Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
ജീവിതം ഉന്നതിയിലെത്തും, വാസ്തുശാസ്ത്രം പ്രകാരം പുതുവര്‍ഷത്തില്‍ വരുത്തൂ ഈ മാറ്റം
2023 വര്‍ഷത്തോട് വിട പറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പുതുവര്‍ഷത്തില്‍ ജീവിതത്തില്‍ എല്ലാം മംഗളകരമാകുമെന്ന പ്രതീക്ഷ മാത്രമായിരിക്കും എല്ലാവര്ക്കും ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ 2024 പുതുവര്‍ഷത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും തന്നെ. വരും വര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ചില വാസ്തു വഴികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്.
വാസ്തു ശാസ്ത്ര പ്രകാരം, വരാനിരിക്കുന്ന പുതുവര്‍ഷത്തിന്റെ തുടക്കത്തിന് മുമ്പ് വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ കൊണ്ടുവരിക, വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തുക. ദാരിദ്ര്യം അകറ്റുകയും പോസിറ്റീവ് എനര്‍ജി പകരുകയും ചെയ്യുന്ന ഇത്തരത്തില്‍ നിരവധി മംഗളകരമായ കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ ചെയ്താല്‍ വീട് വര്‍ഷം മുഴുവനും പോസിറ്റീവ് എനര്‍ജി കൊണ്ട് അനുഗ്രഹീതമായി നിലനില്ക്കും. 2024 ല്‍ നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ചില വാസ്തു ടിപ്പുകള്‍ ഇതാ.

കടത്തില്‍ നിന്ന് മോചനം നേടാന്‍
നിങ്ങളുടെ കടങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, ഈ വാസ്തു പരിഹാരം നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് കടത്തില്‍ നിന്ന് മുക്തി നേടണമെങ്കില്‍, വീടിനുള്ളില്‍ ഒരു പ്രത്യേക ദിശയില്‍ ഗ്ലാസ് സ്ഥാപിക്കുക. വീടോ കടയോ ആകട്ടെ വടക്ക് കിഴക്ക് ദിശയില്‍ ഗ്ലാസ് സ്ഥാപിക്കുക. എന്നാല്‍ ഗ്ലാസിന്റെ നിറം മെറൂണ്‍, ചുവപ്പ് എന്നിവ ആയിരിക്കരുത്.
സന്തോഷവും സമാധാനവും കൈവരിക്കാന്‍
പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം വീട് നന്നായി വൃത്തിയാക്കുക. ഇതിനുശേഷം വെള്ളവും മഞ്ഞളും ചേര്‍ത്ത് ലായനി ഉണ്ടാക്കി വീടിന്റെ എല്ലാ കോണിലും തളിക്കണം. ഇത് ലക്ഷ്മി ദേവിയെ വീട്ടില്‍ കുടിയിരുത്തും എന്നാണ് പറയപ്പെടുന്നത്. ഇത് വീട്ടില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു.
വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കാന്‍
ലക്ഷ്മി ദേവിയുടെ രൂപമാണ് തുളസിയെന്ന് പറയപ്പെടുന്നു. വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ തുളസി ചെടി നടുക. ദിവസവും വൈകുന്നേരം തുളസിക്ക് സമീപം നെയ്യ് വിളക്ക് കത്തിക്കുക. ഇത് വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. ഈ പ്രതിവിധി കൊണ്ട് വീട്ടിലെ എല്ലാ വാസ്തു ദോഷങ്ങളും മാറും.
മയില്‍പ്പീലി
ഭഗവാന് ശ്രീകൃഷ്ണന് വളരെ പ്രിയപ്പെട്ടതാണ് മയില്‍പീലി. അതിനാല്‍ ഒരു മയില്‍പ്പീലി വീട്ടില്‍ വച്ചാല്‍, ലക്ഷ്മി ദേവി എപ്പോഴും വീട്ടില്‍ വസിക്കും. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആഗ്രഹിക്കുന്നുവെങ്കില്‍, വീട്ടില്‍ ഒരു മയില്‍പ്പീലി സൂക്ഷിക്കുക.
