Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടോ? അറിഞ്ഞിരിക്കണം ഈ വാസ്തു നിയമങ്ങള്‍
വളര്‍ത്തുമൃഗങ്ങളുമായി മനുഷ്യര്‍ക്ക് സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. ചില പഠനങ്ങള്‍ അനുസരിച്ച് വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നാണ്. വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. നല്ല ഹോര്‍മോണായ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാല്‍ അവയെ പരിപാലിക്കുമ്പോള്‍ ചില വാസ്തു നിയമങ്ങള്‍ കൂടി നിങ്ങള്‍ അറിഞ്ഞിരിക്കുക.
വാസ്തു പ്രകാരം, മൃഗങ്ങള്‍ അവരുടെ ഇനത്തെ ആശ്രയിച്ച് അതിന്റെ ഉടമസ്ഥരിലും അത് വളരുന്ന വീട്ടിലും വ്യത്യസ്തമായ ഒരു സ്വാധീനം ചെലുത്തുന്നു. ഏത് വളര്‍ത്തുമൃഗത്തെ വീട്ടില്‍ വളര്‍ത്തണം, വളര്‍ത്തുമൃഗത്തെ ഏത് ദിശയിലാണ് സൂക്ഷിക്കേണ്ടത് എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. വളര്‍ത്തുമൃഗങ്ങളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ പാലിക്കേണ്ട ചില വാസ്തു നിയമങ്ങള്‍ ഇതാ.

നായ്ക്കളെ വളര്‍ത്തുന്നതിനുള്ള വാസ്തു
മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ് നായ്ക്കള്‍ എന്ന് പറയപ്പെടുന്നു. വാസ്തു ശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നായയെ വീടിന്റെ വടക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന ഒരു കൂട്ടില്‍ വളര്‍ത്തണം. നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ നിങ്ങളുടെ നായയുടെ കൂട് സ്ഥാപിക്കണം. കൂടാതെ, നായ്ക്കളെ പതിവായി വൃത്തിയാക്കുകയും ചെയ്യണം.
ലൗ ബേര്‍ഡ്സ് വാസ്തു
നിങ്ങള്‍ക്ക് വീട്ടില്‍ തത്തകളോ ലൗ ബേഡ്സോ ഉണ്ടെങ്കില്‍ വീടിന്റെ കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്കോട്ട് അഭിമുഖമായി പക്ഷിക്കൂട് വയ്ക്കണം. ഇവയ്ക്ക് ആവശ്യമായ പ്രകൃതിദത്ത വെളിച്ചവും സ്ഥലവും ശുദ്ധവായുവും നല്‍കുക. ലൗ ബേഡ്സിനെ വീട്ടില്‍ വളര്‍ത്തുന്നത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പരസ്പര സ്നേഹം വളര്‍ത്തുകയും വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വീട്ടില്‍ മത്സ്യം സൂക്ഷിക്കുന്നതിനുള്ള വാസ്തു
വാസ്തു ശാസ്ത്രമനുസരിച്ച്, മത്സ്യങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യവും സമ്പത്തും നല്ല ആരോഗ്യവും നല്കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു അക്വേറിയം ഉണ്ടെങ്കില്‍, അത് വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ആമകളെ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള വാസ്തു
വളര്‍ത്തുമൃഗങ്ങളായി വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് ആമകള്‍. ആമയെ വടക്കോട്ട് അഭിമുഖമായുള്ള അക്വേറിയത്തിലോ ടാങ്കിലോ സൂക്ഷിക്കുക. വാസ്തുശാസ്ത്രം അനുസരിച്ച് ആമകള്‍ സമ്പത്ത്, ഭാഗ്യം, സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അവ സമ്പത്തിന്റെയും പ്രതീകമാണ്. അവ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.
