമുണ്ടാകും. എല്ലാ ഗുണങ്ങളുമുള്ള സ്ത്രീകളുള്ള വീടുകളിലാണ് ലക്ഷ്മി ദേവി താമസിക്കുന്നത്. അതിനാല്‍, കുടുംബത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ ഒരു പ്രധാന കണ്ണിയാണ്.
സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെയും ലോകരക്ഷകനായ മഹാവിഷ്ണുവിന്റെയും അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍, രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജ്യോതിഷവും വാസ്തു ശാസ്ത്രവും അത്തരം ചില പ്രതിവിധികളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ വീട്ടിലെ എല്ലാ പ്രശ്നങ്ങളും അകലുന്നു, ദാരിദ്ര്യം നശിക്കുന്നു, നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുന്നു, ലക്ഷ്മീ ദേവി പ്രസാദിക്കുന്നു. വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യത്തിനായി സ്ത്രീകള്‍ ഉറങ്ങുന്നതിനുമുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാം.

ലക്ഷ്മീകൃപയ്ക്കായി രാത്രി സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍
സ്ത്രീകള്‍ ഉറങ്ങുന്നതിന് മുമ്പ് കൈകാലുകള്‍ കഴുകുകയും ഇഷ്ടദേവതയെ കുറച്ചുനേരം ധ്യാനിക്കുകയും ചെയ്യണം. അതിനുശേഷം മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ. ഈ സമയത്ത് നിങ്ങള്‍ക്ക് മന്ത്രങ്ങളും ജപിക്കാവുന്നതാണ്.
ഒരു സ്ത്രീ രാത്രി ഉറങ്ങുന്നതിനുമുമ്പ് വീടിന്റെ പ്രധാന കവാടത്തില്‍ കടുകെണ്ണ വിളക്ക് തെളിയിക്കണം. ഇതിലൂടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ദേവിയുടെ അനുഗ്രഹങ്ങള്‍ വീട്ടില്‍ എപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു.
വാസ്തു ശാസ്ത്ര പ്രകാരം ഒരു സ്ത്രീ രാത്രി ഉറങ്ങുന്നതിന് മുമ്പ് വീട്ടില്‍ കര്‍പ്പൂരം കത്തിക്കുകയും പിന്നീട് കര്‍പ്പൂരഗന്ധം വീട് മുഴുവന്‍ പരത്തുകയും വേണം. ഇത് വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നു. കര്‍പ്പൂരം കത്തിച്ച ശേഷം കിടപ്പുമുറിയിലും അത് കാണിക്കുക. ഇത് ദാമ്പത്യ ജീവിതം സന്തോഷകരമാക്കുകയും ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഉറങ്ങുന്നതിന് മുമ്പ് വീട്ടിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് പതിവാണ്. എന്നാല്‍ എല്ലാ ലൈറ്റും അണയ്ക്കരുത്. പ്രത്യേകിച്ച് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല ഇരുട്ടിലാക്കരുത്. ലൈറ്റ് ഇല്ലെങ്കില്‍ ഈ മൂലയില്‍ ഒരു വിളക്ക് കത്തിച്ച് വയ്ക്കാം. വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല ഇരുട്ടില്‍ വിടുന്നതിലൂടെ പിതൃകോപം വരുമെന്നാണ് വിശ്വാസം.
സ്ത്രീകള്‍ ഉറങ്ങുന്നതിനുമുമ്പ് പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. പൂജാമുറിയില്‍ പ്രാര്‍ത്ഥിച്ച ശേഷം മാത്രം ഉറങ്ങുക.
നിങ്ങള്‍ക്ക് വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും വേണമെങ്കില്‍, രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്, ഉറങ്ങുന്ന മുറിയില്‍ ഒരു കടലാസില്‍ അല്പം കല്ലുപ്പ് സൂക്ഷിക്കുക. പിറ്റേന്ന് രാവിലെ കടലാസിനൊപ്പം ആ ഉപ്പ് ഒഴുകുന്ന വെള്ളത്തില്‍ എറിയുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാകും. ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി ചെയ്യാം.
വാസ്തു ശാസ്ത്ര പ്രകാരം, രാത്രി ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ മുടി കഴുകരുത്. ഇങ്ങനെ ചെയ്താല്‍ അത് വാസ്തുദോഷം വരുത്തുന്നതായി തോന്നുന്നു. ഇത് വീടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും.
രാത്രി ഉറങ്ങുമ്പോള്‍ അബദ്ധത്തില്‍ പോലും മുടി അഴിച്ചിടരുത്. ഇതുമൂലം നെഗറ്റീവ് ശക്തികള്‍ ആധിപത്യം സ്ഥാപിക്കും. വേദങ്ങളില്‍ പോലും സ്ത്രീകള്‍ മുടി അഴിച്ചിട്ട് ഉറങ്ങുന്നത് വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും, അവള് ഭര്‍ത്താവിനൊപ്പം ആയിരിക്കുമ്പോള്‍ അവളുടെ മുടി അഴിച്ചിടാവുന്നതാണ്.



Click it and Unblock the Notifications