തുളസി ചെടി
സനാതന ധര്‍മ്മത്തില്‍ തുളസി ചെടിയെ ഏറ്റവും പവിത്രമായ സസ്യമായി കണക്കാക്കുന്നു. തുളസി ചെടി ഉള്ള വീട്ടില്‍ ഒന്നിനും ഒരു കുറവും ഉണ്ടാകില്ലെന്നും വീട് നിറയെ ഐശ്വര്യം നിറഞ്ഞതായിരിക്കുമെന്നുമാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീട്ടില്‍ തുളസി ഇല്ലെങ്കിലോ അത് ഉണങ്ങിപ്പോയാലോ, ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഒരു നല്ല തുളസി ചെടി വീട്ടിലേക്ക് കൊണ്ടുവരിക.
വെള്ളി ആന
പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു വെള്ളി ആനയുടെ പ്രതിമ വീട്ടിലേക്ക് കൊണ്ടുവരിക. ജ്യോതിഷ പ്രകാരം ഒരു വെള്ളി ആന നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ നല്കുന്നു. ഇത് വയ്ക്കുന്നതിലൂടെ രാഹു, കേതു എന്നിവയുടെ ദോഷഫലങ്ങള്‍ ഇല്ലാതാകുകയും ബിസിനസ്സിലും ജോലിയിലും പുരോഗതിയുണ്ടാവുകയും ചെയ്യും.
ലോഹ ആമ
പുതുവര്‍ഷത്തിന് മുമ്പ്, തീര്‍ച്ചയായും ഒരു ലോഹ ആമയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരിക. പലപ്പോഴും ആളുകള്‍ കളിമണ്ണ് കൊണ്ടോ മരത്തില്‍ ഉണ്ടാക്കിയ ചെറിയ ആമയെ കൊണ്ടുവന്ന് വീട്ടില്‍ എവിടെയെങ്കിലും സൂക്ഷിക്കുന്നു. വെള്ളിയോ പിച്ചളയോ വെങ്കലമോ കൊണ്ടുണ്ടാക്കിയ ആമയെ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. ഇത് വടക്ക് ദിശയില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ടുവരുകയും ചെയ്യുന്നു.
ചിരിക്കുന്ന ബുദ്ധന്
പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ലാഫിംഗ് ബുദ്ധനെ വീട്ടിലേക്ക് കൊണ്ടുവരാം. ലാഫിംഗ് ബുദ്ധനെ വയ്ക്കുമ്പോള്‍ എപ്പോഴും വടക്ക് കിഴക്ക് ദിശയില്‍ അത് വീട്ടില്‍ വയ്ക്കുക. ഈ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
വാസ്തുപ്രകാരം ഇതും
വീടിന്റെയും കടയുടെയും പ്രധാന കവാടത്തില്‍ ഓം, സ്വസ്തിക അല്ലെങ്കില്‍ ശ്രീ ചിഹ്നം ഉണ്ടാക്കുക. ഇത് വീട്ടിലും കടയിലും പോസിറ്റീവ് എനര്‍ജി കൊണ്ടുവരും. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ലാഫിംഗ് ബുദ്ധന്റെ പ്രതിമയോ ചിത്രമോ സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
വാസ്തുപ്രകാരം ഇതും
വാസ്തു പ്രകാരം, പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീടും കടയും പെയിന്റ് ചെയ്യുക. നീല, വെള്ള, മഞ്ഞ, പച്ച നിറങ്ങള്‍ അടിക്കുന്നത് ശുഭകരമാണ്. പുതുവര്‍ഷത്തില്‍ വീട്ടില്‍ ഒരു മണി പ്ലാന്റോ മുളയോ തുളസി ചെടിയോ നടുക. ഇത് ദൗര്‍ഭാഗ്യത്തെ നശിപ്പിക്കുന്നു. പസമ്പത്തിനും ഭാഗ്യത്തിനും വടക്ക് ദിശ പ്രധാനമാണ്, അതിനാല്‍ വീട്ടില്‍ ഈ സ്ഥലത്ത് ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂക്ഷിക്കരുത്. വീടിന്റെയോ കടയുടെയോ വടക്കുകിഴക്ക് ദിശയില്‍ അക്വേറിയം സ്ഥാപിക്കുന്നത് ശുഭകരമാണ്. ഒരു സ്വര്‍ണ്ണ മത്സ്യവും കറുത്ത മത്സ്യവും അക്വേറിയത്തില്‍ ഉണ്ടായിരിക്കണം.



Click it and Unblock the Notifications