തവള വാസ്തു
പലരും തവളകളെ വളര്‍ത്തുമൃഗങ്ങളായി വളര്ത്തുന്നില്ലെങ്കിലും അവയുമായി ബന്ധപ്പെട്ട വാസ്തു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. തവളകള്‍ വളരെ ശുഭകരമായ ജീവിയായി കണക്കാക്കപ്പെടുന്നു. അവ വിജയത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളെ അടുപ്പിക്കാനും നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം മികച്ചതാക്കാനും അവ സഹായിക്കുന്നു. ഫെങ്ഷുയി പ്രകാരം, വീട്ടില്‍ തവളയുടെ പ്രതിമ വയ്ക്കുന്നത് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കുന്നു.
പശുക്കളെ വീട്ടില്‍ വളര്‍ത്തുന്നതിനുള്ള വാസ്തു
ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ പശുവിന് വലിയ പ്രാധാന്യമാണുള്ളത്. ഇതിനെ ഗോമാതാവായി കണക്കാക്കുന്നു. വാസ്തു ശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച്, പശുക്കള്‍ മനുഷ്യന്റെ ദുഃഖവും വേദനയും ലഘൂകരിക്കുന്നു. അതേസമയം പശുവിന് പാല്, മൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധ ഗുണങ്ങളുള്ളതായി അറിയപ്പെടുന്നു. നിങ്ങള്‍ പശുക്കളെ വളര്‍ത്തുന്നുവെങ്കില്‍ അവയെ എല്ലായ്പ്പോഴും കിഴക്കോ വടക്കുപടിഞ്ഞാറോ ദിശയില്‍ സൂക്ഷിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വളര്‍ത്തുമൃഗങ്ങളായ മിക്ക മൃഗങ്ങളും സുരക്ഷിതമാണെങ്കിലും, വേണ്ടത്ര പരിചരണം നല്‍കിയില്ലെങ്കില്‍ ചിലത് വീടിനെ പ്രതികൂലമായി ബാധിച്ചേക്കാം. തെക്കുകിഴക്കും തെക്കുപടിഞ്ഞാറും ദിശകളില്‍ നിങ്ങളുടെ നായയുടെ കൂട് സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഈ ദിശകള്‍ അനുകൂലമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്ക് മിക്കപ്പോഴും അസുഖം ഉണ്ടായേക്കാം. പലരും വീട്ടില്‍ പ്രാവുകളെ വളര്‍ത്താറുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്രം അനുസരിച്ച്, കുടുംബാംഗങ്ങള്‍ക്ക് അസന്തുഷ്ടിയുടെ ഉറവിടമാണ് പ്രാവുകള്‍. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ പക്ഷിക്കൂട് എപ്പോഴും വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുക.
വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ വാസ്തുഗുണങ്ങള്‍
വാസ്തു പ്രകാരം, വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ വീടിനും കുടുംബത്തിനും നിരവധി നേട്ടങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയും സന്തോഷവും വര്‍ദ്ധിപ്പിക്കാന്‍ അവയ്ക്ക് കഴിവുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ സഹായിക്കും.
ചില വളര്‍ത്തുമൃഗങ്ങള്‍ ഭാഗ്യവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യരുമായി പ്രത്യേക ബന്ധമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ശുഭാപ്തിവിശ്വാസവും നിറയ്ക്കും. മൃഗങ്ങളുടെ ചില സ്വഭാവവിശേഷങ്ങള്‍ നിങ്ങളുടെ വീടിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
ഇവയെ വളര്‍ത്തുന്നത് നല്ലതല്ല
വാസ്തു പ്രകാരം, നിങ്ങളുടെ വീട്ടില്‍ പ്രാവുകള്‍, തത്തകള്‍, പൂച്ചകള്‍ തുടങ്ങിയ ചില വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെങ്കിലും, ഈ മൃഗങ്ങള്‍ ഊര്‍ജ്ജത്തോട് വളരെയേറെ സംവേദനക്ഷമതയുള്ളവയാണെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ വീടിന് നെഗറ്റീവ് ഊര്‍ജ്ജവും ഇവ ആകര്‍ഷിക്കും. എന്നിരുന്നാലും ആമകള്‍, നായ്ക്കള്‍, മത്സ്യം തുടങ്ങിയവ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. അവ വീടിന് ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.



Click it and Unblock the Notifications

